*/

*/

Source

ഇന്നലെ മാതൃഭൂമി ചാനലിലെ തെരഞ്ഞെടുപ്പു സർവേ കണ്ടു. ജനുവരി മുതൽ അവരെടുത്ത അഭിപ്രായങ്ങളിൽ ഇതിനകം കാര്യമായ മാറ്റങ്ങൾ വന്നു കാണാം...

എന്നാലും ഒരു കാര്യം ഞെട്ടിച്ചു. NDA ക്ക് 20 ശതമാനത്തിലേറെ ക്രിസ്ത്യാനികൾ വോട്ടു ചെയ്യുമത്രേ !!

അങ്ങനെയെങ്കിൽ വട്ടായി, ആലഞ്ചേരി ,പാംപ്ളാനി ,യാക്കോബായ-ഓർത്തഡോക്സ് പുരോഹിത പ്രഭൃതികൾ വൻ വിജയം നേടി...

ചുട്ടു കൊല്ലൽ,കൂട്ടക്കൊല, അടിച്ചോടിക്കൽ, പളളിതകർക്കൽ, ഇടക്കിടെ നല്ല നാടൻ അടി,കുത്തിക്കൊല ഒന്നും ക്രിസ്ത്യാനികൾക്ക് പ്രശ്നമല്ല എന്നല്ലേ അതിനർത്ഥം?

അവർക്ക് ലവ് ജിഹാദും ,ഓണ ലവ് ജിഹാദും പാടില്ല. അത്രയേയുള്ളു.

സി :ദിവ്യ മാത്യുവിനെ മലയാളിയുടെ ഓണംപറഞ്ഞതിന് പിണറായി വിജയന്റെ ഹിന്ദു രാഷ്ട്ര പോലീസ് മാപ്പു പറയിച്ചത് വട്ടായിമാർക്കും ആലഞ്ചേരിമാർക്കും
"ക്ഷ " പിടിച്ചിട്ടുണ്ട് ...

ഇത്രയും ആയ നിലക്ക് ഇതിനെ മുന്നോട്ടു കൊണ്ടുപോകാൻ
കടുതൽ പ്രവർത്തനങ്ങൾ വേണം...

മൊയ്തീന്റെ ലവ് ജിഹാദിനെ നെഞ്ചിലേറ്റിയ കാഞ്ചനമാലയെ മുക്കം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മാപ്പു പറയിപ്പിക്കാൻ താമരശ്ശേരി പിതാവ് മുൻകൈയെടുക്കണം...

സുരേന്ദ്രനും വാരരുട്ടിയും ശോഭ സുരേന്ദ്രനും ബാലശങ്കറും ചേർന്ന് ഉടൻ പരാതി കൊടുക്കണം.

ബിജെ.പി ഗ്രൂപ്പുവഴക്കും തീരും, 50 ശതമാനം ക്രിസ്ത്യൻ വോട്ട് തിരുമേനിമാർ ഒപ്പിച്ചു തരികയും ചെയ്യും...

(നാട്ടിൽ നടക്കുന്നതൊന്നുമറിയാതെ ഫാസിസത്തെ പിടിക്കാൻ പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന "ജൈവന്മാരെ "ക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
എന്നാലും അവരോട് അഡ്വാൻസായി മാപ്പ്. ഫൂക്കോ ലവ് ജിഹാദിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞേ വട്ടായി അതേക്കുറിച്ച് പറഞ്ഞതിൽ പ്രതികരിക്കൂ എന്ന
"ഡോ. പ്രൊ." നിലപാട് പൊളിറ്റിക്കലി കറക്ട് തന്നെ )

Report Page