*/

*/

Source

വൈക്കം മണ്ഡലത്തിലെ ബി എസ്‌ പി സ്ഥാനാർത്ഥി കൂടിയായ അഖില്‍ജിത്ത് കല്ലറയെപ്പറ്റി Mithun Nattassery എഴുതിയത്.

~എഞ്ചിനീയറിംഗ് കഴിഞ്ഞ് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി ആരംഭിക്കുകയും, കഠിനാദ്ധ്വാനത്തിന്റെ ഫലമായി മികച്ചരീതിയിൽ സ്ഥാപനത്തെ മുൻപോട്ട് കൊണ്ട്പോകുകയും ചെയ്തിരുന്ന സമയത്താണ് അഖിൽജിത്ത് കല്ലറയെന്ന യുവാവ് അംബേദ്കറിസത്തിലധിഷ്ടിതമായ ബഹുജൻ രാഷ്ട്രീയത്തിൽ എത്തുന്നത്.

തുടർന്ന് രാഷ്ട്രീയ പ്രവർത്തനവും, ജോലിയും ഒന്നിച്ച് കൊണ്ടുപോകുവാൻ സാധിക്കില്ലാ എന്ന് മനസിലാക്കിയ അഖിൽജിത്ത് ജോലിപൂർണ്ണമായും ഉപേക്ഷിക്കുകയും, മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയും ചെയ്തു.

ജോലി ഉപേക്ഷിച്ച് ഫുൾ ടൈമർ ആയതിനെക്കുറിച്ച് ഒരു തവണ ഞാൻ ചോദിച്ചിരുന്നു. അന്ന് കിട്ടിയ മറുപടി ഇങ്ങനെയാണ്.

"ഒരു വീട്ടിലെ മുതിർന്ന ഒരാൾ ഒരുഘട്ടം കഴിയുമ്പോൾ ആ വീട്ടിലെ മുഴുവൻ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്നപോലെ, വളരെ മോശം സാഹചര്യത്തിൽ കഴിയുന്ന ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തം ഞാൻ സ്വയം ഏറ്റെടുക്കുന്നു എന്നേയുള്ളൂ.. "

സത്യം പറഞ്ഞാൽ എന്നേ പൊള്ളിച്ചു കളഞ്ഞു.
ഇന്ന് കേരളത്തിൽ, ഞാനടക്കമുള്ള യുവാക്കളുടെ ഒരു വലിയ സംഖ്യതന്നെ ബാഹുജൻ രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അഖിൽജിത്തിന്റെ കഴിഞ്ഞ 5, 6 വർഷത്തെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ്.(ഇത് പോലെ ഫുൾ ടൈമർ ആയിട്ടുള്ള കുറച്ച് യുവാക്കൾകൂടിയുണ്ട്. അവരെക്കുറിച്ച് മറ്റൊരവസരത്തിൽ എഴുതാം)

ഇടത്, വലത്, രാഷ്ട്രീയങ്ങൾക്കപ്പുറം നമ്മൾ എന്തിനാണ് BSP തെരഞ്ഞെടുക്കുന്നതെന്നും, BSP യുടെ പ്രസക്തിയെന്താണെന്നും ക്യാമ്പ്കളിലൂടെയും, ക്ലാസ്സ്കളിലൂടെയും എന്നേ മനസിലാക്കിതന്ന അഖിൽജിത്ത് ചേട്ടൻ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്.

വരുന്ന നിയമസഭാ ഇലക്ഷന് കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന പ്രിയപ്പെട്ട ചേട്ടായിക്ക് ഒരായിരം ജയ് ഭീം ഒപ്പം എല്ലാവിധ ആശംസകളും..

ഇന്ത്യയിൽ പൊള്ളുന്ന രാഷ്ട്രീയം സംസാരിക്കുന്ന ബഹുജൻ സമാജ് പാർട്ടിയുടെ എല്ലാ പോരാളികൾക്കും മികച്ച പ്രകടനം കാഴ്ച്ചവെക്കുവാൻ സാധിക്കട്ടെ..~

💙

Report Page