*/

*/

Source

അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനും ദാര്ശനികനുമായിരുന്നു 1996 ഇൽ അന്തരിച്ച തോമസ് കൂൺ .

സാമൂഹ്യ _ ശാസ്ത്ര വിജ്ഞാനീയ വികാസങ്ങളെ , അതുവരെ സമീപിച്ച രീതിയിൽ നിന്നും (paradigm )വ്യത്യസ്തമായ രീതിമാറ്റത്തോടെ മാറി ചിന്തിക്കുന്ന സമീപനത്തെയായാണ് (paradigm shift ) എന്ന് പറയുന്നത് .

ഈ രീതി ആദ്യം മുന്നോട്ട് വെച്ചത് തോമസ് കൂൺ ആണ് .

കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പാരഡിം ഷിഫ്റ്റിന്റെ ക്‌ളാസ്സിക് ഉദാഹരണമാണ് .

ന്യുനതം ആയ് യോജന ( ന്യായ് ) വഴി എല്ലാ കുടുംബങ്ങൾക്കും ദാരിദ്രനിർമ്മാർജനലക്ഷ്യത്തോടെ പ്രതി വർഷം 72000 രൂപ

വീട്ടിൽ ജോലി ചെയ്യുന്ന നമ്മുടെ അമ്മമാരെയും പെങ്ങന്മാരെയും ജോലിക്കാരായി കണ്ട് അവർക്കു പ്രതിമാസം 2000 രൂപ കൂലി

കുടുംബ - സാമൂഹ്യാരോഗ്യ സന്തോഷത്തിനായി പീസ് ആൻഡ് ഹാർമണി വകുപ്പ്

ശമ്പള കമ്മീഷൻ പോലെ ക്ഷേമപെൻഷൻ കമ്മീഷൻ

പിന്നെ 100 യൂണിറ്റ് വൈദ്യതി ഫ്രീ , ക്ഷേമ പെൻഷൻ 3000 രൂപയാക്കൽ,നെല്ലിനും നാളികേരത്തിനും കൂടി ന്യായവില നിശ്ചയിക്കൽ അങ്ങനെ പലതും .

കേരളം ഇന്നേവരെ സ്വീകരിച്ചു വന്നതിൽ നിന്നും ഉള്ള അടിസ്ഥാനപരമായ ഒരു രീതിമാറ്റം തന്നെയാണ് കോൺഗ്രസ്സ് പ്രകടന പത്രിക .

ഇതിൽ തോമസ് കൂണിന്റെ ഭാഗം നന്നായി നിർവഹിച്ച ശശി തരൂരിനും ജെ .എസ് അടൂരിനും രാഹുൽ ഗാന്ധിക്കും പ്രത്യേകം അഭിനന്ദനങ്ങൾ

Report Page