*/

*/

Source

നമസ്ക്കാരം, ഞാൻ താറാ ടുജോ അലക്സ്. കേരളം വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന് യുഡിഎഫിൻറെ പ്രകടന പത്രിക പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസക്കാലമായിട്ട്, ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച്, യുഡിഎഫ് തയ്യാറാക്കിയ ജനങ്ങളുടെ, പ്രകടനപത്രിക. ഡോക്ടർ ശശി തരൂരിൻറെ നേതൃത്വത്തിൽ, ലോകോത്തര പ്രൊഫഷണൽസ് ഉൾപ്പെടുന്ന സംഘം, കേരളം മുഴുവൻ സഞ്ചരിച്ച്, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച്, സംവാദങ്ങൾ നടത്തി ക്രോഡീകരിച്ച്, ഒരു മാനിഫെസ്റ്റോ ആണിത്. ഐശ്വര്യ കേരളത്തിന് ലോകോത്തര കേരളത്തിനായി ഐക്യജനാധിപത്യമുന്നണി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ജനകീയ മാനിഫെസ്റ്റോയുടെ പ്രധാന വാഗ്ദാനങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. പ്രളയം കൊണ്ടും കോവിഡ് മഹാമാരി കൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം എഴുപത്തിരണ്ടായിരം രൂപ അതായത് പ്രതിമാസം ആറായിരം രൂപ വരെ ഉറപ്പുവരുത്തുന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനമായ നായിപ്പ് പദ്ധതി. ന്യൂത്തം ആ യോജന മിനിമം വരുമാന പദ്ധതി കേരളത്തിൽ നടപ്പിലാക്കും. സംസ്ഥാന നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് സാധിക്കും. നാപ്പത് വയസ്സുമുതൽ അറുപത് വയസ്സുവരെയുള്ള തൊഴിൽരഹിതരായ ന്യായ പദ്ധതിയിൽ ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും. സംസ്ഥാനത്ത് അർഹരായ വ്യക്തികൾക്ക് പെൻഷൻ ലഭിക്കുന്നതിനായിട്ട് നിയമം നടപ്പിലാക്കും. ക്ഷേമപെൻഷനുകൾ മൂവായിരം രൂപയാക്കും. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മീഷൻ രൂപീകരിക്കും. അർഹരായവർക്ക് എല്ലാം priority ration card, എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ സൗജന്യ അരി. അർഹരായ അഞ്ച് ലക്ഷം പേർക്ക് വീട്. Life പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കും. Life പദ്ധതിയിലെ അപാകതകൾ പരിഹരിച്ചുകൊണ്ട് സമഗ്രമായ ഭവനപദ്ധതി നടപ്പിലാക്കും. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും. SC, ST വിഭാഗങ്ങൾക്കും, മത്സ്യത്തൊഴിലാളികൾക്കും, ഭവനനിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക ആറ് ലക്ഷമായിട്ട് ഉയർത്തും. സർക്കാർ ജോലികൾക്ക് വേണ്ടി പരീക്ഷയെഴുതുന്ന അമ്മമാർക്ക് രണ്ട് വയസ്സ് ഇളവ് അനുവദിക്കും. നൂറ് ശതമാനം സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് PSCയുടെ സമ്പൂർണ്ണ പരിഷ്ക്കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും. PSC നിയമ ങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും അപ്പോയിൻമെൻറ് ഉപദേശം മെമ്മോകൾ സൃഷ്ടിക്കുന്നതിനുമായിട്ടുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരെയും കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായിട്ടുള്ള നിയമം നടപ്പിലാക്കും. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികളുൾപ്പെടെയുള്ള അർഹരായ വ്യക്തികൾക്ക് ധനസഹായം ലഭ്യമാക്കും. കോവിഡ് കാരണം തകർന്നുപോയ കുടുംബങ്ങൾ, വ്യവസായികൾ, തൊഴിലാളികൾ എന്നിവർ സഹായം ലഭ്യമാക്കാൻ കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കും. കോവിഡ് കാരണം തകർന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാൻ stimulus package നടപ്പിലാക്കും. തൊഴിൽരഹിതരായ ഒരു ലക്ഷം യുവതി യുവാക്കൾക്ക് ഇരുചക്രവാഹന subsidy, ഓട്ടോ, taxi തൊഴിലാളികൾക്ക് ഒറ്റത്തവണ അയ്യായിരം രൂപ ലഭ്യമാക്കും. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായം ലഭ്യമാക്കും. Nove will ഹോസ്പിറ്റലുകൾ സംസ്ഥാനത്തെ ജനങ്ങൾക്ക് തീർത്തും സൗജന്യമായി ചികിത്സ ലഭ്യമാകുന്ന ഹോസ്പി ജലുകൾ സ്ഥാപിക്കും. റബ്ബറിന് കിലോയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ താങ്ങുവില നൽകും. നെല്ലിന് താങ്ങ് വിരല് മുപ്പത് രൂപയാക്കും. നാളികേരത്തിന് താങ്ങുവില നാപ്പത് രൂപയാക്കും. എല്ലാ നാണ്യവിളകൾക്കും ഉല്പാദനച്ചെലവ് കണക്കിലെടുത്തുകൊണ്ട് താങ്ങുവില നിശ്ചയിക്കും. പ്രത്യേക കാർഷിക ബഡ്ജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും. കൃഷി മുഖ്യമായി വരുമാനമായിട്ടുള്ള അഞ്ചേക്കറിൽ കുറവുള്ള കൃഷിയുള്ള അർഹരായ കൃഷിക്കാർക്ക് രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിന് മുമ്പുള്ള രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. പട്ടികജ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നൽകിവരുന്ന SEP, GSP മാതൃകയിലുള്ള ഫിഷറീസ്, ആർട്ടിസെൻസ്, മൺപാത്രത്തൊഴിലാളി സപ്ലൈ നടപ്പിലാക്കും. കടലിൻറെ അവകാശം, കടലിൻറെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്സിഡികൾ ലഭ്യമാക്കും. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. സർക്കാർ അറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്ക കും. ഹാർട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങൾ കാരണം മധുരമടയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കും. മത്സ്യബന്ധന ബോട്ടുകൾ KSRTC അടക്കമുള്ള യാത്രാബസുകൾ ഓട്ടോറിക്ഷ ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി ലഭ്യമാക്കും. ആഗോളതലത്തിൽ ആകർഷകമാക്കുന്നതിനായിട്ട് വിദ്യാഭ്യാസമേഖലയെ നവീകരിക്കാൻ സമയബന്ധിതമായ high power review committee സ്ഥാപിക്കും. ഇന്ത്യയിലും വിദേശത്തും പഠിക്കാൻ അർഹത നേടുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പും ലോൺ സ്കോളർഷിപ്പും SCST വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ ലഭ്യമാക്കും. വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ വിഭജനം. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിദേശ യൂണിവേഴ്സിറ്റികളുമായിട്ടും മെൻറ്റിങ് സ്ഥാപനങ്ങളുമായിട്ടും പങ്കാളിത്തം. പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന കുട്ടികളിൽ മിനിമം ലേണിങ് ലെവൽ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അർഹതയുള്ള സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും. കടുത്ത വൈകല്യമുള്ള എൻപത് ശതമാനത്തോളം വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകും. കേരളത്തെ അറിവിൻറെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. വിദേശ യൂണിവേഴ്സിറ്റികളുമായിട്ടും നോവൽ സമ്മാന ജേതാക്കൾ വിവിധ മേഖലകളിൽ ലോകപ്രശസ്തരായ വ്യക്തികൾ എന്നിവരുമായിട്ടും വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ ലഭ്യമാക്കും. എംഫിൽ പിഎച്ച്ഡി പഠനം പൂർത്തിയാക്കിയ തൊഴിൽരഹിതരായ വിദ്യാർത്ഥിനികൾക്ക് മൂന്നുവർഷം യഥാക്രമത്തിൽ ഏഴായിരം പതിനായിരം രൂപ നൽകും. ഈസപ്പ് ഡൂയിങ് ബിസിനസ്സ് സൂചികയിൽ കേരളത്തിൻറെ സ്ഥാനം ഗണ്യമായ പെടുത്തുന്നതിനായിട്ടുള്ള നടപടികൾ സ്വീകരിക്കും. മുപ്പത് ദിവസം കൊണ്ട് ഒരു ചെറുകിട സംരംഭം ആരംഭിക്കാവുന്ന രീതിയിൽ നടപടിക്രമങ്ങൾ പരിഷ്കരിക്കും. വനിതാ സംരംഭകർക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസോടെ പ്രത്യേക വായ്പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ആഗോള അനുഭവാധിഷ്ഠിത ടൂറിസം. എക്സ്പീരിയൻസ് ബേസ് ടൂറിസം ഡെസ്നേഷൻ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് സ്ഥാപിക്കും. പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പുവരുത്താനുള്ള നിയമനിർമ്മാണം നടത്തും. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. കോവിഡ് മൂലം തകർന്നുപോയ കേരളത്തെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയർത്താൻ പ്രത്യേക പാക്കേജ് നടപ്പിലാക്കും. ടൂറിസം വ്യാപാര നിക്ഷേപകരുടെ വായ്പകൾ തിരിച്ചടവിന് സാവകാശം നൽകുവാനും അവരുടെ civil rating നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകൾ നടത്തും. തിരുവനന്തപുരം, കോഴിക്കോട് മെട്രോ ലൈറ്റ് മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കും. മിയ വാക്യം മാതൃകയിൽ ചെറുവനങ്ങൾ സൃഷ്ടിച്ച് ത്തിലെ ഹരിത കവർ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ plant ഫണ്ടിലെ ഒരു ശതമാനം കലാ സാംസ്കാരിക രംഗത്തിൻറെ ഉന്നമനത്തിനായിട്ട് നീക്കിവയ്ക്കും. കുട്ടികൾക്കെതിരെയുള്ള പീഡനക്കേസുകളിൽ അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമനിർമ്മാണം നടത്തും. കുട്ടികൾക്കെതിരെയുള്ള പീഡനക്കേസുകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിന് fast track കോടതികൾ രൂപീകരിക്കും. ആദിവാസി സമൂഹത്തിൻറെ വനാവകാശം സംരക്ഷിക്കുന്നതിന് UPA രണ്ടായിരത്തി ആറിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന വനാവകാശ നിയമം പൂർണ്ണമായും നടപ്പിലാക്കും. സർക്കാർ ജോലിയില്ലാത്ത ST വിഭാഗത്തിലെ അമ്മമാർക്ക് പ്രസവാനന്തരം ആറുമാസക്കാലം മൂവായിരം രൂപയുടെ അലവൻസ് ലഭ്യമാക്കും. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും. SCST വിഭാഗക്കാർക്ക് ഭവന പദ്ധതികൾ പുനരാരംഭിക്കും. സംസ്ഥാനത്ത് ആയുർവേദം, സ്പോർട്സ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കും. കടുത്ത വൈകല്യങ്ങളുള്ള കുട്ടികൾക്കും, കിടപ്പുരോഗികളുടെയും, രക്ഷകർത്താക്കളുടെ രണ്ടുലക്ഷം വായ്പകൾ എഴുതിത്തള്ളുവാനുള്ള നടപടികൾ സ്വീകരിക്കും. വാർഡ് തലത്തിൽ യുഡിഎഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങൾ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാർഡ് തലത്തിൽ ലഭ്യമാകാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അഴിമതി സർവ്വതലത്തിലും ഇല്ലാതാക്കും. അതിൻറെ ഭാഗമായിട്ട് സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും. സംസ്ഥാനത്തുയർന്നുവരുന്ന രാഷ്ട്രീയ സംഘടനകൾക്കും കൊലപാതകങ്ങൾക്കും അറുതിവരുത്താൻ രാജസ്ഥാൻ മാതൃകയിൽ പീസ് ആൻഡ് ഹോമണി ഡിപ്പാർട്ട്മെൻറ് രൂപീകരിക്കും. നിരവധി കമ്മീഷനുകള അന്വേഷണ ഏജൻസികളും സർക്കാരിന്റേതാണ് എന്ന് തെളിവുകൾ നിരത്തി സംശയാതീതമായിട്ട് കണ്ടെത്തിയതും വിദേശ സ്വദേശ കമ്പനികൾ അനധികൃതമായിട്ട് കൈവശം വച്ചു വരുന്നതുമായിട്ടുള്ള ഏകദേശം അഞ്ചര ലക്ഷം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായിട്ട് ദളിത് ആദിവാസികൾക്കും മറ്റ് അർഹരായ ഭൂരഹിതർക്കും നൽകും. സംസ്ഥാനത്ത് എഴുനൂറ് രൂപ minimum കൂലി നടപ്പിലാക്കും. പഞ്ചായത്തുകൾക്ക് plan fund തിരിച്ച പിടിക്കുന്ന LDF സർക്കാരിന് റെ നടപടികൾ അവസാനിപ്പിക്കും. Plan fund തടസ്സമില്ലാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അങ്ങനെ കേരളത്തിൻറെ സമഗ്രവികസനത്തിനുള്ള ഒരു രൂപരേഖയാണ് UDF സമർപ്പിക്കുന്ന ഈ മാനിഫെസ്റ്റോ. മരവിച്ചുപോയ വികസനത്തിനും ദിശാബോധം നഷ്ടപ്പെട്ട പുരോഗതിക്കും പുതുജീവൻ നൽകാനുള്ള നയരേഖ. തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള അക്രമരഹിത കേരളത്തിനുള്ള സമാധാന ജീവിതത്തിനുള്ള യുഡിഎഫ് മാനിഫെസ്റ്റോ. ലോകോത്തര ഐശ്വര്യ സമ്പൽസമൃദ്ധമായ കേരളത്തിനായി നമുക്ക് ഒന്നിച്ച് അണിചേരാം. യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം, നാട് നന്നാവാൻ യുഡിഎഫ്. ഏവർക്കും നന്ദി, നമസ്ക്കാരം.

Report Page