*/

*/

Source

നുണയുടെ പെരുമഴക്കാലം കടന്ന് ......!

കഴിഞ്ഞ മാർച്ച് മാസത്തിൽ ഇന്ത്യ ലോക്ക് ഡൗണിലേയ്ക്ക് പോയതു മുതൽ കേരളീയരെ സംബന്ധിച്ചിടത്തോളം ഭീതിയുടെയും വെറുപ്പിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ദുരിത പർവ്വം ആയിരുന്നു. !

കോവിഡ് പ്രതിരോധം എന്ന ബാനറിന്റെ മറ പറ്റി ഒരു പാടു നുണകൾ പെയ്തിറങ്ങി. !വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയവരെല്ലാം കേരളമെന്ന രോഗമുക്ത ഭൂപ്രദേശത്തു രോഗം പടർത്താൻ വരുന്ന ശത്രുക്കളാണെന്ന മട്ടിലായിരുന്നു ആദ്യ ഘട്ട പ്രചാരണം. !പ്രവാസികളെ തിരികെ എത്തിക്കണമെന്നു പറഞ്ഞവരെ 'മരണത്തിന്റെ വ്യാപാരികൾ ' എന്നു വിശേഷിപ്പിച്ച് ആക്രമിക്കലായിരുന്നു അടുത്ത ഘട്ടത്തിൽ .... ! അവാർഡുകൾക്കായുള്ള പി.ആർ വർക്കും പരക്കംപാച്ചിലുമൊക്കെ ഇതിനിടയിൽ അരങ്ങു തകർക്കുന്നുമുണ്ടായിരുന്നു. !

രോഗത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപാധിയാക്കിക്കൊണ്ടിരുന്നപ്പോൾ പ്രതിരോധം പാളി. രോഗം വളരെ സ്വാഭാവികമായി ഇവിടെ പടർന്നു കൊണ്ടിരുന്നു. !

കണക്കുകൾ ഒളിച്ചു വെച്ചുള്ള എല്ലാ കളികൾക്കും അപ്പുറം യാഥാർത്ഥ്യത്തിന്റെ മുഖം വളരെ വികൃതമാണെന്നും ഇവിടത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയെന്നും നമ്പർ വൺ എന്നു കൊട്ടിഗ്ഘോഷിക്കുന്ന ആരോഗ്യ രംഗം പുഴുവരിച്ചതാണെന്നും ലോകത്തോടു വിളിച്ചു പറയാൻ ധൈര്യം കാട്ടിയത് ഒരു ഒറ്റയാനാണ്. മറ്റാരുമല്ല .... ഡോ.എസ് എസ് ലാൽ . !

തിരുവനന്തപുരത്തെ സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചുയർന്ന് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മാത്രം വളർന്ന ഡോ.എസ് എസ് ലാൽ . !

ആരോഗ്യ വകുപ്പിനെ വിമർശിച്ചതോടെ പെട്ടന്നു ഡോ. ലാൽ ഭരണക്കാരുടെ നമ്പർ വൺ ശത്രുവായി . ടീച്ചറമ്മ ഉറങ്ങാറില്ലെന്ന കഥയെ പൊളിച്ചടുക്കിയ ഡോ.എസ് എസ് ലാൽ സൈബർ സഖാക്കളുടെ കണ്ണിലെ കരടായി . ! സ്വാഭാവികമായും തെറിവിളി എന്ന ആചാരം ആഘോഷമായി അരങ്ങേറി. !

അമേരിക്കയിലെങ്ങാണ്ടു കിടക്കുന്ന ഡോക്ടർക്ക് കേരളത്തിലെന്തു കാര്യമെന്ന ചോദ്യവുമായി മുഖ്യമന്ത്രി തന്നെ കളത്തിലെത്തി.!

മികച്ച ചികിത്സക്കായി മുഖ്യൻ പോകുന്ന അമേരിക്കയിൽ പണിയെടുക്കാനൊരാൾ പോകുന്നത് അത്ര മോശം കാര്യമാണോ എന്ന മറുചോദ്യവുമായി ഡോ.ലാൽ അദ്ദേഹത്തെ നേരിട്ടു. !
രാജാവു നഗ്നനാണെന്നു പറഞ്ഞ കുട്ടിയുടെ ആർജ്ജവത്തോടെ എസ് എസ് ലാൽ തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു. !

1980 കളിൽ പൾസ് എന്ന ആരോഗ്യ പരിപാടിയുമായി നമ്മുടെ വീട്ടകങ്ങളിൽ വന്ന അതേ ഡോ ലാൽ. ! ക്ഷയരോഗ ചികിത്സാ രംഗത്ത് കിഴക്കൻ തിമോറിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച എസ് എസ് ലാൽ .!

ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി നിരവധി രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ പയറ്റിത്തെളിഞ്ഞ എസ് എസ് ലാൽ !

നുണയുടെ പെരുമഴക്കാലത്തിനു അന്ത്യം കുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ വസ്തുതകൾ 100% വും ശരിയായിരുന്നുവെന്ന് ഏറെ വൈകാതെ നാം അറിയുകയും ചെയ്തു.!

ഡോ.എസ്.എസ് ലാൽ കഴക്കൂട്ടത്ത് യൂ ഡി എഫിന്റെ സ്ഥാനാർത്ഥിയായപ്പോൾ ഏറെ അഭിമാനം തോന്നി. ഒരേ സമയം ചികിത്സകനും എഴുത്തുകാരനും ടി വി അവതാരകനുമൊക്കെയായ ഒരു ബഹുമുഖപ്രതിഭ. ! പഴയ തീപ്പൊരി കെ എസ് യുക്കാരൻ .! മികച്ച സംഘാടകൻ.!

കെ.ആർ നാരായണനെയും ശശി തരൂരിനെയുമൊക്കെ കേരള രാഷ്ട്രീയത്തിനു നല്കിയ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മറ്റൊരു കണ്ടെത്തൽ . !

ഡോ എസ് എസ് ലാൽ ലോക പൗരനാണ്. അതോടൊപ്പം നമ്മിലൊരുവനാണ് . നുണയുടെ തല നുള്ളിക്കൊണ്ട് കേരള രാഷ്ട്രീയത്തിന്റെ പെരുവഴിയിലേയ്ക്ക് ഇറങ്ങി വന്ന സത്യത്തിന്റെ പ്രവാചകനാണ്.! തന്റെ അറിവും കഴിവും സമൂഹത്തിനു സമർപ്പിക്കാൻ സർവ്വാത്മനാ സന്നദ്ധനായ കർമ്മധീരനാണ്. !

നേരിൽ കണ്ടിട്ടില്ലാത്ത എന്നാൽ വായിച്ചും കേട്ടും സ്ക്രീനിൽ കണ്ടും ചിരപരിചിതനായ ഈ ബഹുമാന്യ സുഹൃത്തിനു തിളക്കമേറിയ വിജയം ആശംസിക്കുന്നു.

ഡോ. ബെറ്റി മോൾ മാത്യു .

Report Page