*/

*/

From

ലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കയാണ് കൊറോണ വൈറസ്.

കോവിഡ് പോലുള്ള ഒരു രോഗാവസ്ഥ AD 2020ല്‍ ലോകത്തില്‍ ഉണ്ടായിവരുമെന്നും, ചില കറുത്ത കൈകള്‍ ആയിരിക്കും അതിനു പിന്നിലെന്നും, ഉള്ള പ്രവചന സമാനമായ സൂചനകള്‍ മുമ്പേത്തന്നെ ഉണ്ടായിരുന്നു.

ഡിസീസ് എക്സിനെ പറ്റി ലോകാരോഗ്യ സംഘടനയും അതിന്‍റെ list (of )ല്‍ 2018 ഫെബ്രുവരിയില്‍ തന്നെ പേരു ചേര്‍ത്തിരുന്നു.

എന്നാല്‍, പത്രങ്ങള്‍ നാടകീയമായി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നതുപോലെ, ഒരു രോഗമല്ല ഇപ്പോള്‍ ലോകത്തില്‍ വ്യാപിച്ചിരിക്കുന്നതെന്നും, വാസ്തവത്തില്‍ ഇത് എല്ലാ കാലത്തും മനുഷ്യരില്‍ ഉണ്ടാകുന്ന സാധാരണ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമായ യാതൊന്നുമല്ല എന്നും, ചില പ്രകൃതിചികിത്സകര്‍ പറയുന്നുണ്ട്.

വിസ്മയകരമായ മറ്റൊരു കാര്യവുമുണ്ട്.
ലോകത്തിലേക്കും വെച്ച് ഏറ്റവും കഠിനമായ വിധത്തില്‍ അഞ്ചാം തലമുറ നെറ്റ് വര്‍ക്ക് പ്രസരണം ആരംഭിച്ച വുഹാനിലും, അതുപോലെത്തന്നെ ഈയിടെ പ്രസരണം തുടങ്ങിയ ഇറ്റലിയിലും, ഈ രോഗം ഏറെ മാരകമായെന്നുള്ളതാണ് ആ വസ്തുത.

ഇറാനിലും ഇതുസംബന്ധമായ പരീക്ഷണങ്ങള്‍ നടന്നു കഴിഞ്ഞെന്നും, വ്യാവസായികമായ തലത്തില്‍ ഉടനെ ഇത് രംഗത്ത് വരാന്‍ പോവുകയാണെന്നും, അറിയാന്‍ കഴിയുന്നുണ്ട്.

അതുപോലെ, ഈ മൂന്ന് രാജ്യങ്ങളിലെപ്പോലെ ശക്തമായ വിധത്തില്‍ അല്ലെങ്കില്‍ പോലും, ഈ അടുത്തയിടെ (2019 – 2020) അനേകം രാജ്യങ്ങളില്‍ അഞ്ച് ജി പ്രവര്‍ത്തിച്ചു തുടങ്ങി.

യാദൃശ്ചികമോ, എന്തോ!
കോവിഡിന്‍റെ ഉത്ഭവവും അപ്പോള്‍ത്തന്നെ!

റേഡിയോ തരംഗങ്ങള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

എന്നാല്‍ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അത്ര മാരകമല്ല എന്നും, നിലവില്‍ ഒരു പഠനത്തിലും അത് മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടില്ലെന്നും, ചിലര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ മറിച്ച്, ഇത് നൂറു ശതമാനം സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടില്ല എന്നുള്ള കാര്യം, പലരും സൌകര്യപൂര്‍വ്വം മറക്കുകയോ, മൂടിവെക്കുകയോ ചെയ്യുന്നു.

തൊലിപ്പുറത്ത് ശക്തമായ വിധത്തില്‍ പൊള്ളല്‍ ഉണ്ടാക്കുന്നില്ലാ എന്നുള്ള വിധത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്.

എന്നാല്‍ ആന്തരിക തലത്തില്‍ മ്യൂട്ടെഷന് കാരണമാവുന്നില്ലാ എന്നോ, രക്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആന്റിബോഡി ഉണ്ടാക്കുന്നില്ലാ എന്നോ, പൂര്‍ണ്ണമായും അനുമാനിക്കാന്‍ കഴിയുന്ന ഏതെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ?

ഈ വിഷയത്തില്‍, കുത്തക കമ്പനികളുടെ താല്പര്യത്തെ പരിഗണിച്ചുകൊണ്ട്‌, ഗൌരവമായ പഠനങ്ങള്‍ നടത്താതെ പോവുകയാണ് സത്യത്തില്‍ ഉണ്ടായതെന്നാണ്, എന്‍റെ വിശ്വാസം.

ഏതായാലും, ഔപചാരിക വിശദീകരണം എന്തൊക്കെ തന്നെയായാലും, മൊബൈല്‍ റേഡിയേഷന്‍ അതീവം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന്, അനേകര്‍ വിദഗ്ദര്‍ ഇതിനകം വളരെ വ്യക്തതയോടെ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

പല സമ്പന്ന രാഷ്ട്രങ്ങള്‍ക്കും, കൂട്ട നരഹത്യ അടക്കമുള്ള അനേകം നിഗൂഡമായ അജണ്ടകള്‍ ഉണ്ട്.

ജനങ്ങളോടു കളവു പറയുകയും, അവരോടു പലതും മറച്ചു വെക്കുകയും ചെയ്ത ഭരണകൂടങ്ങള്‍ക്കു കീഴില്‍, പലപല സാഹചര്യങ്ങളിലായി, ഇതിനകം കോടിക്കണക്കിനു ജനങ്ങള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ചരിത്രത്തില്‍ ഉടനീളം അത്തരം ചോരപ്പുഴകള്‍ കാണാം. കൊറോണക്കു പിന്നിലും അങ്ങനെ എന്തോ ഒരുതരം ഗൂഡാലോചന ഉണ്ടെന്നു കരുതുന്നവര്‍ അനേകമാണ്.

സത്യത്തില്‍ ഇങ്ങനെയൊരു രോഗമല്ല പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, ഇല്ലാ രോഗത്തിന്‍റെ പേരില്‍ ലോകത്തില്‍ ഭീതി അഴിച്ചുവിട്ടുകൊണ്ട്, ചില ഭരണകൂടങ്ങള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടലുകള്‍ നടത്തുകയാണ് എന്നും അനേകര്‍ വിശ്വസിക്കുന്നു.

ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള അണിയറ ഒരുക്കങ്ങള്‍ ആണ് നടക്കുന്നതെന്ന് വേറെ ചിലര്‍ കരുതുന്നു.

മറ്റു ചിലര്‍ പറയുന്നത് വാക്സിന്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമാണ് നാടകീയമായി ഒരുങ്ങപ്പെടുന്നതെന്നാണ്.

ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങളില്‍, ഇത്തരം സംശയങ്ങളെ പറ്റി, ഇതുവരെ അധികമൊന്നും ആരും ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല.

ഇന്ത്യയില്‍ ഈ എക്കൌണ്ടില്‍, വിരലില്‍ എണ്ണാവുന്നതില്‍ അധികം മരണവും ഉള്‍പ്പെടുത്ത പെട്ടിട്ടില്ല.

എന്നാല്‍, വിദ്യാഭ്യാസപരമായി ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍, കൊറോണയുടെ കാര്യങ്ങളില്‍, ധാരാളം ജനങ്ങള്‍ സര്ക്കാരിന്‍റെ ഔപചാരിക നിലപാടുകളെ അവിശ്വസിക്കുകയാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനമാണല്ലോ UEA? (The University of East Anglia). അവര്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ നിന്നും ഒരു കാര്യം വ്യക്തമായി.

UKയിലെ, കുറയാതെ 40% ജനങ്ങള്‍ എങ്കിലും, കൊറോണ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ക്കും അപ്പുറം, ഏതെങ്കിലുമൊക്കെ ഗൂഡാലോചന ഇതിനു പുറകിലുണ്ടെന്നു വിശ്വസിക്കുന്നവരാണ്.

ആര്‍ക്കറിയാം!
എല്ലാ രാജ്യങ്ങളിലും ഗൂഡാലോചനയും, അഴിമതിയും, അങ്ങേ അറ്റത്തെ ലെവലില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

അത് കേവലം കോടികള്‍ അടിച്ചു മാറ്റാന്‍ വേണ്ടി മാത്രമല്ല. എല്ലാ മേഖലയിലും വഞ്ചന പത്തിവിരിച്ചു നിന്നാടുന്നുണ്ട്.

ചെയ്യാവുന്നത് ഇത്രമാത്രമേയുള്ളൂ.
ചിന്തയുള്ളവരായിരിക്കുക.
ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കുക.

ആവുന്നത്ര ശ്രദ്ധയോടെ രോഗത്തെയും, പശ്ചാത്തലങ്ങളെയും, മുന്‍കരുതലുകളെയും, പറ്റി സ്വന്തമായി പഠിക്കാന്‍ ശ്രമിക്കുക. ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നല്ല ശുപാര്‍ശകള്‍ പരമാവധി പാലിച്ചുകൊണ്ട്‌, സ്വയം സുരക്ഷിതരായിരിക്കാന്‍ പരിശ്രമിക്കുക.

ലോകത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത് കൊറോണ വൈറസ് ഉണ്ടെന്നും, അത് പടരുന്നുണ്ടെന്നുമാണ്.

A Proud Member from

Report Page