*/

*/

Source

സുരേന്ദ്രന്റെ വിജയയാത്ര എന്തിന്റെ വിജയം?

ശബരിമലയിൽ പിള്ള മനസ്സിൽക്കണ്ട സുവർണാവസരം നടപ്പാക്കേണ്ട ചാവേറായിരുന്നു സുരേന്ദ്രൻ. പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു ശതമാനം പോലും വോട്ടുയർന്നില്ല.
അതോടെ പിള്ളക്ക് മിസോറാമിൽ സുഖവാസവും സുരേന്ദ്രന് അദ്ധ്യക്ഷ പദവിയും കിട്ടി. കൃഷ്ണദാസ് പക്ഷത്തെ വെട്ടിനിരത്തി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണഞ്ചിക്കുന്ന നേട്ടം കിട്ടുമെന്ന് കരുതി. സ്വർണക്കള്ളക്കടത്ത് കേസിൽ ഞങ്ങൾ യഥാർത്ഥ പ്രതിപക്ഷമായി എന്ന് പ്രഖ്യാപിച്ചു.തലസ്ഥാന നഗരിയിലെ ബി ജെ.പി മേയർ അമിത് ഷായെ മാലയിട്ടു സ്വീകരിക്കുന്ന സുദിനം കുറിച്ചു. പണം വെള്ളം പോലെ ഒഴുക്കി.

ചെലവെഴുതിയ കോടികൾ പകുതി പലരുടെയും കീശയിലെത്തി ആദ്യഭാഗം വിജയിച്ചു.രണ്ടാം ഭാഗം ദയനീയമായി പൊട്ടി.രണ്ടു ശതമാനം വോട്ടു കുറഞ്ഞ് വോട്ട് വിഹിതം വെറും 14.5 ശതമാനമായി.മുഖ്യ ഘടക കക്ഷി ബി.ഡി.ജെ.എസിനെ വെറും ഒരു ഗ്രാമ പഞ്ചായത്ത് വാർഡിലൊതുക്കി ...
അങ്ങനെമൂന്നാം ഭാഗവും ജയിച്ചു. ചവിട്ടിക്കയറേണ്ട കൊമ്പ് വെട്ടിത്താഴെയിട്ടു.

ഇപ്പോൾ സംഘപരിവാർ തന്ത്രമാകെ മാറ്റിപ്പണിതു. തല്ക്കാലം സ്വർണക്കടത്തിനും ഇഡിക്കും വിട. ഹിന്ദു - ക്രിസ്ത്യൻ വിഭാഗങ്ങളെ മുസ്ലിം വിരുദ്ധ ചൂണ്ടയിൽ കോർത്തെടുക്കാൻ ഒരു അഞ്ചു വർഷപദ്ധതി. വിഷൻ 2026 ... കോൺഗ്രസ് മുക്ത കേരളം ...

മുസ്ലിം ലീഗ് കോൺഗ്രസിനെ ഭരിക്കുന്നു.... അയ്യോ... ഓടിവായോ... എന്ന ഇടതു മുറവിളി നടത്താൻ പിണറായിയും വിജയരാഘവനും എന്നേ തയ്യാർ!


തുടർ ഭരണമുറപ്പിക്കാൻ എന്തിനും തയ്യാർ...മുസ്ലിം ലീഗ് മതമൗലികവാദികൾ .. വെൽഫെയർ തീവ്രഭീകരന്മാർ.... ക്രിസ്ത്യാനികളേ, ഹിന്ദു സോദരരേ, അതാണ് മുഖ്യ പ്രശ്നം.. അമീറും ഹസ്സനും കുഞ്ഞാലിക്കുട്ടിയുമാണ് യുഡിഎഫ്.. അവരെ ഭരണത്തിന്റെ ഏഴയലത്തടുപ്പിക്കരുത്..പരശുരാമൻ പറഞ്ഞിട്ടുണ്ട്. അതാണ് മതേതരത്വം ..
സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ വർഗീയ വാദികൾ...മാർക്സ് പറഞ്ഞിട്ടുണ്ട് ...

അങ്ങനെ രാഷ്ട്രീയം സെറ്റു ചെയ്തു.അതിനനുസരിച്ചാണ് വിജയ യാത്ര.
ക്രിസ്ത്യൻ സഹോദരന്മാർക്കായി ലവ് ജിഹാദ് ബിൽ. ഹറാം മാംസം തിന്നാൻ പൂർണ സ്വാതന്ത്ര്യം ... മുഖ്യമന്ത്രി സ്ഥാനാർത്ഥി ശ്രീധർജി വരുമ്പോൾ ഒന്നു മാറിനിന്നേക്കണം.
ഹിന്ദു സഹോദരന്മാർക്കായി 35 പേരെ കിട്ടിയാൽ ബാക്കി പേരെ ചാക്കിലാക്കി ഭരണം.
പെട്രോൾ- പാചക വില കൂടുന്നതും, കാർഷിക ബില്ലും പൗരത്വ നിയമവും മുസ്ലിം ഭീകരന്മാരുടെ അഹങ്കാരം തീർത്ത് നിലക്ക് നിർത്താൻ .....

കേരളം നാലു പതിറ്റാണ്ട് മുമ്പ് കുഴിച്ചുമൂടിയ അധമ മൂല്യമാണ് അധികാരത്തിനായുള്ള കാലുമാറ്റവും ചാക്കിട്ടുപിടിത്തവും. പല തവണ കാലുമാറിയ "നാരായണക്കുറുപ്പ് സഹോദരനെ " അന്ന് ജനങ്ങൾ കൂവി.മറ്റൊരു നാരായണക്കുറുപ്പാകാൻ പിന്നീടൊരാൾക്കും ധൈര്യം വന്നില്ല.
ആ കേരളത്തിൽ സുരേന്ദ്രൻ പറയുന്നു: 35 സീറ്റു കിട്ടിയാൽ ഞങ്ങൾ 36 നാരായണക്കുറുപ്പ് സഹോദരന്മാരെ വിലക്കെടുക്കും..

എന്തൊരു ആർഷഭാരത മൂല്യം ?!!അഹോ.... ഭയങ്കരം !!

ആ മൂല്യം കേരളത്തിൽ പ്രഘോഷിക്കാൻ ഇപ്പോൾ ഒരുളുപ്പുമില്ലാതെ കഴിയുന്നുണ്ട്.. അതിന്റെ വിജയമാണ് സുരേന്ദ്രൻ ഘോഷിക്കുന്നത് ..

വർഗീയതയും എം.എൽഎമാരെ ചാക്കിട്ടു പിടിത്തവും....
തൊഴിലില്ലായ്മയും കർഷക ആത്മഹത്യയും സമ്പദ്ഘടന തകരലും പട്ടിണിയിലേക്കുള്ള കുതിപ്പും ദളിതർക്കും സ്ത്രീകൾക്കും മേലുള്ള ആക്രമണങ്ങളും ..ഒക്കെ മുസ്ലീങ്ങളുടെ തട്ടിപ്പാണ്... വരിൻ ക്രിസ്ത്യൻ സഹോദരാ... വരൂ ... വരിൻ.. ഹിന്ദു സഹോദരാ.. വരിൻ... വോട്ടു ചെയ്യിൻ ...

വെറും 35 മതി... വെറും 35 ...

Report Page