*/

*/

Source

തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥികൾ പഠിച്ച് ജോലിയിൽ പ്രവേശിക്കുമ്പോഴും സർഗാത്മക മേഖലയിൽ കഴിവ് തെളിയിക്കുമ്പോഴുമുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ്.

ഫാറൂഖ് കോളേജിൽ അധ്യാപക ജോലിയിൽ പ്രവേശിച്ച ശേഷം അത്തരത്തിൽ പ്രതിഭ തെളിയിച്ച നിരവധി വിദ്യാർത്ഥികൾ ബിരുദ പഠനം പൂർത്തീകരിച്ച് കടന്നുപോയിട്ടുണ്ട്. ഡിഗ്രി കാലത്തു തന്നെ നോവലും കവിതാ സമാഹാരവുമൊക്കെ പ്രസിദ്ധീകരിച്ചവർ...

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പ്രസിദ്ധീകരിച്ച മൂന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കവിതാ സമാഹാരങ്ങളിലൂടെ കടന്നുപോയപ്പോൾ ഉണ്ടായ ആനന്ദം പറഞ്ഞറിയിക്കുവാനാവാത്തതാണ്,

സാലിം സാലിയുടെ കവിതാ സമാഹാരമാണ് അതിലൊന്ന്. 2012 - 2014 കാലത്ത് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ മികച്ച വായനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സാലിം ഇപ്പോൾ അധ്യാപകനാണ്.

ഹാരിസും രാഹുൽ മണപ്പാട്ടുമാണ് മറ്റു രണ്ടു കവികൾ . 2017 - 19 ബാച്ചിൽ ഫാറൂഖ് കോളേജ് മലയാള വിഭാഗത്തിൽ പഠിച്ചവർ.
ഹാരിസിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ് റൂമിയെ പ്രണയിച്ച കടൽ. ഇപ്പോൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു.

രാഹുൽ മണപ്പാട്ടാകട്ടെ, പുതു തലമുറയിലെ ശ്രദ്ധേയനായ കവിയും കഥാകൃത്തുമാണ്. 2020 ൽ മാതൃഭൂമി വിഷുപ്പതിപ്പ് കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം രാഹുലിനായിരുന്നു. അങ്കണം കവിതാ പുരസ്ക്കാരം, ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്ക്കാരം, എഴുത്ത് കഥാ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ രാഹുലിനെ തേടിയെത്തിയിട്ടുണ്ട്. വേറിട്ട ഭാഷയുടേയും ആവിഷ്ക്കാര രീതിയുടേയും ഉടമയാണ് രാഹുൽ.

2019 ൽ , രാഹുലും ഹാരിസും പഠിച്ച ബാച്ചിൽ ഒട്ടേറെ കവികൾ ഉണ്ടായിരുന്നു. പ്രതിഭകളുടെ പവിത്ര സംഗമകാലം. ഇന്റർ സോൺ കവിതാ മത്സരത്തിൽ സമ്മാനിതയായ അനുപമയെ പ്രത്യേകം ഓർക്കുന്നു.

2019 ൽ , ഫാറൂഖ് കോളേജ് മലയാള വിഭാഗത്തിലെ കവികളുടെ ഒരു കവിതാ സമാഹാരം തന്നെ പ്രസിദ്ധീകരിച്ചു.. ഷഹനയും ഫസ്മിയയുമായിരുന്നു എഡിറ്റർമാർ. ഫസ്മിയ ഇപ്പോൾ അലിഗഢ് യൂണിവേഴ്സിറ്റി യിലെ മോഡേൺ ഇന്ത്യൻ ലാംഗ്വേജസിൽ എം.എ ചെയ്യുന്നു. പുസ്തകത്തിന്റെ പേര് : ക്ലാസ്സിൽ കയറാത്ത കവിതകൾ ...

രാഹുലും അനുപമയും ഹാരിസുമെല്ലാം ഒന്നിച്ചെഴുതിയ സമാഹാരം...

ഒടുവിൽ , അന്നത്തെ കവിതാ സമാഹാരത്തിൽ ഉൾപ്പെട്ടവർ സ്വന്തം കവിതാ സമാഹാരങ്ങളുമായി തങ്ങളുടെ സർഗ്ഗാത്മക ഇടം അടയാളപ്പെടുത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത
മാനസിക നിറവ്...

Report Page