*/

*/

Source

സ്വർണക്കള്ളക്കടത്ത് കേന്ദ്രഏജൻസികൾ ഉഷാറാക്കിയ കാലത്ത് ശിവശങ്കരൻ traitor ആയി.സ്പ്രിൻക്ളർ ശിവശങ്കരന്റെ അക്കൗണ്ടിൽ വരവു വെച്ചു.

മത്സ്യത്തൊഴിലാളി രോഷാഗ്നിയിൽ കടൽ തീറെഴുതൽ ആവിയായപ്പോൾ
പ്രശാന്ത് ബ്രോ traitor ആയി..

ചിലതൊക്കെ എത്ര കരുത്തൻ വിചാരിച്ചാലും കേരളത്തിൽ നടക്കില്ല എന്നും തെളിഞ്ഞില്ലേ?

അങ്ങനെ തെളിയിച്ചല്ലേ കേരളത്തെ നമുക്ക് നിലനിർത്താനാവൂ?

മതേതര കേരളത്തെ അട്ടിമറിച്ച് ,മുസ്ലിം വിരോധത്തിന്റെ പേരിൽ, കേരളത്തെ സംഘി - ഹിന്ദു കേരളമാക്കാനുള്ള അണിയറ നീക്കങ്ങളെ തിരിച്ചറിഞ്ഞു ചെറുക്കലല്ലേ ഇന്ന് നമ്മുടെ മുന്നിലെ ഹിമാലയൻ വെല്ലുവിളി?

ആലപ്പുഴയിലെ കൊലയും പകരം സർക്കാർ -പോലീസ് ഒത്താശയോടെ കടകൾ
കത്തിക്കലും മൊത്തം പദ്ധതിയിലെ ചില പ്രത്യേക ഐറ്റങ്ങളായി എനിക്ക് തോന്നുന്നു.

വയലാറിലെ കൊല ഒരു "കേരള പുൽവാമ "യുടെ തിരനോട്ടമാണോ?

സുരേന്ദ്രന്റെ "ഞാൻ യുദ്ധത്തിനു തയ്യാർ" എന്ന പോർവിളി മതേതര
കേരളത്തിനെതിരെയല്ലേ?

കത്താലിക്കാ ലവ് ജിഹാദികളും സുഡാപ്പികളും സുരേന്ദ്രന്മാർക്ക് ഇരുവശത്തു നിന്നും വെഞ്ചാമരം വീശിക്കൊടുക്കുകയല്ലേ?

Report Page