*/

*/

Source

വാളയാറിലെ അമ്മ തല മുണ്ഡനം ചെയ്തു.

എന്നിട്ട് ഭാഗ്യവതി എന്തു നേടി?

ആ ചോദ്യം മനസ്സിലുണ്ടെങ്കിലും മുഖ്യൻ ചോദിച്ചില്ല.

മഹിജയിൽ നിന്നും നാം ജനാധിപത്യവഴിയിൽ താണ്ടിയ ചെറിയ ദൂരം ഇത്രമാത്രം !!

ആ കേസൊതുക്കിയവരും, ഉഭയസമ്മത ലൈംഗികത കണ്ടെത്തിയ സോജനും ഇന്നെവിടെ?

സോജൻ IPS ന് ശുപാർശ നേടിയെടുത്ത് "മസൃണശിലാ തലത്തിൻ ചാഞ്ഞ പാർശ്വങ്ങളിൽ " രാജ തുല്യനായി വിരാജിക്കുന്നു.

ആ നിലയിൽ നോക്കിയാൽ മഹിജയിൽ നിന്ന് നാം ഏറെ പിന്നോട്ടു നടന്നു.

അതിന് വനിതാ പത്രലേഖിക ഉത്സാഹിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ
ഒന്നാം സ്ഥാനം കിട്ടുമായിരിക്കാം...

* * * ഭാഗ്യവതി ഒന്നും നേടിയില്ല,

നീയൊക്കെ മുടി വടിച്ചാൽ " ഞങ്ങൾക്ക് "മൈ ..." പോയി എന്നു പറയാൻ തയ്യാറുള്ള ലക്ഷം അടിമകൾ സൃഷ്ടിക്കപ്പെട്ടു.....


കേരളത്തിന് ഒന്നാം സ്ഥാനം.

* * *

"സകലവനും വീട്ടിൽ കയറി നിരങ്ങാനവസരം കൊടുത്തിട്ട് ഇപ്പോൾ സർക്കാരിനെ കോണകം കെട്ടിക്കാനിറങ്ങിയിരിക്കുന്നു.... ത്... ഭൂ " എന്ന പൊതുബോധം എന്റെ കാതിലും വന്നലക്കുന്നു.

ആദിവാസി ഊരുകളിലെ അവിവാഹിത അമ്മമാരുണ്ടായതിനും അവരുടെ മാതാപിതാക്കൾ കയറി നിരങ്ങാനവസരം കൊടുക്കുന്നതു തന്നെ കാരണമെന്ന
മധ്യവർഗ പൊതുബോധം കേരളത്തിലുണ്ട്.

പ്രമാണിമാരുടെയും ഏമാന്മാരുടെയും കയറി നിരങ്ങൽ തടയാൻ അശക്തരായ ദരിദ്രമനുഷ്യർ ജീവിക്കുന്ന എത്രയെത്രയോ ഇടങ്ങൾ കേരളത്തിലിന്നുമുണ്ടെന്നു പറഞ്ഞാൽ പറയുന്നവർക്ക് പലതരം ചാപ്പകൾ റെഡി.

വാളയാറിലെ യഥാർത്ഥ പ്രതികൾ എന്നെങ്കിലും പ്രതിക്കൂട്ടിൽ വരുമോ?
അവരെ അവിടെ നിർത്താൻ ജനാധിപത്യ കേരളം എന്നെങ്കിലും കരുത്തു നേടുമോ?

Report Page