*/

*/

Source

ലവ് ജിഹാദിനെതിരെ ബിഷപ്പമാർക്കായി നിയമം നിർമിച്ചുനല്കാമെന്ന് ഉദാരനായി വാരരുട്ടി.
ചില സംഘങ്ങൾ ലൗവ് ജിഹാദ് നടത്തുന്നുവെന്ന് പി.കെ.ഫിറോസ് സമ്മതിച്ചേ പറ്റൂ എന്ന് വിനു ജാൺ.
ഏഷ്യാനെറ്റ് ചർച്ച പൊടിപൊടിച്ചു.

അമിത് ഷായുടെ കേന്ദ്ര പോലീസും ശ്രീവാസ്തവയുടെ കേരള പോലീസും കണ്ടു പിടിച്ചില്ലെങ്കിലും ലൗവ് ജിഹാദ് സംഘങ്ങളുണ്ടെന്ന് വിനുവിനും ഏഷ്യാനെറ്റിനു (രാജീവ് ചന്ദ്രശേഖരനും)മുറപ്പ്.

വിനുവിന് അർണാബിന്റെ കേരള പതിപ്പാകാൻ വാരരുട്ടിക്ക് മുന്നിൽ ഫിറോസ്
ലവ് ജിഹാദിന് കുറ്റസമ്മതം നടത്തണം..

വിനുവിന്റെ സൂപ്പർ പോലീസ് ഗംഭീരമായി.

തൃപ്പൂണിത്തുറയിലെ മനോജ് ഗുരുജിയുടെ ലവ് വിരുദ്ധഘർ വാപ്പസി കേന്ദ്രം ആരും കേട്ടിട്ടില്ല. ജഗതി സ്വന്തം മോളെ അവിടെ കൊണ്ടുനട തള്ളാത്തതിനാൽ പൂഞ്ഞാർ കേശവൻ നായരും ലവ് ജിഹാദിനെതിര് .. കൊട്ടേഷൻ ബലാത്സംഗമൊക്കെ വകുപ്പ് വേറെ ... അതിന് പൂഞ്ഞാർ സിംഹത്തിന്റെ പൂർണ പിന്തുണ....

ആണങ്ങൾക്കത് പഷ്ട് ..

തൃപ്പൂണിത്തുറയിൽ നടന്ന ഹിന്ദു കൈ ക്രിയകളും ( മയക്കുമരുന്ന് തീറ്റിക്കൽ, മർദ്ദനം, ബലാത്സംഗം) നുമ്മ കേട്ടിട്ടില്ല.
* * *

ഒന്നു രണ്ടു കൊല്ലം മുമ്പുവരെ നിർബന്ധിത മതപരിവർത്തന നിയമം ക്രിസ്ത്യാനികൾക്കെതിരെ രാജ്യവ്യാപകമായ സംഘ പരിവാർ ആയുധമായിരുന്നു.

പാംപ്ളാനിയും ആലോഞ്ചരിയും വട്ടായിയും അറക്കനും കാപ്പിപ്പൊടിയും ലവ് ജിഹാദ് വിരുദ്ധ ബില്ലിനൊപ്പം കൂടട്ടെ... '

ആലഞ്ചേരി മെത്രാൻ ,പ്രധാനമന്ത്രിക്ക് ലവ് ജിഹാദ് ഉണ്ടെന്നു നിവേദനം നല്കിയാൽ അതുണ്ടെന്നാണതിനർത്ഥമെന്നും പോലീസിനെ വിശ്വസിക്കരുതെന്നുംവിനു സൂപ്പർ പോലീസ് പ്രഖ്യാപനം നടത്തട്ടെ.

ചാനൽ ചർച്ചാമുറികൾ വരരുട്ടി മാഷന്മാരുടെ ചൂരൽപ്രഹരം നല്കിയുള്ള ട്യൂഷന് മുസ്ലിം പേരുകാരെ വിധേയമാക്കുന്ന ഇടിമുറികളാകട്ടെ ...ആർക്ക് ചേതം?

16% വോട്ട് കിട്ടുമ്പോൾ ഇങ്ങനെ... 30% വോട്ടെങ്ങാൻ കിട്ടിയാൽ ...?

Report Page