*/

*/

Source

CPIM L -ലിബറേഷൻ, CPIM, ബംഗാൾ തെരഞ്ഞെടുപ്പ്

ബീഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം കേരള ഇടതു പ്രൊഫൈലുകളിൽ CPIM L -ലിബറേഷൻ ആയിരുന്നു താരം.അവരുടെ ചെലവിൽ അ°വിടെ മഹാഗഡ് ബന്ധനിൽ മത്സരിച്ച ഇടതുപാർട്ടികൾ വലിയ മുന്നേറ്റം കാഴ്ചവച്ചു, അതേസമയം കോൺഗ്രസ് വലിയൊരു വിഭാഗം സീറ്റുകളിൽ മത്സരിച്ചു തോറ്റത് ഗഡ്ബന്ധന് ( മഹാസഖ്യം )അധികാരം നഷ്ടമാക്കി എന്നതായിരുന്നു പൊതു വിലയിരുത്തൽ.

ആ CPIM Lലിബറേഷൻ ഇപ്പോൾ CPIM ന്റെ ബംഗാൾ നയത്തെ വിശേഷിപ്പിക്കുന്നത്
"ഇടുങ്ങിയത്, ദൂര വീക്ഷണമില്ലാത്ത്, ആത്മഹത്യാപരം" എന്നാണ്.

ബി ജെ പി ഉയർത്തുന്ന ഫാസിസ്റ്റ് അപകടത്തെ കാണാതെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ഫാസിസത്തിനെതിരെയാണ് CPIM അവരുടെ കുന്തമുന തിരിച്ചു വച്ചിരിക്കുന്നത്.
ബീഹാർ ഗഡ്ബന്ധന് കോൺഗ്രസ് ബാധ്യതയായി എന്ന് മാലോകരോട് ഘോഷിച്ച ഒരൊറ്റ കേരള സി പി ഐ - എം കാരനും ബംഗാളിൽ CPIM + കോൺഗ്രസ് + ഇന്ത്യൻ സെക്യു ലർ ഫ്രണ്ട് മുന്നണി രൂപീകരിച്ച കാര്യം അറിഞ്ഞിട്ടില്ല. കാരണം ഒരു മുസ്ലിം പാർട്ടിയാണ് ഇന്ത്യൻ സെക്യുലർ ഫ്രണ്ട്.

കേരളത്തിൽ "കോൺഗ്രസ് മുക്ത ഭാരതം "എന്ന ലക്ഷ്യം നേടാനായി സംഘ പരിവാറിനൊപ്പം മുസ്ലീം ലീഗിനും ജമാഅത്തിനുമെതിരെ തോക്കു തിരിച്ചു വച്ചിരിക്കുമ്പോൾ ബംഗാളിൽ ഒരു മുസ്ലിം "വർഗീയ " പാർട്ടി തങ്ങൾക്കൊപ്പമുണ്ട് എന്നു പറയുക സാധ്യമല്ല.
അതെന്തായാലും,കേരളത്തിലിങ്ങനെ, ബംഗാളിലങ്ങനെ എന്ന മട്ടിലുള്ള മുസ്ലിം പാർട്ടികളോടുള്ള നയത്തിലെ തികഞ്ഞ അവസരവാദം വളരെ ചെറിയൊരു കാര്യം മാത്രം..

വലിയ പ്രശ്നം മൂന്നു കർഷക ബില്ലുകൾ ഇത്ര വലിയ രാജ്യവ്യാപക ഫാസിസ്റ്റ് വിരുദ്ധ സമരമുഖമാകുമ്പോഴും അതിനെതിരെ നിലപാടെടുക്കുന്ന "തൃണമൂലാണ് ഫാസിസം, അത് നടപ്പാക്കുന്ന ബി ജെ പി ഫാസിസമല്ല "എന്ന തിരിച്ചറിവാണ്.

കോൺഗ്രസും പശ്ചിമ ബംഗാളിൽ വലിയ തെറ്റാണ് ചെയ്യുന്നത്.

ഇന്നിന്ത്യയിലുള്ള മതേതര ജനാധിപത്യ കക്ഷികൾ എങ്ങനെയാണ് കാര്യങ്ങളെ കാണേണ്ടത് ?
മോഡിയുടെ രണ്ടാം വരവിനു ശേഷം ഹിന്ദു രാഷ്ട്രത്തിലേക്കുള്ള നാലു വലിയ സ്റ്റെപ്പുകൾ ( കാശ്മീർ ബിൽ,മുത്തലാക്ക് നിയമം, പൗരത്വ നിയമം, സർക്കാരിന്റെ രാമക്ഷേത്ര നിർമാണം) വച്ച ശേഷം അഞ്ചാമത്തെ സുപ്രധാന നയമായി കാർഷിക ബില്ലുകൾ വരുന്നു .....

എന്നിട്ടും ബി ജെ പി ഫാസിസ്റ്റല്ല, ആ ബില്ലുകളെ പിന്താങ്ങുന്ന തൃണമൂലാണ് ഫാസിസം എന്ന വിലയിരുത്തൽ അക്ഷരാർത്ഥത്തിൽ "ആത്മഹത്യാപരം" തന്നെയാണ്.

ഒരിക്കൽ ബി ജെ പിപശ്ചിമ ബംഗാൾ പിടിച്ചാൽ പിന്നെ ബംഗാളിനെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയാണ്.തൃപുര അനുഭവത്തിൽ നിന്നു പോലും ഒരു പാഠവും പഠിക്കാത്ത
CPIM നിലപാടിനെതിരെ CPIML - ലിബറേഷൻ ഉയർത്തുന്ന വിമർശനം ഇന്ത്യയിലെ പുരോഗമന ജനാധിപത്യ ശക്തികൾ ചർച്ചക്കെടുക്കണം..

Report Page