*/

*/

Source

ക്രൈസ്തവരുടെ ന്യായമായ താല്വര്യങ്ങളെ പിന്തുണക്കുന്നവരെ
പിന്തുണക്കുമെന്ന് KCBC.
വട്ടായിയച്ചൻ ഒക്കെ പറയുന്ന പോലെ ഹറാം മാംസം ഉറപ്പാക്കുന്നതും,ടിപ്പുവിനെ നല്ല നാലു തെറി പറയുന്നതുമാണോ ക്രൈസ്തവരുടെ താല്പര്യങ്ങൾ എന്നാണിനി അറിയേണ്ടത്.

അതല്ലെങ്കിൽ ആഴക്കടൽ അമേരിക്കൻ കമ്പനിക്ക് തീറെഴുതിയതാകാം ക്രൈസ്തവ താല്പര്യങ്ങൾ ..

ഒരു പക്ഷേ ,തന്റെകുട്ടികളോട് കേരളീയരുടെ ഓണാശംസ പറഞ്ഞ സിസ്റ്റർ ദിവ്യ മാത്യുവിനെ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ മാപ്പു പറയിപ്പിച്ചതാകാം ക്രൈസ്തവ താല്പര്യം !!

അതോ ഫ്രാങ്കോ മെത്രാന്റെ കന്യാസ്ത്രീയോടുള്ള പ്രത്യേകകരുതലിനെ പിന്താങ്ങുന്നതാണോ ക്രൈസ്തവ താല്പര്യം?

ആലഞ്ചേരിയുടെ ഭൂമി കച്ചവടത്തിലെ ദശകോടികൾ ഇ.ഡി പിടിക്കരുത് എന്നതും ക്രൈസ്തവ താല്പര്യം തന്നെ എന്നാവും കെന്നഡി കുഞ്ഞാട് പറയുന്നത്.

ഇതിലേതാണ് ക്രൈസ്തവ താല്പര്യം എന്നു കൂടി ഇടയന്മാർ പറഞ്ഞിരുന്നെങ്കിൽ കുഞ്ഞാടുകൾക്ക് സാത്താന്റെ പ്രലോഭനങ്ങളിൽപ്പെടാതെ
വോട്ട് ചെയ്യാമായിരുന്നു.

Report Page