*/

*/

Source

ഇന്ന് FB യിൽ വന്ന ഒരു ന്യായീകരണത്തൊഴിലാളിയുടെ
താരതമ്യേന "തീവ്റത കുറഞ്ഞ " പോസ്റ്റ് ..

"വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ കേരളത്തിലെ ആകെ അമ്മമാരുടെ പ്രതിനിധിയായി കാണാൻ കഴിയുമോ ?
"വീട്ടിൽ വന്ന് മകളെ ഒരു ബന്ധു പീഡിപ്പിക്കുന്നത് പല തവണ കണ്ടിട്ടും അയാളെ താക്കീത് നൽകി വിട്ടയച്ചു കൊണ്ടിരുന്ന" ഒരു സ്ത്രീ എന്തു തരം അമ്മയായിരിക്കും?

പെൺമക്കളെ രണ്ടാനഛൻ പീഢീപ്പിക്കുമ്പോൾ മിണ്ടാതിരുന്ന ആ അമ്മയെ നമ്മൾ എന്തു വിളിക്കണം?

രണ്ടാനഛനും കൂട്ടുകാർക്കും വീട്ടിലിരുന്ന് മദ്യപിക്കാനും പെൺകുട്ടികളെ പിച്ചിച്ചീന്താനും അവസരമൊരുക്കിയ ഒരമ്മ ഏതായാലും കേരളീയ അമ്മമാരുടെ ഒരു പ്രതിനിധി അല്ല. '

പണം കിട്ടിയാൽ എന്തും ചെയ്യുന്ന ആ സ്ത്രീ ഇപ്പോൾ ആ കേസ് തന്നെ പണ സമ്പാദനത്തിനുള്ള മാർഗമായി ഉപയോഗിക്കുകയാണ്. ഈ സ്ഥാനാർഥിത്വവും അതിൻ്റെ ഭാഗം തന്നെ. ഒരു സഹതാപവും അർഹിക്കുന്നില്ല.

നികൃഷ്ടമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ആ സ്ത്രീയെ മഹത്വവൽക്കരിക്കുന്നവർ മഹത്തായ മാതൃത്വത്തെയാണ് അപമാനിച്ചുകൊണ്ടിരിക്കുന്നത്.

തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടപ്പോൾ ആ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയതും കീഴ്ക്കോടതി വിധി റദ്ദ് ചെയ്ത് പുനരന്വേഷണം നടത്താൻ വിധി സമ്പാദിച്ചതും പിണറായി സർക്കാരാണ്.

പുനരന്വേഷണം സിബിഐക്ക് വിടണം എന്ന് ആ സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് സി ബി ഐ അന്വേഷണത്തി ന് വിട്ടത് പിണറായിയാണ്.

കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടത് പിണറായിയാണ്.

സി ബി ഐ അന്വേഷണം പൂർത്തിയാവാതെ ആ കേസിൽ ഒന്നും ചെയ്യാൻ ഇന്നത്തെ ഘട്ടത്തിൽ കേരള സർക്കാരിനാവില്ല എന്ന് ആർക്കാണ് അറിയാത്തത്?

കേസന്വേഷണത്തിൽ ഏതെങ്കിലും പോലീസുകാർ ബോധപൂർവം വീഴ്ച വരുത്തിയിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം തീർച്ചയായും നടപടികളുണ്ടാവും. എന്നാൽ, സിബിഐ അന്വേഷണവും കോടതി നടപടികളും പൂർത്തിയായ ശേഷം മാത്രമേ നിയമപ്രകാരം അത് സാധ്യമാകൂ. "

അതിന് ഞാൻ നല്കിയ ചെറു മറുപടി:

" വൃത്തികെട്ട പോസ്റ്റ്. വൃത്തികെട്ട മനസ്സ്.ആധുനിക ജനാധിപത്യത്തെക്കുറിച്ച് അക്ഷരമറിയാത്ത കാഴ്ചയും കാഴ്ചപ്പാടും..
പ്രിയ സുഹൃത്തെ ,ആധുനിക ജനാധിപത്യ വീക്ഷണം കുട്ടികളുടെ സുരക്ഷ അച്ഛനുമമ്മക്കുമാണെന്നല്ല ,മറിച്ച് സ്റ്റേറ്റിനാണെന്നാണ്. താങ്കൾ പറഞ്ഞ വിധത്തിലുള്ളവരാണ് മാതാ പിതാക്കൾ എങ്കിൽ അവരിൽ നിന്ന് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിക്കേണ്ടത് സ്റ്റേറ്റ് ആണ്. അതിനാണ് ശിശുക്ഷേമസമതിയടക്കം സംവിധാനങ്ങൾ. പാലക്കാട്ട് ശിശുക്ഷേമസമിതി തലവനായ CPIM നേതാവ് പ്രതികൾക്കു വേണ്ടി വാദിക്കുന്ന നാണംകെട്ട കാഴ്ച കേരളം കണ്ടു. ആദ്യ കുട്ടി മരിച്ച ശേഷം രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാൻ സർക്കാർ എന്തു ചെയ്തു?ആ കുട്ടിയെ കൊന്ന പ്രതികളെ പോലീസ് പിടിച്ചോ? കൊച്ചു കുട്ടികളുടെ "ഉഭയസമ്മത ലൈംഗികത" പറഞ്ഞ സോജനെ പിരിച്ചുവിട്ട് കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തോ?
അച്ഛനുമമ്മയും കുട്ടികളെ കാത്തുരക്ഷിച്ചില്ലെങ്കിൽ അവരെ മൃഗീയമായി ഉപയോഗിക്കുകയും കൊല്ലുകയും ചെയ്യാം എന്ന അറു പിന്തിരിപ്പൻ ബോധമാണ് താങ്കൾ പരത്താൻ ശ്രമിക്കുന്നത്. അച്ഛനുമമ്മയും അഥവാ ലഹരിയടിമകളോ, മനോരോഗികളോ ആണെങ്കിൽ അവരുടെ കുട്ടികളെ കൂടുതൽ ജാഗ്രതയോടെ സ്റ്റേറ്റ് സംരക്ഷിക്കണം. അഥവാ,താങ്കൾ പറഞ്ഞ പോലുള്ളവരാണ് വാളയാർ കുട്ടികളുടെ അച്ഛനുമമ്മയും എന്നു വന്നാൽ പിണറായി സർക്കാരിന്റെ ഉത്തരവാദിത്തരാഹിത്യവും തെറ്റും കടുതൽ വലുതാകുകയാണ്. അല്ലാതെ ചെറുതാകുകയല്ല. അതെങ്കിലും മനസിലാക്കൂ.... "

©️

Report Page