*/

*/

Source

ഇനി ഐക്യരാഷ്ട്രസഭയോടും മിണ്ടാതിരിക്കാൻ ഫാസിസ്റ്റ് സർക്കാർ പറയുമോ?

United Nations High Commission for Human Rights പറയുന്നത് സാർവ്വദേശീയ മനുഷ്യാവകാശങ്ങളുടെയും പൌര-രാഷ്ട്രീയാവകാശങ്ങളുടെയും ലംംഘനമാണ് സഫൂറാ സർഗാറിനെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ്.

സഫൂറയുടെ രാഷ്ട്രീയ വീക്ഷണങ്ങളോടുള്ള എതിർപ്പാണ് അറസ്റ്റിന് കാരണമായത് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഇത്തരം തെറ്റായ നടപടികൾ കൈക്കൊണ്ടതിനെതിരെ സമ്പൂർണ്ണ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ സഫൂറയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ ഹൈക്കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ ഈ നിരീക്ഷണണങ്ങൾ നവംബറിൽ വന്നതാണെങ്കിലും ഈ മാർച്ച് 11നാണ് പുറത്തു പ്രസിദ്ധീകരിച്ചത്.

ഇപ്പോഴത്തെ ഫാഷനായി മാറിയിട്ടുള്ള യുഎപിഎ ചുമത്തിയാണ് ഗഫൂറയെയും അറസ്റ്റ് ചെയ്തത്. എന്നാൽ അവർ ഗർഭിണിയാണ് എന്നതു ചൂണ്ടിക്കാട്ടി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് മാനുഷിക പരിഗണനയുടെ പേരിൽ ജാമ്യത്തിൽ വിടുകയായിരുന്നു.

വലിയാ കുറ്റം ചെയ്താൽ പോലും ഇത്തരമൊരു അവസ്ഥയിൽ അവരെ അറസ്റ്റ് ചെയ്യേണ്ടതായിട്ടുള്ള അത്യാവശ്യമൊന്നുമില്ലായിരുന്നവെന്ന് ഹൈക്കമ്മീഷൻ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു എഫ്ഐആർ പ്രകാരം ഗഫൂറയെ മോചിപ്പിച്ചിട്ട് ഉടനേ മറ്റൊരു എഫഐആർ ഉണ്ടാക്കി അവരെ അറസ്റ്റ് ചെയ്തത് ഡൽഹി പോലീസ് നടത്തിയ കുതന്ത്രമായിരുന്നുവെന്ന് കൃത്യമായി യുഎൻ നിരീക്ഷിച്ചു.

ഇന്ത്യയുടെ അവശേഷിക്കുന്ന ജനാധിപത്യ പരിസരങ്ങളിലും ഇരുട്ട് വീഴുന്നത് ഇതിനോടകം വിവിധ അന്താരാഷ്ട്ര ഏജൻസികളും നിരീക്ഷകരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞിട്ടുണ്ട്. ഗഫൂറയുടെ കാര്യം ഇതിൽ ഇപ്പോൾ ഒടുവിലത്തേതാണെങ്കിലും വരും കാലം കറുത്ത ദിനങ്ങളുടേത് തന്നെയായിരിക്കും എന്നതിൽ സംശയം വേണ്ട.

Report Page