*/

*/

Source

ഓക്സ്‌ഫോർഡ് ലേണേർസ് ഡിക്ഷണറിയിലെ ഒരു കുറിപ്പ് ഇങ്ങനെയാണ്: cod (noun) /kɒd/ /kɑːd/ [countable, uncountable] (plural cod) (also codfish)

​a large sea fish that is white inside and used for food

ഉച്ചാരണം മനസ്സിലായി. മീൻ ഏതാണ്ട് എങ്ങനെ ഉണ്ടാകും എന്നും മനസ്സിലായി.

പക്ഷെ ശബ്ദതാരാവലിയിൽ "നെയ്‌മീൻ" എന്നതിന് "ഒരു വക മൽസ്യം' എന്നും "സുഖിയൻ" എന്നതിന് 'ഒരു വക പലഹാരം" എന്നും "പനമ്പുവള്ളി" എന്നതിന് "ഒരു മാതിരി വള്ളി" എന്നുമാണ് കാണുന്നത്. ഏത് വക, ഏതു മാതിരി എന്നൊന്നും ചോദിക്കരുത്. Lexicographyയുടെ ബാലപാഠം അറിയാത്തവരെ കൊണ്ട് നിഘണ്ടു ഉണ്ടാക്കിച്ചാൽ ഇങ്ങനെയിരിക്കും. പൊതുവിദ്യാഭ്യാസത്തെ പറ്റിയും മറ്റും നടക്കുന്ന അനേകം തള്ളലുകളുടെ കൂട്ടത്തിൽ ഒന്നായി ശബ്ദതാരാവലിയെയും കണക്കാക്കിയാൽ കുഴപ്പമില്ല. തള്ളലുകളുടെ സ്വന്തം നാട്!

പിന്കുറിപ്പ്: "പാവാട" എന്നതിന് "പെൺകുട്ടികളുടെ ഒരു മാതിരി ഉടുപ്പ്" എന്നല്ല, "പെൺകുട്ടികളുടെ അര മുതൽ കാൽ വരെയുള്ള ഉടുപ്പ് " എന്ന് കൃത്യമായി കാണുന്നുമുണ്ട്. Male gaze, male gaze!

Report Page