*/

*/

Source

കഴിഞ്ഞ ദിവസം പ്രിയ സുഹൃത്ത് രാഹുൽ മാംകൂട്ടതിൽ മാതൃഭൂമി ചാനൽ ചർച്ചയിൽ
പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ ചോദിച്ചു.

ചോദ്യം 1 ---------------

1977 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ രണ്ടു സ്ഥാനാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1. എൻ. കെ ബാലകൃഷ്ണൻ (കോണ്ഗ്രസ്സ് മുന്നണി - നേടിയ വോട്ട് 31690)

2. കെ ജി മാരാർ (ജനസംഘം - സിപിഎം മുന്നണി, നേടിയ വോട്ട് 28145)

ഈ മണ്ഡലത്തിലെ സിപിഎമ്മുകാർ മാരാർക്ക് വോട്ട് ചെയ്തോ അതോ കോണ്ഗ്രസ്സ് മുന്നണി സ്ഥാനാർത്ഥി എൻ കെ ബാലകൃഷ്ണന് വോട്ട് ചെയ്തോ?

ചോദ്യം 2
----------------
ഇനി 1977 ഇൽ കൂത്തുപറമ്പിൽ ആകെ മത്സരിച്ചത് 3 സ്ഥാനാർത്ഥികൾ.

1. പിണറായി വിജയൻ (സിപിഎം മുന്നണി, നേടിയ വോട്ടുകൾ 34465)

2. അബ്ദുൽ ഖാദർ (കോണ്ഗ്രസ്സ് മുന്നണി, നേടിയ വോട്ടുകൾ 30064)

3. പി വി പ്രഭാകരൻ (സ്വത, നേടിയ വോട്ട് 989)

ഈ മണ്ഡലത്തിലെ സംഘപരിവാരം വോട്ട് ചെയ്തത് പിണറായി വിജയനോ അതോ അബ്ദുൽ ഖാദറിനോ?

ചാനൽ ചർച്ചയിൽ ഡിവൈഎഫ്ഐ നേതാവ് സജീഷ് മറുപടി പറഞ്ഞില്ല. എന്നതിനാൽ ഏതു സിപിഎം/സംഘപരിവാർ അനുഭാവിക്കും മറുപടി പറയാം.

©️

Report Page