*/

*/

Source

എൽ .ഡി .എഫ് -ബി .ജെ .പി .കക്ഷികൾ തമ്മിൽ അവരവരുടെ രാഷ്ട്രീയ ലാഭത്തിനായി ചില ധാരണകൾ ഈ തെരഞ്ഞെടുപ്പിൽ രഹസ്യമായി തരപ്പെടുത്തിയിട്ടുണ്ട് എന്ന് വളരെ മുമ്പേ തന്നെ വായിച്ചെടുത്തൊരാളാണ് ഞാൻ .

ഈ ധാരണയിൽ ആത്ത്യന്തിക വിജയം ബി .ജെ .പി .ക്കായിരിക്കും .

തുടർഭരണമെന്ന കേവല നൈമിഷിക മോഹവലയത്തിലെ അപഥസഞ്ചാരി മാത്രമാണ് പിണറായി വിജയൻ .

കോൺഗ്രസ്സിനെ തോൽപിക്കാൻ വേണ്ടി ബി .ജെ .പി യുമായി രഹസ്യബാന്ധവം നടത്തുമ്പോൾ പിണറായി ചെയ്യുന്നത് സി .പി എമ്മിന് തന്നെയുള്ള ശവപ്പെട്ടി നിർമ്മിക്കുകയാണെന്നു മനസ്സിലാക്കാനുള്ള തിരിച്ചറിവ് വിവേകമതികളായ സഖാക്കൾ ഇപ്പോൾ കാണിച്ചാൽ പിന്നീട് കണ്ണീരൊഴുക്കേണ്ടിവരില്ല .

ഇതേവരെ യു .ഡി .എഫ് .മാത്രം ഉന്നയിച്ച ആരോപണമാണ് ബി .ജെ .പി .യിലെ പക്വമതി കൂടിയായ ബാലശങ്കർ ഇപ്പോൾ ശരിവെക്കുന്നത് .

ബാലശങ്കർ ധിഷണാശാലിയും സത്യസന്ധതയുമുള്ള വ്യക്തിയാണ് .അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല .

Report Page