*/

*/

Source

പു. ക .സ , പു.ക.(സം) അഥവാ പുരോഗമന കലാ സാഹിത്യം (സംഘി) ആയോ?

CPI(M) ന്റെ പോഷക സംഘടനയായി പ്രവർത്തിക്കുന്ന സാഹിത്യ സാംസ്കാരിക സംഘടനയാണ് പു. ക .സ എന്നാണ് കേരളീയർ ധരിച്ചു വച്ചിരിക്കുന്നത്.

അതിന്റെ കഴിഞ്ഞ ഒന്ന് -ഒന്നര വർഷത്തെ പ്രവർത്തനം അതിന്ന് ഒരു സംഘ പരിവാർ പ്രൊമോഷൻ കരാറെടുത്ത സംഘടനയായോ എന്ന ചോദ്യം ബലമായി ഉന്നയിക്കുന്നു.

ഒരൊറ്റ വിഷയം വച്ചു മാത്രമാണ് ഇവിടെ ഞാൻ ഈ ചോദ്യമുന്നയിക്കുന്നത്.

കേരളത്തിൽ സംഘപരിവാർ പദ്ധതികൾക്ക് വിലങ്ങുതടിയായി നിന്നിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തെ നയിക്കുന്ന എല്ലാ വിഭാഗങ്ങളിലെയും മതമേലധ്യക്ഷന്മാർ കുഞ്ഞാടുകളെ സംഘപരിവാർ ആലയിലേക്ക് ആട്ടിത്തെളിക്കുന്നത് അതിന്റെ തീവ്രതയിലെത്തിയിട്ടും അതിനെതിരെ പു .ക .സ എന്തേ ഒരു പ്രസ്താവനയിറക്കാത്തത്?

NB :അതല്ല, ക്രിസ്ത്യാനിയും മുസ്ലീമും തങ്ങളുടെ ഫാസിസ്റ്റു വിരുദ്ധ ജാഗ്രതക്കു പുറത്താണ് എന്നാണോ പു.ക.സ കരുതുന്നത് ? അങ്ങനെയെങ്കിൽ കുറച്ചു കൂടി മൃദുവായി പുരോഗമന കലാസാഹിത്യം ( സവർണ ) എന്നു പേരു മാറ്റിയോ?

ഹിന്ദുവിലെ 70 ശതമാനം വരുന്ന സംവരണ വിഭാഗങ്ങൾക്കെതിരായ സാമ്പത്തിക സംവരണം നടപ്പാക്കിയ കാര്യമോ അത് സമൂഹത്തിന്റെ ജനാധിപത്യപരമായ വളർച്ചക്കുണ്ടാക്കാവുന്ന കനത്ത തിരിച്ചടിയോ പു ക സ കണ്ടില്ലല്ലോ.


കെ ഇ എൻ കുഞ്ഞഹമ്മദ്, വി കെ ജോസഫ് എന്നീ രണ്ട് ന്യൂനപക്ഷ നാമധാരികളെ വിളക്കുപിടികളാക്കിയും, അശോകനെന്ന അവർണ പക്ഷക്കാരനെ കണ്ണു പറ്റാതിരിക്കാൻ മുന്നിൽ നിർത്തിയും, പി പരമേശ്വരനെ ഋഷി തുല്യനും അക്കിത്തത്തെ മാനവ സ്നേഹപ്രഘോഷകനും മോഹൻ ഭഗവതിന്റെ കൈയ്യാൾ ശ്രീ എം നെ മതേതര യോഗിവര്യനുമാക്കുന്ന ഒരു അശ്വമേധം കേരളത്തിൽ നടക്കുകയല്ലേ?
( വിദ്യാഭ്യാസ ബില്ലിന്റെ പേരിൽ 1957 മന്ത്രിസഭയെ മറിച്ചിട്ട മന്നത്തു പത്മനാഭനെ പുകഴ്ത്തിപ്പാടി SFI ദേശീയ നേതാവിനെക്കൊണ്ട് ദേശാഭിമാനിയിൽ ലേഖനമെഴുതിക്കുന്നതിനല്ലേ നാം മൂക്ക് കൊണ്ടു "ക്ഷ" വരപ്പിച്ചു എന്നു പറയുന്നത് )

Report Page