*/

*/

Source

CPI(M)- RSS ബാന്ധവം ഉയർത്തുന്ന വെല്ലുവിളികൾ'
മാർച്ച് 13ന് സെമിനാർ

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു ഭാഗത്ത് രാജ്യത്തിന്റെ സർവ്വമേഖലയും കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും മറുഭാഗത്ത് ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയ പ്രയോഗങ്ങൾ അതിന്റെ എല്ലാമറയും നീക്കി രാജ്യത്ത് ഭീകരരൂപം കൈവരിച്ചിരിക്കുകയുമാണ് .കേരളത്തിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. പോലീസിലും ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങളിലും RSS ന്റെ നിയന്ത്രണം പ്രകടമാണ്. വികസനത്തിന്റെ പേരിൽ നടപ്പിലാക്കപ്പെടുന്ന പദ്ധതികൾ കേരളത്തിലും കോർപ്പറേറ്റുകളെ പിൻപറ്റുന്നതാണ്.
പ്രത്യക്ഷത്തിൽ ശത്രുതാപരമായി പ്രവർത്തിക്കുന്നുവെങ്കിലും മൃദു ഹിന്ദുത്വ സമീപനങ്ങളിലൂടെയും ഇസ്ലാമോഫോബിയയിലൂടെയും സവർണ്ണ സംവരണത്തിലൂടെയും മറ്റും BJP- CPI(M) ഒരേ പാതയിലാണെന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ CPI(ML) റെഡ് സ്റ്റാർ നേതൃത്വത്തിൽ 'CPI(M)- RSS ബാന്ധവം ഉയർത്തുന്ന വെല്ലുവിളികൾ' എന്ന സെമിനാർ മാർച്ച് 13, 3 PM ന്

സാഹിത്യ അക്കാദമി (ചങ്ങമ്പുഴ) ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറിൽ


സ:KN രാമചന്ദ്രൻ, പി.ജെ. ബേബി,മോചിതമോഹനൻ,എം.കെ ദാസൻ,പി.എൻ പ്രോവിന്റ്, കെ.ശിവരാമൻ,രാജേഷ് അപ്പാട്ട് എന്നിവർ പങ്കെടുക്കും.

അഭിവാദ്യങ്ങളോടെ, എൻ.ഡി വേണു സെക്രട്ടറി തൃശൂർ ജില്ല കമ്മിറ്റി CPI(ML) റെഡ് സ്റ്റാർ

9746210385

Report Page