*/

*/

Source

അങ്ങനെ പൂജനീയ ശ്രീധരൻജിക്ക് പാലക്കാട്ട് സീറ്റ് ഒത്തു.
ഇനി രണ്ടു വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന ഉറപ്പ് പാലിക്കേണ്ടി വരും. അത് ശരിയാകുമോ?

അദ്ദേഹം വന്നത് കൊണ്ട് കേരള ജനത ബിജെപിക്ക് 71 സീറ്റ് കൊടുക്കും.

ശ്രീധരൻജി മുഖ്യമന്ത്രിയുമാകും.

അപ്പോൾ തിരുവനന്തപുരത്തെ വികസിപ്പിക്കേണ്ടേ?
തിരുവനന്തപുരത്തെ അദ്ദേഹം രണ്ടു വർഷത്തിനകം രണ്ടാമത്തെ മികച്ച നഗരമാക്കും എന്നു വക്കുക. അപ്പോഴും പ്രശ്നമില്ലേ?

അങ്ങനെ വന്നാൽ ," ഒരു മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത ഉണ്ണാക്കൻമാർ "
എന്ന നിലയിൽ താന്താങ്ങളുടെ നഗരങ്ങളെ വികസിപ്പിക്കാതെ നാമം ജപിച്ചു നടക്കുന്ന മറ്റ് ബി ജെ പി എംഎൽ എ മാരെയും എം.പിമാരെയും ജനം കൈവെക്കില്ലേ ??

മഞ്ചേശ്വരവും കോന്നിയും വികസിപ്പിക്കാത്തതിന് സുരേന്ദ്രൻജിയെയും തൃശൂരിനെ എടുത്ത് ലണ്ടനിലെങ്ങാൻ കൊണ്ടുപോയി വികസിപ്പിച്ച് തിരിച്ചു കൊണ്ടുവന്ന് വെക്കാത്തതിന് സുരേഷ്ജി ഗോപിജിയെയും ഒക്കെ ജനം കൈവെച്ചാൽ അത് മോശമല്ലേ?
ഒന്നു രണ്ടു പേർ അതിൽ സിദ്ധി കൂടിപ്പോയാൽ മന്ത്രിസഭയുടെ ഭൂരിപക്ഷവും പോകും.

ഒരാവേശത്തിന് ചാടി പാലക്കാടിനെ മികച്ച നഗരമാക്കും എന്നു പറഞ്ഞു. അത് നടപ്പാക്കാൻ ശ്രീധരൻ ജി പറ്റിയവനുമാണ്. പക്ഷേ ,മുഖ്യമന്ത്രിയായിരുന്ന് പാലക്കാടിനെ ഒന്നാമതാക്കിയാൽ തിരുവനന്തപുരംകാർക്ക് പിടിക്കത്തില്ല. ബാക്കി കുമ്മനംജി, കൃഷ്ണദാസ് ജി, തുടങ്ങിയ ജികൾക്ക് നഗരം വികസിപ്പിക്കാനറിഞ്ഞുകൂടാത്തതും വലിയ പുലിവാലാകും ...
എല്ലാം ആലോചിക്കുമ്പോൾ പാലക്കാടിനെ വികസിപ്പിക്കാത്തതാണ് നല്ലത്. അത് പറ്റില്ലെങ്കിൽ ശ്രീധരൻ ജി ഇത്തവണ ജയിക്കേണ്ട...

ജയിച്ചില്ല, വികസിപ്പിച്ചുമില്ല എന്നു പറയാമല്ലോ..

പരമ പൂജനീയ മറ്റ് ബി.ജെ.പി "ജി "കൾക്കും ഇവിടെ ജീവിക്കണം.

ശ്രീധരൻ ജി കടുംകൈ ഒന്നും ചെയ്യരുത്...

Report Page