*/

*/

Source

കിഫ് ബി യും ഡോ: കെ.പി കണ്ണനും ഡോ: കെ.ടി രാംമോഹനും ഞാനും.

എന്റെയറിവിൽ കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ദീർഘകാല പ്രവർത്തകനും മന്ത്രി ഡോ.തോമസ് ഐസക്കിന്റെ അടുത്ത സുഹൃത്തുമാണ് സാജൻ ഗോപാലൻ. അദ്ദേഹം കഴിഞ്ഞ 20-ാം തിയതി തന്റെ ഉത്തരാഖണ്ഡ് യാത്രയുമായി ബന്ധപ്പെട്ട് സുന്ദർലാൽ ബഹുഗുണ, ഗൗരാദേവി, ചണ്ഡി പ്രസാദ് തുടങ്ങിയ പരിസ്ഥിതി പ്രവർത്തകരെ പരാമർശിച്ച് ഒരു കുറിപ്പിട്ടു.

ആ കുറിപ്പിനൊരു കമന്റായി ഞാൻ അന്നത്തെ പരിഷത്ത് പാരിസ്ഥിതിക കാഴ്ചപ്പാടുകളെയും ഇന്ന് കിഫ്ബി വികസനം അതിനെ തലകുത്തി നിർത്തുമ്പോൾ
KSSP മൗനം പാലിക്കുന്നതിനെയും പരമാർശിച്ചു.

അങ്ങനെ സാജന്റെ വാളിൽ കിഫ് ബി ചർച്ചയായി.

കെ.ടി റാംമോഹൻ ഇങ്ങനെ എഴുതി:

Sajan Gopalan ,What I fail to understand is how KSSP tolerates KIIFB that violates almost everything that the KSSP once stood for. KIIFB draws on global financial market, engages a string of consultancies, banks on pricing of public utilities, carries out a host of mega infra projects involving huge investment with no natural resource planning whatsoever. It stakes tall claims like taking Kerala on a rapid growth path while it is clear that the interest on borrowed capital would constitute a serious economic drain and most of the linkage effects of the projects would not materialise within Kerala. ( അതിന്റെ ഏകദേശ മലയാളം..

സാജൻ, ഒരിക്കൽ KSSP നിലകൊണ്ടിരുന്നതായ സകലതിനെയും നിരാകരിക്കുന്ന KIFBയെ എന്ത് കൊണ്ട് അത് അംഗീകരിക്കുന്നുവെന്ന് എനിക്കു മനസിലാകുന്നില്ല. KIFB ലോക ഫൈനാൽഷ്യൽ മാർക്കറ്റിൽ നിന്നും കടം വാങ്ങുന്നു, ഒരു പറ്റം കണ്ടുനാൾട്ടൻസികളിൽ ഏർപ്പെടുന്നു, പൊതുസേവനത്തുറകളെ കച്ചവടവൽക്കരിക്കുന്നതിന്മേലാശ്രയിക്കുന്നു, യാതൊരു വിധ പ്രകൃതി വിഭവ ആസൂത്രണവുമില്ലാതെ വമ്പിച്ച നിക്ഷേപമുൾപ്പെടുന്ന ഒരു നിര മെഗാ ആന്തരഘടനാ പദ്ധതികൾ നടപ്പാക്കുന്നു .കേരളത്തെ ഒരതിവേഗ വളർച്ചാ പാതയിൽ കൊണ്ടു പോകുന്നുവെന്ന വമ്പൻ അവകാശവാദം അത് മുന്നോട്ടുവക്കുന്നു. അതേ സമയം കടം വാങ്ങിയ മൂലധനത്തിന്മേലുള്ള പലിശ ഒരു ഗൗരവമുള്ള സാമ്പത്തിക ശോഷണത്തിനിടയാക്കുമെന്നത് വ്യക്തമാണ്. പദ്ധതികളുടെ ലിങ്കേജ് എഫക്ടുകളിൽ ഭൂരിപക്ഷവും കേരളത്തിനകത്ത് പ്രായോഗികമാവുകയുമില്ല.)

ചർച്ചയിലിടപെട്ടുകൊണ്ട് കെ. പി.കണ്ണൻ പറഞ്ഞതിങ്ങനെയാണ്:

Sajan Gopalan, I am amazed, Sajan, by the contradiction between your fine piece on Uttarakhand and your stand on neoliberal model of Kerala growth a la KIFB. The golden opportunity to socially curate a New Kerala as Green Kerala with so much of green alternatives has been squandered politically. KIFB stands against everything that the KSSP stands or stood for. ( അതിന്റെ ഏകദേശ മലയാളം ഇങ്ങനെ:

സാജൻ ,ഉത്തരാഖണ്ഡിനെക്കുറിച്ച് താങ്കളെഴുതിയ ഒന്നാന്തരം ഭാഗവും കഫ് ബി എന്ന പേരി കേരളത്തിൽ നടക്കുന്ന നവലിബറൽ വികസന മാതൃകയുടെ കാര്യത്തിലെ താങ്കളുടെ നിലപാടും തമ്മിലുള്ള വൈരുധ്യം എന്നെ അമ്പരപ്പിക്കുന്നു. അത്രയധികം ഹരിത ബദലുകളോടെ ഒരു ഹരിത കേരളമായി പുതിയ കേരളത്തെ സാമൂഹ്യമായി മുന്നോട്ടു കൊണ്ടുപോകാനുള്ള സുവർണാവസരം രാഷ്ട്രീയമായി കളഞ്ഞു കുളിച്ചിരിക്കുന്നു. KSSP നിലകൊണ്ടിരുന്നതായ സകലതിനും എതിരെയാണ് KIFB നിലകൊള്ളുന്നത്.)


കേരളത്തിലെ പ്രമുഖനായ ഒരു പുരോഗമന പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനാണ് കെ ടി രാംമോഹൻ. അതു കൊണ്ടാകാം ചാനൽ ചർച്ചകളിൽ നോട്ട് നിരോധനം അത്ഭുതം സൃഷ്ടിക്കും എന്നൊക്കെ തട്ടി വിടുന്ന വിവരരഹിത സാമ്പത്തിക ശാസ്ത്രജ്ഞരായ മേരി ജോർജ് - വിജയകുമാർ പ്രഭൃതികളെപ്പോലെ അദ്ദേഹത്തിന് പേരും പ്രശസ്തിയുമില്ല.

നേരെ മറിച്ച് ,കേരളത്തിലെ KSSP - ഔദ്യോഗിക ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരിൽ കഴിഞ്ഞ 30 കൊല്ലത്തെ ഏറ്റവും പ്രമുഖനാണ് കെ.പി. കണ്ണൻ.
തോമസ് ഐസക്കിനു മുകളിൽ .

അദ്ദേഹം കിഫ്ബിയെക്കുറിച്ച് ഇത്ര കടുത്ത ഒരഭിപ്രായം പറഞ്ഞിട്ട് പരിഷത്തുകാർ മിണ്ടാതിരിക്കുന്നതിൽ എനിക്കതിശയമില്ല.ഇന്നതിന്റെ നിലവാരം " അഹോ ... കിഫ് ബി ... അത്ഭുതം... എന്തൊരു വികസനം" എന്ന മട്ടിൽ കൊടിയേറ്റം ചിത്രത്തിലെ ഗോപിയുടെ ഭാവമാണ്.
അന്നത്തെ"റോഡുകളും തോടുകളും കെട്ടിട സമുച്ചയങ്ങളുമല്ല വികസനം"എന്ന KSSP നിലപാട് പാടെ കൈയ്യൊഴിച്ച് പരമാവധി പശ്ചിമഘട്ട മലനിരകൾ ഇടിച്ചു പൊടിച്ചു കൊണ്ടുവന്ന് കൺസ്ട്രക്ഷൻ നടത്താലാണ് വികസനം എന്ന പിണറായി - ഇ പി ജയരാജൻ മുദ്രാവാക്യത്തിലേക്ക് KSSPപകർന്നാട്ടം നടത്തുമ്പോൾ കെ പി കണ്ണന്റെ അഭിപ്രായം ഒരു നിമിഷം അവർ കേൾക്കുന്നത് നന്നായിരിക്കും.

NB : (മൊത്തം ചർച്ചയും കാണേണ്ടവർ ടajan Gopalan ന്റെ വാളിൽ നോക്കുക)

Report Page