*/

*/

Source

സുരേന്ദ്രന്റെ കേരളംപിടിക്കലിന് കഞ്ഞി വച്ച് ആലഞ്ചേരി ..

35 എം.എൽഎമാരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചും 36 പേരെ കോടികൾ കൊടുത്ത് ചാക്കിൽ കയറ്റിയും കേരളം പിടിക്കാനായി വിജയയാത്ര നടത്തുകയാണ് പൂജനീയ സുരേന്ദ്രൻ ജി ..

അദ്ദേഹത്തിന് ഇന്നലെ കഞ്ഞി വെച്ചു കൊടുക്കാനുള്ള നിയോഗം സീറോ മലബാർ ഇടയശ്രേഷ്ഠൻ ആലഞ്ചേരി ജിക്കായിരുന്നു. അദ്ദേഹം അത് നന്നായി നിർവഹിച്ചു.

താൻ രാഷ്ട്രീയം പറയാനല്ല പോയത്, മറിച്ച് പ്രഭാത ഭക്ഷണം കഴിക്കാനാണെന്ന് സുരേന്ദ്രൻ പറഞ്ഞതിനെ ക..മ.... എന്നു പറഞ്ഞ് ആലഞ്ചേരി നിഷേധിച്ചിട്ടില്ല.

സുരേന്ദ്രന് പിന്നാലെ എത്തിയ കർണാടക ചാക്കിട്ടുപിടിത്ത മന്ത്രിസഭയുടെ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണൻ, " താൻ രാഷ്ട്രീയം പറയാനാണ് വന്നതെന്നും ക്രിസ്ത്യാനികളെ NDA സ്ഥാനാർത്ഥികളാക്കുന്ന കാര്യം ചർച്ച ചെയ്തുവെന്നും " തുറന്നടിച്ചു.

അതിനും അലഞ്ചേരി പ്രതികരിച്ചിട്ടില്ല ...

യു പി മോഡൽ ലവ് ജിഹാദ് നിയമമാണ് ക്രിസ്ത്യാനികൾക്ക് സുരേന്ദ്രന്റെ വാഗ്ദാനം ... അവിടെ ഹിന്ദു യുവതികളെ പ്രേമിച്ചു വിവാഹം കഴിച്ച മുസ്ലിം ചെറുപ്പക്കാരെ പിടികൂടി അകത്തിടുകയാണ്. സ്റ്റാൻസാമിയെ മാത്രം അകത്തിട്ടാൽ പോരല്ലോ ...

യോഗി കീ ജയ് ....

ഇവിടെയുണ്ടാക്കുന്ന നിയമപ്രകാരം 14 ജില്ലകളിലും മനോജ് ഗുരുജിയുടെ ഘർ വാപ്പസി കേന്ദ്രം തുടങ്ങി ക്രിസ്ത്യൻ യുവാക്കളെ പ്രേമിക്കുന്ന ഹിന്ദു യുവതികളെ സാമ ദാന ഭേദ ദണ്ഡങ്ങളിലൂടെ ശരിയാക്കുകയും, ഹിന്ദു യുവതികളെ പ്രേമിക്കുന്ന ക്രിസ്ത്യൻ യുവാക്കളെ പൂർവകാല പ്രാബല്യത്തോടെ ജയിലിടുകയും ചെയ്യുമായിരിക്കാം.

ക്രിസ്ത്യൻ യുവതികളെ പ്രേമിച്ച് വിവാഹം കഴിച്ച കേരളത്തിലെ പ്രമുഖ ബി ജെ.പി നേതാക്കൾക്ക് "ഘർ വാപ്പസി വീരൻ " എന്ന പദവിയും ആലഞ്ചേരിയുടെ വക വീരശൃംഖല ചാർത്തലും കൂടി നിയമത്തിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്.

നാസികൾക്കു മുന്നിൽ, ഹിറ്റ്ലർക്കു മുന്നിൽ, ജൂത - ജിപ്സി -കൂട്ടക്കൊലക്കായി അണിചേർന്ന കത്തോലിക്കാ സഭയുടെ ചരിത്രം ഇന്ന് ലോകത്താകെയുള്ള ക്രൈസ്തവർ ഏറ്റവും വലിയ സാത്താൻ സേവയായി കാണുന്നു ... അപമാനമായി എണ്ണുന്നു....

അപ്പോഴാണ് ഏറ്റവും വലിയ കർഷക പ്രേമം നടിച്ചിരുന്ന കത്തോലിക്കാ സഭാ തലവൻ ഡൽഹിയിൽ ചെന്ന് പ്രജാപതിയെ കണ്ട് ലൗവ് ജിഹാദാണ് കേരള കത്തോലിക്കരുടെ പ്രശ്നമെന്നു പറഞ്ഞ് സഹായം തേടിയത് .. ഇൻഫാമും തലശ്ശേരി രൂപതയുടെ മഹാ കർഷക പ്രക്ഷോഭവുമൊക്കെ മോഡി ജി മൂന്നു കർഷക ബില്ലുമായി വന്നതോടെ ആവിയായിപ്പോയി.

പാലാരിവട്ടത്തെ പിഒസി സെൻററിൽ ക്രിസ്തു ഒരു ചാട്ടവാറുമായി കടന്നു വന്ന്
"എന്റെ പിതാക്കന്മാരുടെ ഭവനം കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയവനേ, അപ്പനപ്പൂന്മാർ സമ്പാദിച്ച ഭൂമി വിറ്റുതുലച്ചവനേ, കടക്ക് പുറത്ത് " എന്നു പറഞ്ഞ് അത് നിർദ്ദയമായി പ്രയോഗിക്കുമെന്ന യാതൊരു ഭയവുമില്ലാത്തതു കൊണ്ട് മാത്രമാണ് സുരേന്ദ്രന്മാരുടെ വർഗീയ ദൗത്യയാത്രക്ക് പ്രഭാത ഭക്ഷണമൊരുക്കാൻ ആലഞ്ചേരിക്കു കഴിയുന്നത്..

മഹത്തായ നിവർത്തന പ്രക്ഷോഭണത്തിന്റെ ചരിത്രമൊക്കെ മറന്നു കൊണ്ട് കേരളത്തിലെ ക്രൈസ്തവ സമുദായത്തെ അപമാനത്തിന്റെ, അടിപണിയലിന്റെ ,ഓട ചാലുകളിലൂടെ ആലഞ്ചേരി കെട്ടിവലിക്കുന്നു.

അതും പാറേമ്മാക്കൽ ഗോവർണദോർ ഇരുന്ന സ്ഥലത്തിരുന്നു കൊണ്ട്.....

Report Page