*/

*/

Source

പോലീസ് തിരക്കിലാണ്, പിന്നെ വിളിക്കൂ.

മഞ്ജുവാര്യർ ആപ്പിലെ ബസ്സർ അമർത്തിയാൽ പിങ്ക് പോലീസ് ഓടിയെത്തുന്ന പരസ്യം പിടിച്ചു കേരളാ പോലീസ് ലക്ഷങ്ങൾ ചെലവിട്ടു ചാനലുകളിൽ കാണിക്കുന്നുണ്ട്. അത് കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. ഒരുവട്ടമല്ല പലവട്ടം.

കേരളാ പോലീസിന്റെ EMERGENCY കോൾ സെന്റർ നമ്പറാണ് 112.
മുൻപ് 100 ആയിരുന്നത് ഇപ്പോൾ 112 ആണ്. ഒരു അത്യാഹിതം വരുമ്പോൾ നിങ്ങളൊന്നു വിളിച്ചാൽ കിട്ടില്ല. "നമ്പർ തിരക്കിലാണ്. ഹോൾഡ് ചെയ്യൂ" എന്ന സന്ദേശമാണ് മറുപടി. 20 മിനുട്ട് ഹോൾഡ് ചെയ്താലും ഇത് തന്നെ സ്ഥിതി.

ലോകത്തെവിടെയെങ്കിലും പോലീസിന്റെ എമർജൻസി നമ്പർ ബിസി ആയി കേട്ടിട്ടുണ്ടോ? ഇൻഡ്യയിൽ അങ്ങനെയാണ്. ഡൽഹിയിലും ആന്ധ്രയിലും മറ്റും ഇതിന്റെ പേരിൽ പോലീസ് പരസ്യവിമർശനം നേരിടുകയാണ്. അവരാരും പക്ഷെ പരസ്യം ചെയ്യുന്നില്ല.

ഈ പരസ്യം തള്ളാൻ കേരളാ സർക്കാർ ചെലവാക്കുന്ന ലക്ഷങ്ങളുടെ ഒരു പങ്കു ചെലവിട്ടാൽ Hot line സർവീസ് പ്രവർത്തിപ്പിക്കാം. സോഷ്യൽ മീഡിയയിൽ കേരളാ പോലീസ് തള്ളാൻ ചെലവാക്കുന്നതിന്റെ പകുതി ഊർജ്ജം മതി ജില്ലാ തലത്തിൽ കണ്ട്രോൾ റൂം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ.

എത്രപേർ ഒരേ സമയം വിളിച്ചാലും ഫോൺ അറ്റൻഡ് ചെയ്യാനുള്ള, അത് റെക്കോർഡ് ചെയ്യാനുള്ള ഒരു കോൾ സെന്റർ പൊലീസിന് ഇല്ലെങ്കിൽ അത് outsource ചെയ്യാം. KSEB എത്ര ഭംഗിയായി ആ സേവനം ചെയ്യുന്നുണ്ട്.

സ്റ്റേറ്റ് പൗരന്മാർക്ക് നൽകേണ്ട ഏറ്റവും പ്രാഥമികമായ സർവീസ് ആണ് ജീവന് ഭീഷണി ഉണ്ടാവുമ്പോൾ വിളിച്ചാൽ കിട്ടാവുന്ന ഒരു ഫോൺ. "വിളിച്ചോ, ഞങ്ങൾ ഫോണെടുക്കില്ല" എന്ന ഉറപ്പ് പോരാ.

ഉറപ്പാവണം കേരളാ പോലീസ്.

Report Page