*/

*/

Source

ലീഗ് പൈസക്കാർക്കാണ് സീറ്റ് നൽകുക എന്നാണ് എതിരാളികളുടെ പതിവു വിമർശനം. ഇനിയൊരു വാദത്തിനു സമ്മതിച്ചാൽ തന്നെ പാർട്ടിക്കാരല്ലാത്ത നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയതായി അറിവില്ല.

സി.പി.എമ്മിൻ്റെ മലപ്പുറം ജില്ലയിലെ സ്ഥാനാർഥികളെ നോക്കൂ, താനൂരിൽ വി.അബ്ദുറഹ്മാൻ, തിരൂരിൽ ലില്ലീസ് ഗഫൂർ, നിലമ്പൂരിൽ പി.വി അൻവർ, സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ പെരിന്തൽമണ്ണയിൽ കെ.പി മുസ്തഫ, കൊണ്ടോട്ടിയിൽ ഏതോ ഒരു സുലൈമാനാജി. കഴിഞ്ഞ തവണ തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത്. മറ്റു ജില്ലകളിലെ മുതലാളിമാരെ അറിയില്ല.

:
മുതലാളിമാരുടെ പണവും വാങ്ങി ഏതു അടകോടനേയും സ്ഥാനാർഥിയാക്കാൻ പ്രിവിലേജുള്ള തൊഴിലാളിപ്പാർട്ടി സി.പി.എമ്മാണ്. ബാക്കിയുള്ളവർക്ക് അരാഷ്ട്രീയത കൽപ്പിക്കുന്ന എന്ത് കാര്യവും സിപിഎമ്മിൽ എത്തിയാൽ ഹലാലാവും. ഇവരേക്കാൾ വീര്യമുള്ള വൈറ്റ് വാഷ് ഡിറ്റർജൻ്റ് ലോകം ഇന്നേവരെ കണ്ടെത്തിയിട്ടില്ല.!

- Nishan Parappanangadi

Report Page