*/

*/

Source

ഇരട്ടത്താപ്പ് ആർക്കൊക്കെ?

പറയുമ്പോൾ എല്ലാവരും സ്ത്രീപക്ഷത്താണ്. പക്ഷെ നിയമനിർമ്മാണ സഭയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടണമെങ്കിൽ സ്ത്രീകൾക്ക് മത്സരിക്കാൻ സീറ്റുകൾ നൽകണം.

ഓരോ മുന്നണിയും പാർട്ടിയും ആകെ സീറ്റിൽ എത്രയെണ്ണം സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നു നോക്കാം. അപ്പോഴറിയാം പറയുന്നതിലെ ഇരട്ടത്താപ്പ്.

എല്ലാക്കാലത്തും CPIM ആണ് ഏറ്റവുമധികം വനിതകളെ നിയമനിർമ്മാണ സഭകളിൽ എത്തിച്ചിട്ടുള്ളത്. ഇത്തവണ CPIM സ്ഥാനാർഥി ലിസ്റ്റിൽ എത്ര വനിതകൾ ഉണ്ടാകും? CPI യിൽ എത്ര? കോണ്ഗ്രസിൽ എത്ര? (മുസ്‌ലീംലീഗിൽ നിന്ന് ഒരാളെങ്കിലും എന്നു ചോദിക്കുന്നില്ല. അവർക്ക് ഇക്കാര്യത്തിൽ ഉളുപ്പും നാണവും ഇല്ല. MCP കളുടെ പാർട്ടിയാണ്. കേരളാ കോണ്ഗ്രസും ഒട്ടും ഭേദമല്ല)

സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രമല്ല, സ്ത്രീകളുടെ കാഴ്ചപ്പാടിലുള്ള പൊതുപ്രശ്നങ്ങളും നിയമനിർമ്മാണ സഭകളിൽ ചർച്ചയാവണം. ജനസംഖ്യയിൽ പകുതി പേർ സ്ത്രീകളാണ്, അധികാരത്തിലും തുല്യ പങ്കാളിത്തം വേണം. അപ്പോഴേ ഈ പാട്രിയർക്കിക്ക് അൽപ്പമെങ്കിലും മാറ്റം വരൂ. അത് നൽകാത്തത് തികഞ്ഞ അനീതിയാണ്. അനീതി കാണിച്ചിട്ട് ന്യായീകരണങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല.

30,000 കോടി രൂപയുടെ വികസനം പാസാക്കി എന്നു LDF. വികസിച്ച കേരളത്തിൽ എത്ര നഗരങ്ങളിൽ സ്ത്രീകൾക്ക് അസുഖം വരാതെ ഉപയോഗിക്കാൻ കഴിയുന്ന മൂത്രപ്പുരകൾ ഉണ്ട്? എത്ര സ്ഥലത്ത് സാനിറ്ററി പാഡ് മാറ്റാനുള്ള ഇടങ്ങളുണ്ട്? എത്ര സ്ഥലത്ത് സാനിറ്ററി പാഡ് നിക്ഷേപിക്കാൻ സൗകര്യമുണ്ട്? എത്ര സ്ഥലത്ത് കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള സൗകര്യമുണ്ട്?? എന്തുകൊണ്ടാണ് അത് പ്രയോറിറ്റിയിൽ വരാത്തത്??

വനിതാ ദിന തള്ളുകളിൽ നിന്ന് യാഥാർഥ്യത്തിലേക്ക് വരാം.
LDF - UDF - BJP മുന്നണികളോട് ചോദിക്കുന്നു, എത്ര സീറ്റ് സ്ത്രീകൾക്ക്??

Edit NB : Male Chauvinist Pig - ആൺമേൽക്കോയ്മാ പന്നി - MCP "പുരുഷൻ സ്ത്രീയേക്കാൾ മേൽത്തരമാണെന്നു വിശ്വസിക്കുന്ന ആൾ."

മുസ്ലിംലീഗിന്റെ ചില വിവരദോഷി അണികളെ, പ്രാഥമികമായ ഭാഷാ പ്രയോഗമൊക്കെ പഠിപ്പിക്കണം എന്ന അവസ്ഥയാണ്.

Report Page