*/

*/

Source

പ്രഫ. കൗശിക് ബസുവുമായുള്ള രാഹുൽഗാന്ധിയുടെ അഭിമുഖം കണ്ടു...
അടിയന്തരാവസ്ഥ തെറ്റായി എന്ന രാഹുലിന്റെ ഏറ്റുപറച്ചിലാണ് വാർത്താ പ്രാധാന്യം നേടിയത്.

20–ാം വയസിൽ തന്റെ പിതാവ് ചിതറിത്തെറിച്ചതിനെക്കുറിച്ച് രാഹുലിനോട് ചോദിക്കുന്നുണ്ട് പ്രഫ. ബസു.

രാഹുൽ പറയുന്നു:

‘പിതാവിനെ, രക്ഷിതാവിനെ നഷ്ടപ്പെടുകയെന്നത് വളരെ വേദനാജനകമാണ്. അദ്ദേഹം പോരാടിയിരുന്ന ശക്തികൾ വളരെ വലുതായിരുന്നു. മരിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നു പറഞ്ഞു.
'അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വച്ച് ജീവൻ അപകടത്തിലാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അദ്ദേഹം ആ മരണത്തിലേക്കു നടന്നു പോവുകയായിരുന്നു എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. അതിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചു ഞാൻ ചിന്തിച്ചു. കടുത്ത സെക്യൂരിറ്റി വലയത്തിനുള്ളിൽ ഒറ്റയ്ക്കായത് എനിക്കതിനു കൂടുതൽ അവസരം തന്നു. എന്റെ സ്വന്തം ചിന്തകൾ എന്റെ സ്വന്തം എന്നെ വളർത്തിയെടുക്കാൻ എന്നെ സഹായിച്ചുവെന്നതാണ് ആ മരണം എനിക്കു തന്ന ക്രിയാത്മക വശം.

'എന്താണ് വയലൻസ് എന്ന് എനിക്കു മനസിലാക്കാനായി. 2 വർഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാർഥത്തിൽ തോളിൽ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസിൽ വന്നു.
എന്റെ അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോർത്തത് എന്റെ അച്ഛനെയാണ്. ഞാൻ അച്ഛനെ നോക്കിയ പോലെ മറ്റൊരാൾ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?

'പ്രഭാകരൻ മരിച്ചപ്പോൾ ഞാൻ പ്രിയങ്കയെ വിളിച്ചു: ഞാനിതിൽ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ ചെയ്യുന്നത്? ഞാനും അതാണ് ആലോചിച്ചത് എന്ന് എന്റെ സഹോദരി പറഞ്ഞു.

'ആരെങ്കിലും വയലൻസിനെക്കുറിച്ച് ആവേശം കൊള്ളുമ്പോൾ ഞാനോർക്കുന്നത് അതാണ്. കാരണം അവർ അക്രമം എന്താണെന്നോ അതിന്റെ ആഘാതമെന്താണെന്നോ അറിഞ്ഞിട്ടുണ്ടെങ്കിൽ അതു പറയില്ല. ഞാൻ അത് അറിഞ്ഞവനാണ്. വയലൻസ് നിങ്ങളെ ബാധിക്കുമ്പോഴേ നിങ്ങൾക്കതിന്റെ ആഴം മനസിലാകൂ.

'അക്രമം എന്തെന്ന് അറിയാത്തൊരാൾക്ക് അയാൾ മരിച്ചത് നന്നായി എന്നു തോന്നും. എനിക്ക് അങ്ങനെ തോന്നില്ല.’

(രാഹുൽ ഗാന്ധി എന്ന മനുഷ്യൻ എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ മിസ്ഫിറ്റാകുന്നു എന്നതിന് മറ്റൊരുദാഹരണം വേണമെന്ന് എനിക്കും തോന്നിയില്ല).

- Rajeev Menon
#RahulGandhi

Report Page