*/

*/

Source

ശ്വാസം അയേച്ചു വിടുക. റിലാക്സ്. എന്നിട്ടിത് വായിക്കുക.
......

"ആദിവാസിയെയും ദളിതനെയും കര്‍ഷകനെയും പാര്‍പ്പിക്കാൻ വേണ്ട സ്ഥലം നമ്മുടെ കൈവശമില്ലെന്നും നമ്മുടെ സ്ഥലം യോഗയെയും ധ്യാനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനുള്ളതാണെന്നും നാം മനസ്സിലാക്കിയിരിക്കുന്നു.അതുകൊണ്ട് കര്‍ഷകനും തൊഴിലാളിയും ദളിതനും ആദിവാസിയും സംസ്ക്കരിക്കപ്പെടാന്‍ സ്ഥലം ലഭിക്കാത്തവണ്ണം ചരിത്രത്തിലില്ലാത്തവരും മരിച്ചവരുമാണെന്ന് ശ്വസന ക്രിയക്കുവേണ്ടി നീക്കിവെക്കപ്പെട്ട സ്ഥലത്തിരുന്നുകൊണ്ട് നാം പ്രഖ്യാപിക്കുന്നു.ഇങ്ങനെയുള്ള ശ്വസന പ്രക്രിയയിലൂടെ നാം ബുദ്ധിയില്ലായ്മയുടെ സ്ഥലത്തിന്റെ അധികാരികളായിത്തീരുന്നു.

എന്തിനെക്കുറിച്ചാണോ നാം ദുഖിക്കേണ്ടത് അതിനെക്കുറിച്ച് ദുഖി:ക്കാതിരിക്കാനും എന്തിനാണോ നാം സ്ഥലം കണ്ടെത്തേണ്ടാത്തത് അതിന് സ്ഥലം കണ്ടെത്താനും നാം ശീലിച്ചിരിക്കുന്നു."

#MNVijayan

Report Page