*/

*/

Source

പ്രസിദ്ധ കൃസ്ത്യൻ തീർഥാടനകേന്ദ്രമായ വേളാങ്കണ്ണി ദേവാലയം ഹിന്ദുക്കളുടേതാണ് എന്ന വാദം തുടങ്ങിയിട്ട് കുറച്ചുകാലമായി..

കൃത്യമായി പറഞ്ഞാൽ സംഘപരിവാർ ശക്തിപ്രാപിച്ച കാലംമുതൽ..

ശൈവ പുരാണങ്ങളിൽ ഇതിനെ പരാമർശിക്കുന്നുണ്ട് എന്നാണ് വാദം..
"വേൽ ഇളങ്കണ്ണി അമ്മൻ കോവിൽ" ആയിരുന്നത്രെ ഇത്.. കൃസ്ത്യൻ മിഷനറിമാർ കൈയടക്കിയതാണ് ഈ ദേവാലയത്തെ എന്നാണ് വാദിക്കുന്നത്..

ഇപ്പോ സോഷ്യൽമീഡിയയിൽ വേൽ ഇളങ്കണ്ണി ദേവാലയം തിരിച്ചുപിടിക്കണം എന്ന പ്രചാരണം ശക്തമാണ്..

സംഘപരിവാർ അതിന്റെ ശത്രുക്കളായി വിചാരധാരയിൽ എഴുതിവെച്ചിരിക്കുന്നത് മൂന്ന് കൂട്ടരെയാണ്.. മുസ്ലിംകളെയും

കൃസ്ത്യാനികളെയും


കമ്യുണിസ്റ്റുകളെയും..

അവർക്കെതിരെ ഹിന്ദു വിശ്വാസികൾക്കിടയിൽ പകയും വിദ്വേഷവും ജനിപ്പിച്ചു അത് വോട്ടായും തങ്ങൾക്കുള്ള പിന്തുണയായും മാറ്റുവാനായി ഭക്തിയുടെയും വിശ്വാസത്തിന്റെയും മറപിടിച്ചു കൊണ്ടുവന്ന വൻ നുണകളാണ് ബാബറിയിലെ രാമജന്മഭൂമിയും മധുരയിലെ കൃഷ്ണജന്മഭൂമിയും വേളാങ്കണ്ണിയിലെ വേൽ ഇളങ്കണ്ണി അമ്പലവുമെല്ലാം..

അതിൽ ഒന്നാമത്തെ ബാബറിയുടെ വിഷയത്തിൽ ഹിന്ദുമതവിശ്വാസികളെ മുസ്ലിംകൾക്കെതിരിൽ വർഗ്ഗീയായി സംഘടിപ്പിക്കാനും, അധികാരമുപയോഗിച്ചു ബാബറിയുടെ ഭൂമി തട്ടിയെടുക്കാനും അവർക്ക് സാധിച്ചു..

അടുത്ത പട്ടികയിൽ മധുരയും കാശിയുമൊക്കെ വരുമ്പോ കൂടെ ഈ വേൽ ഇളങ്കണ്ണിയും വരുന്നുണ്ട്..

പക്ഷെ അന്ധമായ മുസ്ലിംവിരോധവും താൽക്കാലികമായ ലാഭങ്ങളുംനോക്കി സംഘപരിവാർ പടച്ചുവിടുന്ന ലൗ ജിഹാദ്, ഹലാൽ ജിഹാദ്, എന്നിവ ഏറ്റുപിടിച്ചു ഒരു സമൂഹത്തിനെതിരിൽ വിദ്വേഷം പടച്ചുവിടുന്ന ചില തീവ്ര കൃസ്ത്യൻ സംഘടനകളുടെ പിന്നിൽ നിന്നുള്ള കുത്ത് ഈ വിഷയത്തിൽ കൃസ്ത്യൻ വിശ്വാസികൾക്ക് മുസ്ലിംകളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ സാധ്യതയില്ല..

കാരണം സംഘപരിവാർ നുണക്കഥകളേയും, അത് സമൂഹത്തിലുണ്ടാക്കുന്ന വർഗ്ഗീയ ധ്രുവീകരണങ്ങളെയുംപറ്റി അനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റാരേക്കാളും നന്നായി അറിയാവുന്നത് മുസ്ലിംകൾക്കാണ്.

- Kattappana

Report Page