*/

*/

Source

പി.ജയരാജൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചത് ബി.ജെ.പിയുമായി നടന്ന ചർച്ചയുടെ ഫലമാണെന്ന വാർത്ത വന്നിട്ട് ശോഭ ഞെട്ടിയില്ലേ.?

ഇല്ല..ഞെട്ടിയില്ല. കാരണം പറയാം.

ആർ.എസ്.എസുമായി ഒരു തരത്തിലുള്ള ചർച്ചയും ഉണ്ടായില്ലെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. എന്നാൽ പിണറായി തന്നെ ചർച്ചയിൽ പങ്കെടുത്തുവെന്ന് ജയരാജൻ 'സമ്മതിച്ചത്' സത്യം പറഞ്ഞാൽ പിണറായിയോടുള്ള പഴയ പക വീട്ടിയതാണ്.

ജയരാജൻ്റെ ലോക്സഭാ സ്ഥാനാർഥിത്വം യഥാർഥത്തിൽ പിണറായി അങ്ങേർക്കൊരുക്കിയ വാരിക്കുഴിയായിരുന്നു. പ്രത്യേക ഇളവുകൾ നേടി തുടർച്ചയായ എട്ടുവർഷകാലം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ജയരാജൻ ജില്ലയിലെ അനിഷേധ്യ നേതാവായി വളരുന്നത് പിണറായിക്ക് പല അർഥത്തിലും വിലങ്ങുതടിയായിരുന്നു.

അങ്ങിനെയാണ് ലോക്സഭാ സ്ഥാനാർത്ഥിയായി പറഞ്ഞയക്കുന്നത്. ജയിച്ചാൽ ഡൽഹിക്ക് പൊയ്ക്കോളും. സ്ഥാനാർത്ഥിയാണെന്ന പേരുപറഞ്ഞു സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും തോൽക്കുകയും ചെയ്താൽ സടകൊഴിഞ്ഞ സിംഹമായി മൂലയിൽ ഇരുന്നോളും. രണ്ടാമത്തെ കാര്യമാണ് സംഭവിച്ചത്. അതൊരുതരം ഒതുക്കലായിരുന്നുവെന്ന് ഫെയ്സ്ബുക്കിലെ ജയരാജൻ അനുഭാവികൾ തന്നെ ആ സമയത്ത് ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയുണ്ടായി.

:
സ്ഥാനാർഥിയായതുകൊണ്ടും കാലാവധി കഴിഞ്ഞതിനാലുമാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് വാദം. ഒന്നര വർഷം കൂടി കാലാവധിയുണ്ടായിരുന്നു. മാത്രമല്ല, കോട്ടയം ജില്ലാ സെക്രട്ടറി V.N വാസവൻ സ്ഥാനാർത്ഥിയായപ്പോൾ റസലിനു താൽക്കാലിക ചുമതല നൽകുക മാത്രമാണുണ്ടായത്. എന്നാൽ കണ്ണൂരിൽ പി.ജയരാജനെ മാറ്റി എം.വി ജയരാജനെ പുതിയ സെക്രട്ടറിയായി അവരോധിച്ചു. ചുരുക്കിപ്പറഞ്ഞാൽ, തൻ്റെ കൈ വെട്ടിയവരുടെ വാക്കുകേട്ട് പാർട്ടി തന്നെ അദ്ദേഹത്തെ വെട്ടി.

14 ഓളം സീറ്റിൽ സി.പി.എം-ബി.ജെ.പി ധാരണയായെന്ന് ശോഭാ സുരേന്ദ്രനെ ഉദ്ധരിച്ച് വാർത്തകൾ വരികയുണ്ടായി. ചില ഘട്ടങ്ങളിൽ ആർ.എസ്.എസിൻ്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്ന് മനോരമ, നേരെ ചൊവ്വയിൽ ജോണി ലൂക്കോസിനോടു സമ്മതിക്കുന്ന പിണറായിയാണ് ഇടത് ക്യാപ്റ്റൻ എന്നതുകൊണ്ട് ആ വാർത്ത സംശയിക്കാനും വകയില്ല.

അസ്വസ്ഥജനകമായി ഒരു ഓലപ്പടക്കം പോലും പൊട്ടിയിട്ടില്ലാത്ത ''മലപ്പുറത്ത് നല്ല ബോംബുകൾ കിട്ടുമെന്നു'' സിനിമ വഴി മാലോകരെ പഠിച്ച സംവിധായകൻ രജ്ഞിത്തിനെയൊക്കെ കോഴിക്കോട് നോർത്തിലെ സി.പി.എം സിറ്റിംഗ് സീറ്റിൽ മൽസരിപ്പിക്കുന്നത് നടേപറഞ്ഞ ശോഭാ സുരേന്ദ്രൻ്റെ പതിനാലിൻ്റെ ഭാഗമാണോയെന്നു മാത്രമേ ഇനിയറിയാനുള്ളൂ.!

- Nishan Parappanangadi

Report Page