*/

*/

Source

ട്രോളർ നിർമ്മാണ വിവാദങ്ങൾ ഉണ്ടായി കെട്ടടങ്ങിയ ശേഷവും അടിസ്ഥാനപരമായ ചില സംശയങ്ങൾ അവശേഷിക്കുന്നുണ്ട്.

അതിലൊന്ന്, KSINC യുടെ പണി ട്രോളർ ബോട്ട് നിർമ്മാണം ആണല്ലോ. അവരുടെ കരാർ എങ്ങനെയാണ് ബോട്ടുകൾ വെള്ളത്തിൽ ഇറക്കി മീൻ പിടിക്കാനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നത് എന്നാണ്?

അതായത്, ബസ് നിർമിക്കുന്ന കമ്പനിയാണ് ടാറ്റ. ടാറ്റ 1000 ബസ് നിർമ്മിക്കാൻ കരാർ എടുത്തു എന്നുകരുതി ഏത് റൂട്ടിൽ ഏത് ബസ് ഓടിക്കണമെന്നു ടാറ്റ അല്ലല്ലോ അതത് സർക്കാരല്ലേ തീരുമാനിക്കുന്നത്? അതിനു പ്രത്യേക നിയമവും വകുപ്പും ഒക്കെയില്ലേ?

പണം മുൻകൂർ ആയി കിട്ടിയാൽ ബോട്ട് നിർമ്മിക്കും എന്ന KSINC യുടെ കരാർ എങ്ങനെയാണ് വെള്ളത്തിലിറക്കി മീൻ പിടിച്ചു മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാനാണ് എന്നു പ്രതിപക്ഷവും മാധ്യമങ്ങളും ഒടുവിൽ മുഖ്യമന്ത്രി തന്നെയും കണ്ടെത്തിയത്? ഇത്തരം പണികൾ ഏറ്റെടുക്കേണ്ട പണിയല്ലേ KSINC യുടേത്? നിർമ്മാണം അല്ലാതെ ട്രോളറുകൾ ഓപ്പറേറ്റ് ചെയ്യാൻ കരാറിൽ ഉണ്ടോ?

4 ദിവസം കേരളം ചുറ്റിക്കറങ്ങിയ ഒരു വിവാദം ഇത്ര അസംബന്ധം ആണോ? ഈ കരാർ LDF ന്റെ നയത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും?

KSINC സ്വകാര്യ ട്രോളറുകൾ നിർമ്മിക്കാൻ പാടില്ലെന്നു LDF നു നയമുണ്ടോ? അപ്പോൾ ആ മാധ്യമവിവാദം ശരിക്കും എന്തിനായിരുന്നു??

സംശയ നിവാരണം മാത്രമാണ്, let's fix the facts first and then proceed to a Judgement.

NB : KSIDC ഒപ്പിട്ട കരാർ അല്ല പോസ്റ്റിനു ആധാരം. അത് വേ ഇത് റേ.

Report Page