*/

*/

Source

ദൃശ്യത്തില്‍ മീന തേങ്ങ പൊളിക്കുന്ന സീനെത്തിയപ്പോ എന്റെ സ്രദ്ധ മുഴുവന്‍ അതിലായിരുന്നു.

ഗേലറിയിലിരുന്ന് കളി കാണുന്ന ഒരാളെപ്പോലെ എന്റെ മനസ് ഒറക്കെ കമന്റടിക്കുകയാണ്.

''അങ്ങനെയല്ല മീനേ, ആഞ്ഞ് കുത്ത്, നടുക്ക് കുത്തല്ലേ ചകിരി പോരൂല.... ഹ... അങ്ങനെയല്ല.. ഇതെന്താണ് കാട്ടുന്ന.... '' എന്നൊക്ക പിന്നാലെക്കും പിന്നാലെ അസ്വസ്ഥത വരാന്‍ തൊടങ്ങി.

''ഇങ്ങട്ട് താ ഞാന്‍ പൊളിച്ചേരാ... '' എന്നുവരെ മനസ് പറഞ്ഞു. ആ സെറ്റിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും അത് പൊളിച്ച് കൊടുത്തൂടെ എന്ന നിരാശ പോലും എന്നെ നിരന്തരം അലട്ടി.

ഏറെ നേരത്തേക്ക് ഞാന്‍ പിന്നെ തേങ്ങ പൊളിയുമായി ബന്ധപ്പെട്ട എന്റെ ഗൃഹാതുരമായ ഓര്‍മ്മകളിലായിപ്പോയി. തെങ്ങുംതോപ്പും, തോടും, ഒണങ്ങിയ പട്ട പെറുക്കാന്‍ പോകുന്നതും ഒക്കെ ഓര്‍ത്തു കൂട്ടത്തില്‍.

ഒരു സിനിമക്ക് ഇങ്ങനെയൊന്നും മനുഷരെ വേറെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ പറ്റൂല. അത് വന്‍ ബ്രില്യന്‍സാണ്. ഞാന്‍ നോക്കുമ്പോ ഈ സിനിമ കണ്ട എന്റെ സൂര്‍ത്തുക്കള്‍ക്കൊക്കെ തേങ്ങ പൊളി സീനിനെ പറ്റിയേ പറയാനുള്ളൂ.

മിനിമം ഒരു നാല് പേരെങ്കിലും ഇതെന്നോട് പറഞ്ഞു. പിന്നെ ഇവിടേം പോസ്റ്റുകള്‍ കണ്ടു. സത്യത്തില്‍ അപ്പഴാണ് എനിക്ക് ഒര് സമാധാനം വന്നത്. കാരണം, സിനിമ കാണുമ്പോ ഇതുപോലെയുള്ള എന്തെങ്കിലും തുമ്പ് പിടിച്ച് കേറിക്കേറി വേറെ ലോകമൊക്കെ കറങ്ങുന്ന പ്രശ്നം എനിക്കുള്ളതാണ് (തീര്‍ച്ചയായും അത് സംവിധായകരുടെ ബ്രില്യന്‍സാണ് ) . അപ്പോ അങ്ങനെ എനിക്ക് മാത്രമായിട്ടുള്ള ഭ്രമാല്‍മകതയല്ല ദൃശ്യത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് വ്യക്തമായല്ലോ !

സന്തോഷം.

ദൃശ്യം 3 യിലും ഇതുപോലെ രസകരമായ സാനങ്ങളുള്‍പ്പെടുത്തണം. എന്നെപ്പോലത്തെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് അതൊരാശ്വാസമായിരിക്കും. :)

Report Page