*/

*/

Source

ഹാദിയെ ആഘോഷിച്ചപോലെ മിലൂനെ ആഘോഷിച്ചിട്ടില്ലല്ലോ എന്ന് ഉള്ളിലൂടെ ഇടക്കൊരു ആന്തലുണ്ടാകും...
വീഡിയോ കോളിലൂടെ... ഹാദി കൂടെയുള്ളപ്പോള്‍ 'അബ്ബാടെ പൊന്നാ' എന്ന് ഒരിക്കലേ വിളിച്ചിട്ടുള്ളൂ... അന്നേരം ഹാദി ഉള്‍വലിഞ്ഞ കടല് പോലെ കിതച്ചത്, പൊള്ളിയത് കണ്ണിലുണ്ട്.. പിന്നീടത് ആവര്‍ത്തിച്ചിട്ടില്ല...

ഹാദി കളിക്കാന്‍ പോകുന്ന നേരത്താണ് മിലു "അബ്ബാടെ പൊന്നാ" എന്ന വിളി കേട്ടുകാണുക...
അല്ലാത്തപ്പോഴൊക്കെ 'ഹാദിക്കാക്കാടെ മുത്തുമോനേ' എന്നൊക്കെയാണ് വിളിക്കുക... അതിലൂടെ പിതാവ് രണ്ട് ഉന്മാദങ്ങളാണ് ഹൃദയത്തിലേറ്റുന്നത്...
മൂത്തവനെ മുറിവേല്‍പ്പിക്കുന്നില്ല...
രണ്ടാമത്തവനെ പരിഗണിക്കാതെയും പോകുന്നില്ല...

അതിന്റെ മെറിറ്റ്‌ കിട്ടിത്തുടങ്ങുന്ന സമയമാണിപ്പോള്‍...
ഹാദി എന്തോരം സ്നേഹത്തിലാണ് അനിയനേ നോക്കുന്നതെന്നോ...
അവന് നോവിക്കാതെ മിലൂനെ ഉമ്മവെക്കാനറിയാം....
ഉണ്ണിയെ കടിക്കുകയോ പിച്ചുകയോ ചെയ്യരുതെന്നറിയാം...
ഉണ്ണി മൂത്രമൊഴിച്ചാലും അപ്പിയിട്ടാലും 'അയ്യേ' പറയാതെ ഉമ്മാനെ വിളിക്കാനറിയാം....

"ഇക്കാക്കാടെ ശൊത്തുമോനെ" എന്നൊരു വിളിയുണ്ട് മിലൂനെ...
ആ വിളിയുടെ ഡെപ്ത് അവന് മനസ്സിലാകുന്ന പ്രായത്തില് അതിന്റെ കാരണക്കാര് ഞങ്ങളാണെന്ന് അവനറിയുന്ന നിമിഷങ്ങള്‍ക്ക് വേണ്ടി വെള്ളവും വളവുമാകുന്ന ഉപ്പയും ഉമ്മയുമാണ് ഞങ്ങള്‍...

മിലു രണ്ടാമന്‍ തന്നെയാണ്... പക്ഷെ അതവളുടെ ഉദരത്തില്‍ നിന്ന് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില് മാത്രമാണ്... സ്നേഹത്തിന്റെ കാര്യത്തില് ഉപ്പാക്കും ഉമ്മാക്കും കൈകളിലെ വിരലുകളെന്നപോലെ സമമാണ് രണ്ടുപേരും...

ഒന്നറിയാം...
സ്നേഹശൂന്യരായോ... സ്നേഹത്തില് അസമത്ത്വം അനുഭവിച്ചോ എന്‍റെ കുട്ട്യോള്‍ക്ക് വളരേണ്ടിവരില്ല...!!
Yasir Erumapetty

Report Page