*/

*/

Source

ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മുസ്ലിം പേര് ആയതിനെച്ചൊല്ലിയുള്ള വിവാദം ഫോളോചെയ്തപ്പോള്‍ മനസിലായ വിവരങ്ങള്‍ ആണ് താഴെ.

* കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധമുള്ള സംഘടനയല്ല ടൂര്‍ണമെന്റിന്റെ സംഘാടകരായ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സൗത്തേണ്‍ റീജ്യന്‍ നാഷനല്‍ ജൂനിയര്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് എന്നത് ദേശീയതലത്തില്‍ അത്ര ശ്രദ്ധേയമായ മല്‍സരവുമല്ല.

* സെലക്ഷന്‍ നടന്നത് കൊണ്ടോട്ടിയില്‍ ആയിരുന്നു. സ്‌കൂള്‍ കുട്ടികളുടെ മല്‍സരം ആതിനാല്‍ ദൂരെ നിന്ന് ആരും ഈ കോവിഡ് കാലത്ത് (അല്ലാത്ത കാലത്തും) കുട്ടികളെ തനിച്ച് വിടില്ല. അതിനാല്‍ സെലക്ഷന്‍ ട്രയലിന് വന്നത് കൊണ്ടോട്ടി പരിസരത്തുള്ളവരാണ്. അസോസിയേഷന്‍ ആളുകളെത്തി തന്നെയാണ് സെലക്ഷന്‍ നടത്തിയത്. യാദൃശ്ചികമായി സെലക്ട് ചെയ്യപ്പെട്ടവരെല്ലാം മുസ്ലിംകളായി.

* ഇതോടൊപ്പം നടക്കുന്ന പെണ്‍കുട്ടികളുടെ മല്‍സരത്തിനുള്ള സെലക്ഷന്‍ ട്രയല്‍ നടന്നത് പാലക്കാട്ട് ആണ്. അവരുടെ പേര് ഇപ്രകാരം: അമൃത സി.ജി (ക്യാപ്റ്റന്‍), എസ്. അഞ്ജന, ആര്‍. സിനി, എം.ആര്‍ ശ്രുതി, എസ്. സരിഗ, ആര്‍. അഭിനയ, വി. വിനയ, ആന്‍ദ്ര രമേശ്, എം. അനശ്വര, അര്‍ച്ചന നായര്‍, എസ്. ശ്രീജ, പി. വിസ്മയ.

Report Page