*/

*/

Source

രാഹുൽ ഗാന്ധി കടലിൽ ചാടുന്നതും വല വലിക്കുന്നതുമൊക്കെ ചെയ്യുന്ന വ്ലോഗ് കണ്ടു.

അങ്ങേരത് ആത്മാർത്ഥമായി ചെയ്തതുപോലെയാണ് എനിക്ക് തോന്നിയത്.

ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാൻ ഇലക്ഷൻ സമയം എങ്കിലും ഉപയോഗപ്പെടുത്തുന്നത് നന്നായിട്ടുണ്ട്.

ഈ ശുഷ്കാന്തി കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങളെ എതിർക്കാനും കേന്ദ്രതലത്തിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനും ഉപയോഗിക്കണം എന്നഭ്യർത്ഥിക്കുന്നു.

വ്ലോഗ് ചെയ്തിട്ടോ തൈരിൽ ഉപ്പിട്ടോ അങ്ങനെ എന്ത് ചെയ്തിട്ടായാലും എങ്ങനെ എങ്കിലും ആ നമോയുടേയും ഷാജിയുടേയും ബി ജെ പി യുടെ കൈയ്യിൽ നിന്നും ഇന്ത്യയെ രക്ഷിക്കണം.

എല്ലാ സ്ഥലത്തേയും കോൺഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഏകാധിപതിയുടെ കീഴിലുളള ഭരണം ആയിരിക്കും ഉടൻ നടപ്പിലാകാൻ പോകുന്നത്.

ആൾട്ടെർനേറ്റീവായി ഒരു രാഷ്ട്രീയ പാർട്ടി ഇല്ല എന്നുളളത് ജനാധിപത്യത്തെ പരാജയപ്പെടുത്തും.

വളരെ കഷ്ടത നിറഞ്ഞ സമയത്തിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്ന് പോകുന്നത്.

കേരളത്തിന്റെ കാര്യം എന്താകുമോ എന്തോ?
കേരളത്തിലെ കോൺഗ്രസ്സ് ശക്തമല്ലാത്തതിനാലും ഈ ഗവൺമെന്റ് കുറേയേറേ നല്ല കാര്യങ്ങൾ ചെയ്തതിനാലും ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമായിരിക്കും.

പക്ഷേ ആൾട്ടെർനേറ്റിവ് ആയി പവർ കിട്ടിയും പോയും ഇരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ ഇവിടുത്തെ കോൺഗ്രസ് അതിന് പ്രാപ്തമല്ല താനും.

ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ.

എന്നെപ്പോലെ ഇങ്ങനെ കൺഫ്യൂഷനിലായിരിക്കുന്നവരൊക്കെ ഇടത്പക്ഷത്തിന് വോട്ട് ചെയ്യാനേ സാധ്യതയുളളൂ എന്നെനിക്ക് തോന്നുന്നു.

Report Page