*/

*/

Source

അസഹിഷ്ണുതയുടെ അതിപ്രസരം കാണുമ്പോൾ, ചിലതൊക്കെ പറയാതെ വയ്യ...😍

Aaryan Mithra എഴുതുന്നു....

ജപ്പാനീസ് അയോധന കലയായ ഐകിഡോയിൽ ബ്ലാക് ബെൽറ്റ് നേടിയ മാസ്റ്ററാണ് രാഹുൽ. ഇതിന്റെ ചിത്രങ്ങൾ ഒരിക്കൽ രാഹുൽ തന്നെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ന്യൂഡൽഹിയിൽ ഒരു ബിസിനസ് പുരസ്‌കാര വേദിയിൽ ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർസിങിനോട് സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞിരുന്നത്. 2013ലാണ് രാഹുൽ ഐകിഡോയിൽ ബ്ലാക് ബെൽറ്റ് എടുത്തത്.

ബ്രസീലിലെ സ്വയം പ്രതിരോധ അയോധനകലയായ ജിയു ജിത്സുവിലും രാഹുൽ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഐകിഡോ കോച്ച് സെൻസായി പരിതോസ് കാർ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വാൾപ്പയറ്റും രാഹുൽ പഠിച്ചിട്ടുണ്ട്.

സ്‌കൂബാ ഡൈവ് മാസ്റ്ററാണ് രാഹുൽ. കോളജിൽ പഠിക്കുന്ന കാലത്ത് ഇൻസ്ട്രക്ടറായിരുന്നു. 38 മീറ്റർ ഫ്രീഡൈവ് ചെയ്യാൻ പറ്റും എന്നാണ് രാഹുൽ പറഞ്ഞത്. ഒരുപാട് കാലം ഇതു ചെയ്തിട്ടുണ്ടെന്നും രാഹുൽ "fishing freaks" വ്ലോഗർ സെബിൻ സിറിയക്കുമായി നടത്തിയ കടൽ യാത്രയിൽ പറയുന്നു.

പർവതാരോഹണ കോഴ്‌സും രാഹുൽ പൂർത്തിയാക്കിയിട്ടുണ്ട്. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം പറഞ്ഞിരുന്നത്. 2019 ൽ കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കെ സെക്യൂരിറ്റി ഒഴിവാക്കി 14 ദിവസത്തെ കൈലാസ യാത്ര നടത്തിയിരുന്നു രാഹുൽ. അതന്ന് വലിയ വാർത്തയായിരുന്നു. 34 കിലോമീറ്റർ ദൂരം 13 മണിക്കൂർ ഒരേ നടപ്പ് നടന്ന് മാനസ സരോവരം വരെ എത്തപ്പെട്ടിരുന്നു രാഹുൽ.

രാഹുലിന് പൈലറ്റ് ലൈസൻസ് ഉണ്ടെന്ന് ഒരിക്കൽ പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തിയിരുന്നു. മറ്റൊന്ന് രാഹുൽ ഗാന്ധിക്ക് 6 പാക്ക് ഉണ്ടെന്നതാണ്..

32 ആമത് ദേശീയ കായിക മത്സരത്തിൽ 25 മീറ്റർ ഷൂട്ടിങ്ങിൽ 1 ആം സ്ഥാനം നേടിയ വ്യക്തിയാണ് രാഹുൽ. 1988ൽ ആയിരുന്നു അത്.

#RahulFanForever

Report Page