*/

*/

Source

മാവോയിസ്റ്റ് എന്ന പേരിൽ എട്ട് പച്ച മനുഷ്യരെ വെടിവെച്ചുകൊന്ന കൊലയാളി ഭരണാധികാരിയെ

സഖാവ് വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം നല്കിയതിന്റെ പേരിൽ വാഴ്ത്തിപ്പാടാനും ചിലർ !!!

സഖാവ് വർഗീസ് നേതൃത്വം നല്കിയ അന്നത്തെ സംഘം അഡിഗയേയും ചേക്കുവിനെയും വധിച്ചു എന്നത് വസ്തുതയാണ്..

ഈ എട്ട് മാവോയിസ്റ്റുകൾ കേരളത്തിൽ ആരെയെങ്കിലും തല്ലി
എന്നു പോലും കേസില്ല എന്നുമോർക്കണം.

വർഗീസിന്റെ കൊലക്ക് 50 ലക്ഷം നഷ്ടപരിഹാരം എന്നു കേൾക്കുമ്പോൾ പച്ചയായ എട്ട് മാവോയിസ്റ്റ് കൊലകൾ (സിപിഐ കൂടി ശരിവച്ചതാണ് അക്കാര്യം) എന്നതോർമ വരാത്തവരായ "left വേഷക്കാർ "

എത്തരക്കാരാണ്?

അവർ left നെ മാത്രമല്ല സകല ജനാധിപത്യവാദികളെയും
വിറ്റുതിന്നുന്ന ഇരട്ടത്താപ്പുകാരല്ലേ?

ആ എട്ടു കൊലകൾ മാറ്റിവച്ച് ഫാസിസത്തെക്കുറിച്ച് ഘോരഘോരം
വാചകമടിക്കുന്നവർ ഏത് ലോകത്തെ ഫാസിസത്തെക്കുറിച്ചാണ്
ജനങ്ങളെ "ബോധ" വൽക്കരിക്കുന്നത്?

ഇവർക്ക് അല്പം ബോധം വരാൻ എന്താണ് ചെയ്യേണ്ടത്?

Report Page