*/

*/

Source

എന്റെ അറിവ് ശരിയെങ്കിൽ അങ്കമാലി എറണാകുളം രൂപതയിൽ
ഭൂമിവില്പനയുമായി ബന്ധപ്പെട്ട്ആലഞ്ചേരി പിതാവും
ചില സ്ഥലബ്രോക്കർമാരും അവരുടെ ഗുണ്ടകളും ഒരു വശത്തും
മുഴുവൻ ഇടവക ജനങ്ങളും വൈദികരും സഹായമെത്രാന്മാരും മറുഭാഗത്തുമായി
നടന്ന തർക്കത്തിനൊടുവിൽ കരിയിൽ മെത്രാനെ
അഡ്മിനിസ്ട്രേറ്ററായിക്കൊണ്ടുവന്നു.

അദ്ദേഹം തലവനായി ഒരുKCBC ജാഗ്രതാക്കമ്മീഷൻ രൂപീകരിക്കപ്പെട്ടു.
ആ കമ്മീഷൻ ലവ് ജിഹാദ് സെമിനാർ സംഘടിപ്പിക്കുന്നതോടെയാണ് കത്തോലിക്കർക്കിടയിൽ ആസൂത്രിതമായി മുസ്ലീം വിരോധം വളർത്തൽ മെഗാ രീതിയിൽ തുടങ്ങുന്നത് ... തുടർന്ന് ബിജെപി ഐ ടി സെൽ ആയിരക്കണക്കിന് ഫേക്ക് ഐ.ഡികളുമായി കളം പിടിച്ചു. "ഹലാൽ മാംസം വേണ്ട, ഹറാം മാംസം മതി "എന്നതിനെ അവരൊരു വിശ്വാസ പ്രശ്നമാക്കി മാറ്റി...

വട്ടായിമാരും കാപ്പിപ്പൊടിമാരും മുറിചരിത്രകാരന്മാരായി ചരിത്രവും വർത്തമാനവും പഠിപ്പിച്ചു.

ഈ പ്രവർത്തനങ്ങളെ ക്രിസ്ത്യൻ വർഗീയത എന്ന് കേരളത്തിലെ രാഷ്ട്രീയ മുന്നണികളോ

ഫാസിസ്റ്റു വിരുദ്ധ സൂഷ്മ പ്രതിരോധം തീർക്കുന്ന ബുദ്ധിജീവികളോ കാണുന്നുണ്ടോ?

ഇല്ലെങ്കിൽ എന്തുകൊണ്ട്?

1986 -ൽ, 35 കൊല്ലംമുമ്പ്, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിനെതിരെ ബിഷപ്പ് കണ്ടുകുളം ഉറഞ്ഞു തുള്ളിയത് ചില വിദേശ ഫണ്ടുകൾ തടഞ്ഞു വക്കപ്പെടുകയും അതിലന്വേഷണം നടക്കുകയും ചെയ്തപ്പോഴായിരുന്നു.അക്കാര്യമന്ന് കേരളത്തിലെ പ്രമുഖ ജനാധിപത്യവാദികളായ ബുദ്ധിജീവികൾക്കെല്ലാം മനസ്സിലാക്കാനായി.
സുകുമാർ അഴീക്കോടും, ഫാ. വടക്കനും മനക്കലാത്തും,സച്ചിദാനന്ദനും അടക്കമുള്ളവർ അതിനെതിരെ ആവിഷ്ക്കാര സ്വാതന്ത്ര്യ പ്രക്ഷോഭത്തിലണി നിരന്നു..

അവിടെ നിന്ന് നമ്മുടെ ബുദ്ധിജീവിതം പിന്നോട്ടു നടന്ന് അടിമ ജീവിതത്തിലാണോ എത്തിയത്?

ഈ ആസൂത്രിതമായി കെട്ടഴിച്ചുവിടപ്പെടുന്ന ക്രിസ്ത്യൻ വർഗീയത സമൂഹത്തെ മുന്നോട്ടു നയിക്കും, ജനാധിപത്യത്തെ പുഷ്കലമാക്കും എന്നാണോ സാംസ്കാരിക നായകരുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്?

Report Page