*/

*/

Source

"റോഡും തോടും കെട്ടിട സമുച്ചയങ്ങളുമല്ല വികസനം, ഉല്പാദനമേഖലകളുടെ വളർച്ചയും വികാസവുമാണ് " ഇതായിരുന്നു ജനകീയാസൂത്രണ കാലത്തെ മുദ്രാവാക്യം.

കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഉല്പാദന മേഖലകൾ കീഴോട്ടു വളർന്നു ..

ഇപ്പോൾ കിഫ് ബിയാണ് വികസനം ...
അതായത്, കേരളത്തിന്റെ ഭാവിയെ പണയപ്പെടുത്തി കടം വാങ്ങി പരമാവധി റോഡും തോടും കെട്ടിട സമുച്ചയങ്ങളും വിഴിഞ്ഞവും ഗെയിലും കെട്ടിപ്പടുക്കൽ ...

ഈ ഭീമാകാരമാർന്ന കടം ഭാവിതലമുറ എങ്ങനെ കൊടുത്തു തീർക്കും?
പരമാവധി കടം വാങ്ങലും അത് കൊടുത്തു തീർക്കാനാകാതെ ഗ്രീസിന്റെ അവസ്ഥയിലേക്ക് നിപതിക്കലും വികസനമാണോ?

കടം തിരിച്ചുകൊടുക്കലൊക്കെ "നവ ലിബറൽ " നയമാണ്...
കടം തിരിച്ചsക്കേണ്ട എന്നൊരു ബദൽ നയം അന്നു നാം കൊണ്ടുവരും...
കടം തിരിച്ചടക്കാനാകാതെ ഭരണവും ഭരണകൂടവും കൊഴിഞ്ഞു പോയാൽ നല്ലതല്ലേ?

ഇനി, ഭാഗ്യമുണ്ടെങ്കിൽ, കാലാവസ്ഥാമാറ്റവും നിരന്തര പരിസ്ഥിതിക ദുരിതങ്ങളും വന്ന് കേരളം വല്ലാതെ തകർന്നാൽ, അവർ ആരിൽ നിന്ന് കടം തിരിച്ചുപിടിക്കും?
എന്തായാലും കേരളീയരെ അടിമകളായി പിടിച്ച് വിദേശ അടിമച്ചന്തകളിലൊന്നും വിൽക്കാൻ പോണില്ല... അപ്പോൾ കടം വാങ്ങിയത് മിടുക്കായിത്തീരില്ലേ?

yes, Positive ആയി ചിന്തിക്കാൻ പഠിക്കൂ...

NB : കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം എന്നത് ഫ്യൂഡൽ - ബൂർഷ്വാ മൂല്യങ്ങല്ലേ?
നമ്മുടേത് അതിന് ബദൽ ആയ നയങ്ങളല്ലേ?

Report Page