*/

*/

Source

മാധ്യമപഠനങ്ങളിലെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൻഥമാണ് മാർഷൽ മാക് ലുഹാൻസിന്റെ ' മീഡിയം ഈസ് ദി മെസ്സേജ് : എൻ ഇൻവെന്ററി ഓഫ് എഫക്ട് ' .

അദ്ദേഹത്തിന്റെ തന്നെ മറ്റൊരു രചനയാണ്‌ ' അണ്ടർസ്റ്റാൻഡിങ് മീഡിയ : ദി എക്സ്റ്റെഷൻ ഓഫ് മാൻ ' .

ഗ്ലോബൽ വില്ലേജ് എന്ന ആശയം മുന്നോട്ടു വെച്ച അതുല്യ മാധ്യമ ചിന്തകൻ .

ഗ്ലോബൽ വില്ലേജ് എന്നത് ഇപ്പോൾ വില്ലേജ് ഗ്ലോബ് ആയി മാറി .

വാർത്താ അവതരണത്തിലെ ഒരു പഴഞ്ചൻ വ്യവഹാരവാദ സമീപന രീതിയായിരുന്നു മാജിക് ബുള്ളറ്റ് തിയറി .

എന്താണോ വാർത്ത നിർമ്മിക്കുന്നയാൾ ആഗ്രഹിക്കുന്നത് , അത് ജനങ്ങളിലേക്ക് ഒരു വെടിയുണ്ട പായിക്കും പോലെ തുളച്ചു കയറ്റുക .ഇതിനെ ഹൈപോഡെർമിക് സിറിഞ്ച് മോഡൽ എന്നും പറയും .

ഇത് അധിക കാലം ചെയ്യാൻ പറ്റാതെ വന്നപ്പോൾ ടു സ്റ്റെപ് ഫ്ളോ മോഡൽ വന്നു .

വാർത്തകൾ അഭിപ്രായ നിർമ്മാതാക്കളിലേക്കും അവിടെന്നു ആശയം ഉണ്ടാക്കി ജനങ്ങളിലേക്കും പോകുന്ന രീതി .

ഏഷ്യാനെറ്റ് ഇന്ന് വൈകുന്നേരം കാണിച്ചതും അതാണ് .

കൂടുതൽ പരസ്യം കൂടുതൽ അഭിപ്രായം .എല്ലാവർക്കും പരസ്യം എല്ലാവർക്കും ഒരേ അഭിപ്രായം .

' നാം മുന്നൊട്ട് ' ന്റെ ക്ഷീണം തീർന്നിട്ടില്ല .

ഇപ്പോഴിതാ' ഇനിയും മുന്നോട്ട് ' .

പരസ്യം കൊണ്ടുള്ള ഈ അഭിപ്രായ രൂപീകരണവും പണ്ട് ഇറാക്ക് യുദ്ധത്തിൽ ലോകത്തോട് വിവരങ്ങൾ ഇട്ടു നൽകിയ അമേരിക്കൻ എംബെഡ്ഡ്ഡ് ജേർണലിസവും രണ്ടും ഒന്ന് തന്നെ .

ആരും വലിയ സ്വതന്ത്ര മാധ്യമ വേഷമൊന്നും കെട്ടേണ്ട.

അത് ഏഷ്യാനെറ്റായാലും പിണറായി സർക്കാരായാലും .

Report Page