*/

*/

Source

ഒരു ഫേസ് ബുക്ക് ജീവി ഇങ്ങനെ ചോദിച്ചു :

നിങ്ങളുടെ മറ്റേ പുസ്തകത്തിന് എത്രയാ വില? വാങ്ങണമെന്നുണ്ട്.

ഞാൻ പറഞ്ഞു. 220 രൂപയാണ് കൂട്ടുകാരാ.

220 രൂപയോ ? ഒരു കവിതാ പുസ്തകത്തിനോ? അത് അക്രമമല്ലേ?

നിങ്ങൾ എന്തു ചെയ്യുന്നു?
ഞാൻ വിനയത്തോടെ ചോദിച്ചു .

പ്ലസ് റ്റു മാഷാണ് .

സ്മോളടിക്കുമോ?

പിന്നെന്താ .

എത്രണ്ണം?

മൂന്നോ നാലോ .

എത്രയാകും ?

ഏതാണ്ട് 400 രൂപ

വീട് എത്ര സ്ക്വയർ ഫ്രീറ്റാണ്?

2500

കാറുണ്ടോ?

ഉണ്ട്

സോദരാ ,പ്രയോറിറ്റിയുടെ വിഷയമാണ്.
220 രൂപ നിങ്ങക്ക് പുസ്തകം വാങ്ങാൻ താങ്ങില്ലെങ്കിൽ വാങ്ങണ്ട. അതു കൂടുതലാണെന്ന് പറയുന്നത് അക്രമമാണ് .
ജീവിതം കോഞ്ഞാട്ടയാക്കിയുള്ള ഏർപ്പാടാണ് .നിന്ദിക്കരുത് .

അങ്ങനെ പറയരുത് .എന്നെ നിങ്ങക്കറിയില്ലേ? ഞാൻ നിരൂപണങ്ങളൊക്കെ ധാരാളമായി എഴുതാറുണ്ട്.

ഉവ്വോ? (ആശ്ചര്വാദ രവുകളോടെ )എനിക്കറിയില്ലായിരുന്നു.

അതെ. (ഇപ്പോ ആധികാരികതയും ഗർവ്വും ടോപ്പിലായി .)ഒരു കാര്യം ചെയ്യ്.പുസ്തകത്തിൻ്റെ ഒരു കോപ്പി എനിക്കയക്ക് .ഞാനൊരു റിവ്യൂ തരാം.

മാഷേ ..... ( വളരെ എക്സൈറ്റഡായി. നന്ദി വഴിഞ്ഞൊഴുകി ഗദ്ഗദത്തോടെ)

പറയൂ .... (ആള് പീഠത്തിലാണ് )

പോടാ, മൈരൻ കൊണാപ്പീ. നിൻ്റെ റിവ്യൂവും കൊണ്ട് .
(ബാക്കി തെറി ഇവിടെ പറയാൻ പറ്റൂല)

ആള് ജീവനും കൊണ്ടോടി.

ഞാൻ ചെയ്തത് തെറ്റാണോ ഗൂയ്സ് ?
പുസ്തകം പ്രസിദ്ധീകരിക്കാൻവാങ്ങി വച്ച് നാലാം കൊല്ലം 200 കോപ്പിയടിച്ച് ക്രരാറിലത് എഴുതിയത് നോം ശ്രദ്ധിച്ചില്ല ) പുസ്തകശാലകളിലൊന്നും നേരെയെത്തിക്കാതെ ഡിസി ബുക്സ് ഊമ്പിച്ചതിൽ പ്രാന്തെടുത്തു നിൽക്കുമ്പോഴാണ് പുസ്തകം കാൽക്കീഴിൽ സമർപ്പിച്ചാൽ വിമർശകൻ്റെ റിബ്യൂ വാഗ്ദാനം .
ത്ഫൂ. മൈരൻ.

Report Page