*/

*/

Source

എത്രമാത്രം യാതനകൾ സഹിച്ചായിരിക്കും അവർ പ്രതികരിച്ചിരിക്കുക

അതിന് ആരുടെയൊക്കെ എന്തൊക്കെ കുറ്റം അവർ കേട്ടിരിക്കും..

ഹീനമായ കുറ്റകൃത്യം ചെയ്തയാളുടെ അല്ല, പരാതി പറഞ്ഞയാളുടെ സ്വഭാവഹത്യ വരെ നടക്കും..

ഭീഷണി, ട്രോമ, മാനസിക പിരിമുറുക്കം.. അങ്ങനെ എന്തെല്ലാം..

എന്നിട്ടുമവർ ആ ക്രിമിനലിന് എതിരെ സംസാരിച്ചു. കേസ് നടത്തി. സാമ്പത്തിക ക്ലേശം അനുഭവിച്ചു..

ഒരു കേന്ദ്രമന്ത്രി കൊടുത്ത മാനനഷ്ടക്കേസിൽ, സ്ത്രീകളുടെ അന്തസ്സിനു പ്രതിയുടെ കീർത്തിനഷ്ടത്തെക്കാൾ വിലയുണ്ട് എന്ന നിർണ്ണായക വിധി വാങ്ങി..

ഒരുപാട് സ്ത്രീകൾക്ക് അവർ നേരിട്ട സെക്ഷ്വൽ അട്രോസിറ്റിയ്ക്ക് എതിരെ പ്രതികരിക്കാനുള്ള ഊർജ്ജമായി മാറി.. അധികാരമുള്ളവരെ ഭയപ്പെടേണ്ട എന്ന സന്ദേശമായി.. അവൾക്ക് തുണയായി ഈ യുദ്ധത്തിന് ഒരു വനിതാ അഭിഭാഷക ഉണ്ടായി..

ഡൽഹിയിൽ ഒരു മെട്രോപോളിറ്റൻ കോടതിയിലെ ജഡ്ജി അവരെ നീതിപൂർവ്വമായ വിധി നൽകി പിന്തുണച്ചു.

"ഇക്കാലത്ത് കോടതിയിൽ ആരാണ് പോകുക" എന്നു ചോദിച്ച ഒരു മുൻ ചീഫ് ജസ്റ്റിസിന് ചുട്ടമറുപടി കൊടുക്കാൻ, എല്ലാവരും രഞ്ജൻ ഗോഗോയിമാരല്ലെന്ന് വിളിച്ചു പറയാൻ, കോടതികൾക്ക് അഭിമാനമായി ഒരു ജഡ്ജി ഉണ്ടായി.

ചരിത്രമാണ് ഈ ചിരി. ❤️

Hats off to Priya Ramani & Adv.Rabecca John

Report Page