*/

*/

Source

മാറ്റത്തിന്റെ പുതിയ കുതിപ്പ് - 5G 📶📱
--------------------------------------------------------------

ഓ പിന്നെ, G യുടെ എണ്ണം കൂടുന്നതല്ലാതെ ഇവിടെ സ്പീഡിന് ഒരു മാറ്റവും ഇല്ലല്ലോ..😏 അവന്മാർ ഒരു സ്പീഡ് പറഞ്ഞ് കൊതിപ്പിക്കും എന്നിട്ട് അവർക്ക് തോന്നുന്ന സ്പീഡ് തരും... Telegramൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ ഇട്ടിട്ട് 2 സിനിമ കണ്ടുകഴിഞ്ഞാലും അത് പകുതി പോലും ആയിക്കാണില്ല. PUBG ആണേൽ ലാഗ് അടിച്ച് വെറുപ്പിക്കും.... Networkന്റെ ആണെന്ന് കരുതി ഇതിപ്പോ നാലാമത്തെ porting ആണ്...

ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ അഭിപ്രായം ?! എങ്കിൽ, നിങ്ങൾ മനസ്സിലാക്കാതെ പോയ കുറച്ചു കാര്യങ്ങളുണ്ട്. speed എന്നതിനപ്പുറത്തേക്ക് ചില കാര്യങ്ങൾ..

വർഷങ്ങൾക്കു മുൻപ്, നമ്മുടെ ഗ്രഹാം ബെൽ അണ്ണൻ തന്റെ പ്രിയതമയേ 'Hello' എന്ന് വിളിച്ചു തുടങ്ങിയതാണ് മനുഷ്യ രാശിയുടെ telephoneമായിട്ടുള്ള ബന്ധം. കൃത്യമായി പറഞ്ഞാൽ, 1876ൽ Alexander Graham Bell & Thomas A Watson ചേർന്നാണ് telephone എന്ന സാങ്കേതിക ഉപകരണം കണ്ടുപിടിച്ചത്. പിന്നീട് 1970കളിൽ Martin Cooper ആദ്യത്തെ മൊബൈൽ ഫോൺ Motorola കമ്പനിയുടെ കീഴിൽ പുറത്തിറക്കി. അവിടുന്ന് ഇന്നിപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു.

ഒരു പക്ഷെ, 90s Kids ന് 👦 Mobile Phone എന്ന് പറയുന്നത് ഒരു വികാരം തന്നെയാണ്. കാരണം, മൊബൈലിന്റെ📱 വരവും, വളർച്ചയും എല്ലാം നമ്മോടൊപ്പം നമ്മുടെ കണ്മുന്നിൽ കൂടെയായിരുന്നു. Just like a sibling feeling 😊 അന്നൊക്കെ ഒരുപാട് ആളുകളുടെ First Love തന്നെ ആയിരുന്നു Nokia 1100. നമുക്ക് വിഷയത്തിലേക്ക് വരാം.

എന്താണ് 5G ? അതിന് 4Gയിൽ നിന്ന് എന്തൊക്കെയാണ് വ്യത്യാസം ? ഇപ്പോൾ ഞാനൊരു 4G ഫോൺ എടുക്കുന്നത് മണ്ടത്തരമാകുമോ ? 🤔

ഞാൻ മുമ്പ് പറഞ്ഞതുപോലെ Mobile Phoneന്റെ evolution കണ്ടുവളർന്നവരാണ് നമ്മൾ ഏറെപ്പേരും. 2G, 3G, 4G, GPRS, EDGE, HSPA, UMTS, LTE ഇവയെല്ലാം നമുക്ക് പരിചിതവും ആണ്. അല്ലടാവ്വേ, അതെന്താ 2G മുതലേയുള്ളോ ! 1G എവിടെ ?

1980കളിൽ ആദ്യമായി Wireless Analogue Technology ഉപയോഗിച്ച് വികസിപ്പിച്ച Network ആണ് First Generation Network. 1Gയിൽ സ്വാഭാവികമായും വലിയ സെറ്റപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഒരു Voice only technology. ആയിരുന്നു 1G. 1G ഒട്ടും തന്നെ reliable ആയിരുന്നില്ല, കൂടാതെ frequent voice dropകളും ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെയാവാം ഒരു നല്ല ജനശ്രദ്ധ പിടിച്ചു പറ്റാതിരുന്നത്. എന്നാലും ഒരു പുതുയുഗത്തിന്റെ തുടക്കമായി നമുക്ക് അതിനെ കാണാം.

അങ്ങനെയിരിക്കെ, 1Gയുടെ പ്രശ്നം പരിഹരിച്ചും, പുതിയ ഫീച്ചറുകളോടും കൂടി 1990കളിൽ Second Generation GSM Technology ലോകത്തിന് മുന്നിൽ എത്തി. 2G became more reliable and gained more popularity in less time. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ മാർക്കറ്റിൽ ഒരു വലിയ കോളിളക്കം സൃഷ്ടിക്കാൻ 2Gക്ക് സാധിച്ചു.
പുതിയ GSM (Global System for Mobile Communications) 2Gയിൽ full duplex voice, text (SMS), MMS, picture messages തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി. അതിലൊക്കെ ഉപരി ഒരു ചെറു മെഷീനിൽ internet എന്ന ലോകത്തിലേക്കുള്ള ആദ്യ വാതിലും തുറന്നു കിട്ടി.

1992ൽ ആദ്യത്തെ GSM മൊബൈൽ Motorola 3200 പുറത്തിറക്കി. ഒട്ടും വൈകാതെ തന്നെ Nokiaയും അവരുടെ first GSM phone Nokia 1011 10-11-1992ൽ പുറത്തിറക്കി. പിന്നീട് അങ്ങോട്ടാണ് മൊബൈൽ ഫോണുകളുടെ Golden Age. ഒരുപക്ഷെ, അന്നൊക്കെ തന്നെയാവും നമ്മൾ ഇന്ത്യയിൽ മൊബൈൽ ഫോൺ എന്നൊക്കെ കേട്ട് തുടങ്ങിയത്. പിന്നീട്, internet facilityയോട് കൂടിയ ഫോണുകൾ വിപണിയിലെത്തി. പിന്നെ ക്യാമറയായി, വീഡിയോ ആയി, തീമുകൾ വന്നു. അങ്ങനെ 2010 ആയപ്പോഴേക്കും ലോകം മുഴുവൻ GSM 2G Technology വ്യാപിച്ചു കഴിഞ്ഞു. GSM-2G networkൽ voice & text encrypt ചെയ്യാമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? വിശ്വസിക്കണം.

Broadbandൽ മാത്രം ഉപയോഗിച്ചിരുന്ന ഇന്റർനെറ്റിന്റെ വലിയ ലോകം നമ്മുടെ ചെറിയ ഫോണുകളിൽ ലഭ്യമായപ്പോൾ അതിന്റെ ഡിമാന്റും കൂടി വന്നു. 2ജിയുടെ highlight ആയ Normal #GPRS (General Packet Radio Service) മതിയാകാതെ വന്നു. അങ്ങനെ #EDGE (Enhanced Data rates for GSM Evolution) വികസിപ്പിച്ചു. അങ്ങനെ 2G, 2.5Gയും 2.75Gയും ഒക്കെയായി മാറി.

പുതിയ ടെക്നോളജി വളർന്നുകൊണ്ടിരുന്നു. അങ്ങനെ, GSM base ചെയ്ത് #UMTS (Universal Mobile Telecommunications Standard) simple ആയിട്ട് പറഞ്ഞാൽ 3G എത്തി. 42 Mbps #HSPA (High Speed Packet Access) ആയിരുന്നു വാഗ്ദാനം. അതുകൊണ്ട് അതിനെ 'Mobile Broadband' എന്ന ഓമനപ്പേരിട്ടു വിളിച്ചു. Online Gaming, Video Calling, High quality Video streaming തുടങ്ങിയവ ആയിരുന്നു main highlight.

പക്ഷേ, ഒന്ന് ആലോചിച്ച് നോക്കിയേ.. maximum usable എന്ന് പറഞ്ഞ 3g speed 7.2 to 14.4Mbps ആയിരുന്നു. അതിന്റെ പകുതി എങ്കിലും കിട്ടിയിട്ടുള്ള ആരെങ്കിലും ഇത് വായിക്കുന്നുണ്ടോ ?
എനിക്ക് 3ജിയിൽ കിട്ടിയിട്ടുള്ള മാക്സിമം സ്പീഡ് 350-400kbps ആണ്. ഈ speedൽ നേരത്തെ പറഞ്ഞ ഫീച്ചറുകൾ ഒക്കെ നടക്കുവോ?! ഏറെക്കുറെ, എന്തൊക്കെയോ എപ്പോഴൊക്കെയോ നടന്നു എന്ന് പറയാം.
3G work ചെയ്തിരുന്നത് 900-2100Mhz frequency bandൽ ആയിരുന്നു. 2G ആകട്ടെ 900-1800Mhzലും. ഈ frequency bandനെയാണ് #spectrum എന്ന് പറയുന്നത്.

2Gയിൽ നിന്ന് 3Gയിലേക്ക് ആളുകൾ കുതിച്ചപ്പോൾ അതിനൊപ്പം കുതിക്കാൻ service providersന് സാധിച്ചില്ല. ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലും 2G ലഭ്യമായിരുന്നു. അവിടെയെല്ലാം 3ജി ആക്കണമെങ്കിൽ പുതിയ base stationകളും cell towerകളും സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് 3G സേവനം ലഭ്യമാക്കി തുടങ്ങി.

3G വന്നപ്പോഴേക്കും അതിന്റെ ഡിമാന്റും കൂടി. അങ്ങനെ network traffic കൂടി. ഇത്രയും ട്രാഫിക് താങ്ങാനുള്ള ശേഷി പല base stationകൾക്കും ഉണ്ടായിരുന്നില്ല. അങ്ങനെ network rate limit ചെയ്യേണ്ടി വന്നു. So, ഒരു യൂസർക് ഉപയോഗിക്കാൻ കഴിയുന്ന speed um അതുപോലെ തന്നെ കുറഞ്ഞു. 2Gയേപ്പോലെ തന്നെ 3Gയും 3.5G 3.75G ഒക്കെയായി പുരോഗമിച്ചു.

അങ്ങനെയിരിക്കെ, 2012ൽ ഇന്ത്യയിലാദ്യമായി കൊൽക്കത്തയിൽ Airtel 4G launch ചെയ്തു. പിന്നാലെ മറ്റ് പ്രമുഖ കമ്പനികളും. കേരളത്തിലും Airtel തന്നെയാണ് 4ജി കൊണ്ടുവന്നത്. പിന്നീട് എപ്പോഴോ Jio വന്നിട്ട് ഇന്ത്യയിൽ ഒരു 4G തരംഗം തന്നെ സൃഷ്ടിച്ചു.

4G അഥവാ #LTE (Long Term Evolution) ഒരുപാട് exciting ഫീച്ചറുകളോടെയാണ് വന്നത്. Literally, നമ്മൾ ഒരു smartphoneനെ 'smart'phone ആയി use ചെയ്യുന്നത് 4g വന്നതിനു ശേഷമാണ്. VoLTE (Voice over LTE), 4k UHD Video Streaming, IoT, uninterrupted connection etc. were the highlight features of 4G.

ഈ 4G ഏറ്റവും best ആയിട്ട് ഉപയോഗിക്കാൻ, ഒരു നല്ല smartphone തന്നെ വേണം. അവിടെ തുടങ്ങി smartphoneകളുടെയും chipsetകളുടെയും camera-sensorകളുടെയും മത്സരം. കൂടെ Android, iOS കളുടെ അടിപൊളി updations um. ഈ സമയത്താണ് ഇന്ത്യൻ വിപണിയിലേക്ക് വിപ്ലവം സൃഷ്ടിച്ച Xiaomiയുടെ വരവ്. അവിടുന്ന് ഇങ്ങോട്ടുള്ള smartphoneകളുടെ കഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ..

4G LTE speed 100Mbps to 1Gbps ആണ്.
4G networkനെ 1 മുതൽ 16 വരെ categoryകളിലായി തരം തിരിച്ചിരിക്കുന്നു. അതിൽ 1 മുതൽ 5 വരെ 4G LTE എന്നും, 6 മുതൽ 16 വരെ 4G LTE Advanced എന്നും തരം തിരിച്ചിരിക്കുന്നു. LTE cat 4 150Mbps വരെ support ചെയ്യും. LTE Advanced cat 6 300Mbps മുതൽ cat 16 979Mbps വരെ support ചെയ്യുന്നു.

ഇങ്ങനെ പറയുന്നെങ്കിലും cat 4ൽ 150 Mbps നിന്നും 15Mbps അടുപ്പിച്ച് മാത്രമാണ് usable speed. അതുപോലെ cat 16 979Mbps നിന്നും 90Mbps ആണ് usable speed.


ഇതൊക്കെ traffic, frequency band എല്ലാം കഴിഞ്ഞ് നമുക്ക് ഉപയോഗിക്കാൻ കിട്ടുന്നത് 3-4Mbps വരെയൊക്കെ ആണ്.

ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ഒരേ സ്ഥലത്ത്, ഒരേ networkൽ 2 device കൾക്ക് വളരെ വ്യത്യസ്ത speedകൾ കാണിക്കുന്നത്. അതിന് കാരണം മൊബൈലിന്റെ operating LTE frequency band or LTE support categoryയെ depend ചെയ്തിരിക്കുന്നു. Low budget, mid range ഫോണുകളിൽ LTE cat 4 മുതൽ 7 വരെയാണ് standard. High end, Premium phoneകളിൽ cat. 12 to 16 വരെയാണ് supporting standard. അപ്പോൾ ഒരു പരിധി വരെ നമ്മൾ ഉപയോഗിക്കുന്ന deviceകളുടെ support standardനെയും 4G network speed depend ചെയ്യും.

പിന്നെ, Speed മാത്രം കണക്കിലെടുത്ത് networkനെ വിലയിരുത്താൻ ആവില്ല. Latency കൂടെ ചേർത്ത് calculate ചെയ്തെങ്കിലേ കറക്ടായി പറയാൻ സാധിക്കു. Latency എന്ന് പറയുന്നത്, നമ്മൾ request ചെയ്യുന്ന serverലേക്ക് കണക്ട് ആവാൻ നമ്മുടെ network എടുക്കുന്ന സമയം ആണ്. അത് എത്രത്തോളം കുറഞ്ഞു നൽക്കുന്നുവോ അത്രത്തോളം നല്ലത്. നിങ്ങളുടെ networkന്റെ latency കൂടുതലായി തോന്നുന്നെങ്കിൽ അതിന് കാരണം ഒന്നുകിൽ network traffic വളരെ കൂടുതലായിരിക്കും, അല്ലെങ്കിൽ signal strength വളരെ കുറവായിരിക്കും. Deviceന്റെ network configurationൽ operating frequency band change ചെയ്തു നോക്കാം. ഒട്ടും പറ്റുന്നില്ലെങ്കിൽ, നിങ്ങളുടെ ഏരിയായിലെ മറ്റ് നല്ല കണക്ഷനിലേക്ക് port ചെയ്യുക.

പിന്നെ, speed ആവശ്യത്തിന് ഉണ്ടെങ്കിലും Telegramൽ file download slow ആകുന്നത് possibly നിങ്ങൾ access ചെയ്യുന്ന ഫയലിലേക്ക്‌ ഒരുപാട് connections or traffic ഉണ്ടാകാനാണ് സാധ്യത. PUBG പോലുള്ള ഓൺലൈൻ ഗെയിമുകൾ ആണ് പ്രസ്‌നമെങ്കിൽ അതിനു latency ആണ് check ചെയ്യേണ്ടത്. Ookla, fast പോലുള്ള ഒരു service use ചെയ്ത് ഇതറിയാൻ സാധിക്കും.

5G - The Superfast Network ever.. പണ്ട്, 3G network ne Mobile Broadband എന്ന് വിളിച്ചത് പോലെ, 5G യെ '5G Wi-Fi' എന്ന് വിളിക്കാം. കാരണം, WiFi frequency bandൽ ആണ് 5ജി പ്രധാനമായും വർക്ക് ചെയ്യുന്നത്.

5G ക്ക് 3 frequency ranges ആണ് ഉള്ളത്. Low band (600-850MHz) with 30 to 250Mbps, Mid band (2.5-3.7GHz) with 100 to 900Mbps,

High band (25-39GHz with 1Gbps or higher speeds.

5G is offered at greater speeds and less latency. So, ഇന്ന് നമ്മൾ 4G യിൽ ഫേസ് ചെയ്യേണ്ടിവന്ന എല്ലാ പ്രസ്നങ്ങളും പരിഹരിക്കപ്പടാം. Top companyകളായ Jio, Airtel, Vi, BSNL തുടങ്ങിയവർ തങ്ങളുടെ 5G സേവനങ്ങൾ ലഭ്യമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

കൂട്ടത്തിൽ ജിയോ മാത്രമാണ് 'True 5G' experience നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. So, സ്വാഭാവികമായും ജിയോ 5G separate infrastructure ഉണ്ടാക്കും, Mid range frequency band ആയിരിക്കും കൂടുതലായി focus ചെയ്യുന്നത്. So, speed would be 100 to 900 Mbps. So, അതിൽ may be ഒരു 15 to 20 Mbps സ്പീഡ് വരെ നമുക്ക് expect ചെയ്യാം.

Airtel, Vi, BSNL ഒന്നും ക്യത്യമായി പറഞ്ഞിട്ടില്ലാത്തതിനാൽ ഇവർ existing 4G infrastructure enhance ചെയ്ത് 5G low bandൽ work ചെയ്യിപ്പിക്കാൻ ആയിരിക്കണം ഉദ്ദേശം. ചിലപ്പോൾ മിഡ് ബാന്റും ഉപയോഗിക്കാം എന്നാലും എല്ലാ processഉം കഴിഞ്ഞ് ഒരു 7 to 15 Mbps വരെ speed കിട്ടുമെന്ന് പ്രതീക്ഷിക്കാം.

ഏതായാലും, 5G ഒരു കിടിലൻ experience തന്നെ ആയിരിക്കും.. Anyways,
I'm waiting...!

ഈ പോസ്റ്റ് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെട്ടു എന്ന് തോന്നുന്നെങ്കിൽ മറ്റു friends ലേക്കും share ചെയ്യുക.

അഭിജിത്ത് 😊

Report Page