*/

*/

Source

"ഇടതും " മനുഷ്യത്വവും ആർദ്രതയും ...

മോഡിജി ഗുലാം നബി ആസാദിനെ ഓർത്തപ്പോൾ കരഞ്ഞു പോയി... ഭീകരൻ കംസനെയും പൂതനയെയുമെല്ലാം നിസ്സാരമായി കൈകാര്യം ചെയ്ത കണ്ണൻ കുചേലനെക്കണ്ട് കരഞ്ഞതിനെ
" ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു" എന്ന് കവി വർണിക്കുമ്പോൾ മോഡി ഉണ്ടായിരുന്നില്ല.

സ്വന്തം ഭരണത്തിൽ തന്റെ മന്ത്രി തന്നെ ആൾക്കൂട്ടത്തെ നയിച്ചുകൊണ്ടു പോയി ആയിരക്കണക്കിന് വൃദ്ധരെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം ചുട്ടുകൊന്നപ്പോഴോ, ഗർഭിണികളായസ്ത്രീകളുടെ വയറു കീറി ശിശുവിനെ ശൂലത്തിൽ കോർത്തപ്പോഴോ കരയാത്തൊരാൾ.
അന്ന് തന്റെ വലം കൈയായി വർഗീയത ആളിക്കത്തിച്ച് തന്റെ അധികാരമുറപ്പിക്കാൻ പാടുപെട്ട പ്രവീൺ തൊഗാഡിയയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം നടന്നതറിയാത്തയാൾ ..
തന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ശേഷം കൊടും ശത്രുവായ ഹരേൻ പാണ്ഡ്യയെ സൊറാബുദ്ദീൻ ഷേക്ക് കൊന്ന് തന്റെ വഴി സുഗമമാക്കിയത് വിധിവിഹിതമായി കരുതുന്നയാൾ...
ഒറ്റ രാത്രിയിൽനോട്ട് നിരോധിച്ചും, വഴിയധാരമായ കുടിയേറ്റത്തൊഴിലാളികളെന്ന 8-10 പത്തുകോടിക്കടുത്തു വരുന്നു ഭാരത പുത്രരെ പത്തു പൈസ നല്കാതെ 52 ദിവസം നിന്നേടത്തു നിർത്തിയും പൊരിച്ചെടുത്ത ഈ യുഗത്തിലെ ഏറ്റവും കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരി... ഇപ്പോൾ മറ്റു ഗതിയില്ലാതായ കർഷകരെ മുഴുവൻ ആന്ദോളൻ ജീവികളെന്നു വിളിക്കാൻ നാണമില്ലാത്തയാൾ ...

അത്തരമൊരാൾക്ക് ഗുലാം നബി ആസാദ് പ്രിയങ്കരനാണ്. മറ്റൊരു കോൺഗ്രസ് മുസ്ലിം നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതാക്കൾ ആലോചിച്ചത് മൂന്നു വർഷം മുമ്പ് ഏറ്റവും വലിയ രാജ്യദ്രോഹമായിരുന്നു ... മുസ്ലിമിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനുള്ള പാക്ക് ഗൂഡാലോചനക്കെതിരായ അന്നത്തെ ഉറഞ്ഞു തുള്ളലിലൂടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിച്ചു.

എന്തായിരിക്കും ഈ ഗുലാം നബി പ്രേമത്തിനു കാരണം? ധാർമികതയുടെ എല്ലാ പ്രാഥമിക തലങ്ങളെയും കാറ്റിൽപ്പറത്തി കാശ്മീരീനോട് വഞ്ചന കാട്ടി 370-ാം വകുപ്പ് റദ്ദാക്കുകയും അതിനെ മൊത്തമായി സൈനിക ബൂട്ടുകളുടെ ചവിട്ടടിയിലാക്കുകയും ചെയ്തപ്പോൾ ഭീകരവാദവും തീവ്രവാദവും കൈവെടിയണം എന്ന ആഹ്വാനം മാത്രമാണ് ഗുലാം നബി മുഴക്കിയത് എന്നതാണ് ... അല്ലേ?

ആ ഗുലാം നബിക്കു വേണ്ടി കണ്ണീരൊഴുക്കൽ ഒന്നാന്തരമായി നടത്തിയത് ഒന്നാന്തരം ചാണക്യ തന്ത്രം തന്നെ .....സംശയമില്ല.

അതു കണ്ടപ്പോൾ ബിനോയ് വിശ്വത്തിന് കാശ്മീരോ ഗുജറാത്തോ ഓർമ വന്നില്ല. ഇത്ര വലിയ ധീരവീര പരാക്രമിയായ "ശൗരി കണ്ണീരണിഞ്ഞത് "സഹിക്കാനായില്ല.... കാരണം അയാൾ ഇടതാണ്....

ഹോ... എന്തൊരു കാരണം ??

ലോകം കണ്ട ഇക്കാലത്തെ ഏറ്റവും ക്രൂരനായ മനുഷ്യൻ എന്നൊരു ചിന്ത അദ്ദേഹത്തിനില്ല.അതിനെല്ലാം അന്നേ മാപ്പു കൊടുത്തു.. കരുത്തനായ 56 ഇഞ്ച് എന്ന ചിത്രം മാത്രം മനസിൽ സൂക്ഷിച്ചു .... ആ 56 ഇഞ്ച് "ശൗരി "കരഞ്ഞാൽ പിടിച്ചു നില്ക്കാൻ പറ്റുമോ? പറ്റില്ല...... കരഞ്ഞുപോയി.

ഇങ്ങനെയാണ് ഫാസിസ്റ്റുകളുടെ കൈയ്യിൽ പറ്റിപ്പിടിച്ച ചോരക്കറകൾ ഇടത് വേഷം ധരിച്ച് കഴുകി വെടിപ്പാക്കുന്നത് ...
ഇതേ ഗുലാം നബി എഹ്സാൻ ജാഫ്റിയുടെ അവസ്ഥയിൽ ചെന്നുപെട്ടാൽ അന്നെടുത്ത നിലപാടിനപ്പുറം എടുക്കാൻ അയാൾ തയ്യാറാകുമോ?

അതൊന്നും ഇടതിന്റെ മനുഷ്യത്വ പരിഗണനയിൽ വരില്ലേ? ഇല്ലായിരിക്കാം....
ഇടത് എന്നതും ഒന്നാന്തരം രാഷ്ട്രീയ പിത്തലാട്ടം മാത്രമോ?

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്കുലിസ്റ്റുകാരുടെ സമരത്തോട് ഇപിയും തോമസ് ഐസക്കുമെടുത്ത നിലപാടുകളും, വാളയാറിലെ അമ്മ സമരം ചെയ്യുന്നതെന്തിന് എന്നറിയാത്ത ബാലൻ മന്ത്രിയും, മഹിജഎന്തു നേടി എന്നു ചോദിക്കുന്ന മുഖ്യനുമൊക്കെയുള്ളിടത്ത് ബിനോയ് വിശ്വത്തിന്റെ മോഡിജിയോടുള്ള ആർദ്രതയാണ് ഇടതു മനുഷ്യത്വമെങ്കിൽ ഒരു ചോദ്യമേ ഉള്ളു...

എന്താണ് ഇടത് ...?

Report Page