*/

*/

Source

കാരാട്ട് ലൈനിന് ഒരു വർഷം കൂടി ആയുസ് നീട്ടിക്കൊടുക്കുമ്പോൾ ...

CP1യും CPIM ഉം അവരുടെ പാർട്ടി കോൺഗ്രസുകൾ കൊറോണയുടെ സാഹചര്യത്തിൽ ഒരു വർഷത്തേക്ക് കൂടി നീട്ടി വക്കാൻ തീരുമാനിച്ച വാർത്ത വന്നിട്ട് മൂന്നു നാലു ദിവസങ്ങളായി.

ഈ ദിവസം വരെ ആ തീരുമാനം സംബന്ധിച്ച് വിമർശനപരമായോ, ശരിയെന്ന മട്ടിലോ ഒരു പരാമർശവും ഒരു മീഡിയകളിലും കണ്ടില്ല. തികച്ചും ഔപചാരികമായി നോക്കിയാൽ ഇത് ആ രണ്ടു പാർട്ടികളുടെയും ആഭ്യന്തര പ്രശ്നങ്ങളാണ്. മറ്റുള്ളവർക്കതിൽ കാര്യമില്ല.

എന്നാൽ കോൺഗ്രസിൽ ആരാണ് പ്രസിഡന്റാകുന്നത്, അഥവാ ഒരു ഫുൾ ടൈംപ്രസിഡൻറ് ഇല്ലാതിരിക്കുന്നത് എന്ന പ്രശ്നം ആ പാർട്ടിയിലും അതിനു പുറത്തും ഗംഭീര ചർച്ചാ വിഷയമാണ്. ആ മാനദണ്ഡമെടുത്താൽ CPIM അതിന്റെ പാർട്ടി കോൺഗ്രസ് നീട്ടിവച്ചത് വമ്പിച്ച പ്രാധാന്യമുള്ള കാര്യമാണെന്ന് എനിക്കു തോന്നുന്നു.
കാരണം ലെനിനിസ്റ്റ് എന്നവകാശപ്പെടുകയും പാർലമെന്ററി പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്ന ഒരു കമ്യൂണിസ്റ്റു പാർട്ടി അതിന്റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും രാഷ്ട്രീയവും സിദ്ധാന്തവും തോട്ടിലെറിഞ്ഞ് "രാഷ്ട്രീയ നിലപാടുകൾ പാടില്ല " എന്നു പറഞ്ഞ "നൂറു ശതമാനം വർഗസമരം " എന്ന ഒരു കള്ള ലൈൻ സ്വീകരിച്ച ശേഷം ,പാർട്ടിക്കത് ഭീമമായ ദ്രോഹം വരുത്തുന്നു എന്ന് പ്രായോഗികാനുഭവങ്ങൾ തെളിയിച്ച ശേഷം, ആ വിനാശത്തിന്റെ അരാഷ്ട്രീയ ലൈനിന് ഒരു കൊല്ലം കൂടി ആയുസ്സ് നീട്ടിക്കൊടുക്കുന്നു എന്നത് വളരെ പ്രധാനമാണ്.

2014- ൽ വലിയ ഭുരിപക്ഷത്തോടെ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറുകയും അത് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി പശുക്കൊലകളടക്കമുള്ള RSS പരിപാടികളും, ' നോട്ടു നിരോധനവും GST യുമടക്കമുള്ള വിനാശകരമായ സാമ്പത്തിക നയങ്ങളും നടപ്പാക്കുകയും ചെയ്ത ശേഷമാണ് CPM ന്റെഹൈദരാബാദ് പാർട്ടി കോൺഗ്രസ് നടന്നത്.
അവിടെ പിബി ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള കാരാട്ട് ലൈൻ കാഴ്ചപ്പാട്വളരെ നേരിയ ഒരു വാചകമോ മറ്റോ ഭേദഗതി ചെയ്യപ്പെട്ട നിലയിൽ അംഗീകരിക്കപ്പെട്ടെങ്കിലും തങ്ങളുടെ പക്ഷത്ത് നാഷണൽ സ്റ്റാച്ചർ ഉള്ള ഒരു നേതാവിന്റെ അഭാവത്തിൽ ആ ലൈനിനെ എതിർത്തിരുന്ന സീതാറാം യെച്ചൂരി സെക്രട്ടറിയായി വീണ്ടുംതെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തുടർന്നു നടന്ന 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ CPIM ന് യാതൊരു രാഷ്ട്രീയവും പറയാനില്ലാതെ അരാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുകയും, അത് അതിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വെറും ഒരു സീറ്റിലേക്ക് മൂക്കു കുത്തി വീഴുന്നതിനിടയാക്കുയും ചെയ്തു.'
ആ വൻ പരാജയത്തിനു ശേഷവും ആ വിനാശകരമായ ലൈൻ പുനർ ചർച്ചക്കെടുക്കാതെ അതേ ലൈൻ നിലനിർത്തുന്നതിൽ PB ഭൂരിപക്ഷം വിജയിച്ചു.

പ്രകാശ് കാരാട്ട് ഹൈദരാബാദ്പാർട്ടി കോൺഗ്രസിന്റെ പ്രക്രിയ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ "ദ ഹിന്ദു" പത്രത്തിൽ നല്കിയ ഒരഭിമുഖത്തിൽ തന്റെ ലൈനിനാധാരമായ പ്രധാന നിലപാടുകൾ പ്രഖ്യാപിച്ചിരുന്നു...

അതിൽ പ്രഖ്യാപിച്ച പ്രധാന പോയിന്റുകൾ ഇവയാണ്..
1 മോഡി സർക്കാർ ലോകത്തിന്റെ പല ഭാഗങ്ങളിലും അധികാരത്തിലേറിയ വലതുപക്ഷ സർക്കാരുകളെപ്പോലുള്ള ഒന്നാണ്. അത് അതോറിറ്റേറിയൻ കമ്യൂണൽ (അമിതാധികാര - വർഗീയ)സ്വഭാവം കാണിക്കുന്നു.
2 അത് അതിന്റെ സ്വാധീനത്തിന്റെ പാരമ്യത്തിലാണ്.
3- കോൺഗ്രസ് മുഖ്യ പ്രതിപക്ഷമാണെങ്കിലും അവർക്ക് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മോഡി സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ല.
4. ഇരു പാർട്ടികളുടെയും സാമ്പത്തിക നയങ്ങൾ ഒന്നു തന്നെയാണ്.അത് കൊണ്ട് മോഡിക്കെതിരെ കോൺഗ്രസുമായി യാതൊരു സഖ്യമോ ധാരണയോ
പാടില്ല.

ഇതിനേക്കാൾ വളരെ പ്രധാനമായിരുന്നു കാരാട്ട്‌ മന:പൂർവം കാണുന്നില്ല എന്നു നടിച്ച ഒരു അതിപ്രധാന' പോയിന്റ്‌.

മോഡി സർക്കാർ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ഇന്ത്യൻ ഭരണഘടനയേയും മതേതരത്വത്തെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും അട്ടിമറിക്കാനും ലക്ഷ്യം വക്കുന്ന ഒരു സർക്കാരാണ് എന്നതാണത്.

അതിനെ നയിക്കുന്ന Rss നയിക്കുന്ന വിജിലാന്തേ സംഘങ്ങൾ കൽബുർഗി മുതൽ ഗൗരിലങ്കേശ് വരെയുമുള്ള പ്രമുഖ ബുദ്ധിജീവികളെയും മുഹമ്മദ് അഖ്ലാക്ക് മുതലുള്ള ന്യൂനപക്ഷ സമുദായക്കാരെയും ദളിതരെയും കൊല ചെയ്തു കഴിഞ്ഞിരുന്നു.
ഇത് ഫാസിസത്തിന്റെ അപകട ഭീഷണിയുയർത്തുന്നുവെന്നോ ഇന്ത്യൻ ഭരണഘടനയെയും മതേതരത്വത്തെയും ഉയർത്തിപ്പിടിക്കുന്നവർ ഒരു ഭരണഘടനാ സംരക്ഷണ മുന്നണി രൂപീകരിച്ച് ഒറ്റക്കെട്ടായി പോരാടണമെന്നോ അതിൽ നിർദ്ദേശം ഉണ്ടായിരുന്നില്ല.

ഏറ്റവും വലിയ തെറ്റ് വന്നത് തൊഴിലാളി -കർഷക സമരങ്ങളിലൂടെ മാത്രമേ മോഡി സർക്കാരിനെ താഴെയിറക്കാനാവൂ എന്ന നിർദ്ദേശമാണ്.

CPIM നെ നാം പരിശോധിക്കുമ്പോൾ 1964ലാണത് രൂപീകരിച്ചത്... അതിന് മുമ്പ് സ്വാതന്ത്ര്യ കാലം മുതൽ അത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്നു.
അവിഭക്ത പാർട്ടി 1948-ൽ തൊഴിലാളി -കർഷക സായുധസമരം വഴി അന്നത്തെകോൺഗ്രസ് സർക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്താൻ ശ്രമിച്ചത് ദയനീയമായി പരാജയപ്പെട്ടിരുന്നു.1964-ൽ cpim പാർട്ടി രൂപീകരിക്കുമ്പോൾ 48 ൽ നടന്ന തെറ്റ് തെറ്റ് തന്നെയാണെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്. 1965 മുതലുള്ള സകല തെരഞ്ഞെടുപ്പുകളിലും അത് വ്യക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. 1975 ലെ അടയന്തിരാവസ്ഥക്കെതിരെ സാധ്യമാകുന്ന മുഴുവൻ ശക്തികളെയും കൂട്ടുപിടിച്ച് ഇന്ദിരാ ഫാസിസത്തെ താഴെയിറക്കാൻ പൊരുതിയ ചരിത്രമാണതിനുള്ളത്...
1990കൾ മുതൽ സ: സുർജിത് മരിക്കുവോളം ബി ജെ പി സർക്കാർ അധികാരത്തിലെത്തുന്നതിനെ തടയാൻ ജനാധിപത്യ ശക്തികളുടെ പരമാവധി വിശാല ഐക്യം എന്ന നിലപാടാണ് അത് സ്വീകരിച്ചത്.
ആ ചരിത്രത്തെ തോട്ടിലെറിഞ്ഞ് നിലവിലെ രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് മാറി നിന്ന് തൊഴിലാളി -കർഷകസമരം വഴി മോഡിയെ താഴെയിറക്കണം, അതേ സാധ്യമാകൂ എന്നു പറഞ്ഞ ആ ലൈൻ ഹൈദരാബാദ് കോൺഗ്രസിൽ വിജയിച്ച ശേഷം ,ആ ദിശയിൽ തൊഴിലാളി -കർഷകസമരം വഴി മോഡി സർക്കാരിനെ അട്ടിമറിക്കാൻ യാതൊരു പദ്ധതികളും അത് ആവിഷ്ക്കരിക്കുകയുണ്ടായില്ല.
2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന മുഴുവൻ ശക്തികളെയും ഒന്നിപ്പിച്ചണിനിരത്തുക എന്ന കടമ ഏറ്റെടുക്കാതിരിക്കാനും ,അന്ന് ഉയർന്നു വന്നേക്കാനിടയുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തെ ഇല്ലാതാക്കി മോഡിയുടെ തുടർ ഭരണമുറപ്പിക്കാനുമാണ് അത്തരമൊരു വികൃത ലൈൻ കാരാട്ട് മുന്നോട്ട് വച്ചത് എന്നത് ഇന്ന് വ്യക്തമാണ്.

ആ വികൃതലൈൻ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വിജയിക്കാനിടയായത് .അതു തന്നെ ഒരു കമ്യൂണിസ്റ്റു പാർട്ടിക്കു നിരക്കാത്ത ഏകാധിപത്യ രീതിയിലായിരുന്നു. ഏറ്റവുമധികം പ്രതിനിധികളുള്ള കേരളത്തിൽ നിന്നുള്ള മുഴുവൻ പ്രതിനിധികളെയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെട്ടായി ഈ പക്ഷത്ത് അണിരത്തുകയായിരുന്നു. അതായത്, മോഡി സർക്കാരിനെതിരായ തത്വാധിഷ്ഠിത സമരത്തിൽ നിന്നോടിയൊളിക്കുക,മോഡിയുടെ അപ്രീതി പിടിച്ചു വാങ്ങാതിരിക്കുക ,എന്ന ലക്ഷ്യത്തിനായി ഒരു സംസ്ഥാനത്തെ പ്രതിനിധികളെ മുഴുവൻ ഒറ്റക്കെട്ടായി ഒരു വികൃത ലൈനിനു പിന്നിൽ ഒരു അടിമക്കൂട്ടമായി അണിനിരത്തി. (ഏതാണ്ടൊരു ഉത്തര കൊറിയൻ മോഡൽ )
(തുടരും... |

Report Page