*/

*/

Source

സച്ചിൻ ഇത്ര വഷളനോ എന്നാണ് ചോദ്യം. സച്ചിനും മോഹൻലാലുമൊക്കെ വലിയ സെലിബ്രിറ്റികൾ.ഭരണ നേതൃത്വത്തിൽ ആരിരുന്നാലും പ്രത്യേകാവകാശങ്ങൾ കിട്ടുന്നവർ.
രാജ്യത്തെ ഫസ്റ്റ് ലവൽ പൗരന്മാർ....

സച്ചിന്റെ ഫെറാറി കാർ ഇറക്കുമതിക്ക് സമ്പൂർണ നികുതിയിളവും നിയമയിളവും നല്കി.. സുപ്രീം കോടതിക്കും മേലെ മോഹൻ ലാലിന്റെ ആനക്കൊമ്പ് അയാളുടെ അവകാശമാക്കി.

അവർക്കൊന്നും നാട്ടിലെ നിയമങ്ങൾ ബാധകമല്ല എന്നു പറഞ്ഞപ്പോൾ പ്രതിഷേധിക്കാത്തവർ ഇന്ന് അവർ ഇത്ര വഷളരോ എന്നു ചോദിക്കരുത്...

അവർ ഫസ്റ്റ് ലവൽ പൗരന്മാരാണ്. അവരെ അങ്ങനെ നിലനിർത്തി അവരുടെ പിന്തുണയിൽ ഫാസിസ്റ്റ് അടിച്ചമർത്തൽ നടത്തൽ ഫാസിസ്റ്റു ഭരണാധികളുടെ അവകാശമാണ്.

സ്വയം ഫസ്റ്റ് ലവൽ പൗരന്മാരായി പ്രഖ്യാപിക്കുന്ന സെലിബ്രിറ്റികളെ ആരാധിക്കുന്നവർ പൗരബോധം അടിയറവച്ചവരാണ്. സച്ചിന്റെ സെഞ്ചുറി ഗംഭീരമാണ്, പക്ഷേ ഫെറാറി അശ്‌ളീലമാണ് എന്നു കാണാത്തവർ...

മോഹൻലാലിന്റെ അഭിനയം നന്നാണ്, പക്ഷേ,ആനക്കൊമ്പ് തട്ടിപ്പാണ് എന്നു കാണാത്തവർ......


അവർ ,കർഷകരെ പിന്നിൽ നിന്നു കുത്താൻ മോഡിക്കൊപ്പം ചേരുന്ന സച്ചിൻ ഇത്ര വഷളനോ എന്ന് ഇന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.

"കൃഷി ചെയ്യാനായി " പോണ്ടിച്ചേരിയിൽ ഓഡിക്കാർ വാങ്ങുന്ന സുരേഷ് ഗോപി രാജ്യസ്നേഹി നമ്പർ വൺ ആയി കൊട്ടിഘോഷിക്കപ്പെടുന്ന നാട്ടിൽ സച്ചിൻ മഹാനാണ്. മോഹൻലാലിനൊപ്പം മഹാൻ..

നിയമത്തിനും ജനതക്കും ഉപരിയായ ചക്രവർത്തിമാർ.

Report Page