*/

*/

Source

തിലീപ് പാവാടാ ക്യാമ്പയിൻ മനസ്സിലാക്കാമായിരുന്നു. കോടികൾ കൊടുത്ത് PR ഏജൻസികളെയും പൂഞ്ഞാർ "കേശവൻ നായരെ "യും രംഗത്തിറക്കാൻ ത്രാണിയുള്ളയാൾ ..

പക്ഷേ, "ശിവശങ്കരൻ പാവാടാ" ഇത്ര ഉഷാറാക്കുന്നതാര്?

അയാൾക്കെതിരെ കേസെടുത്തത് കേന്ദ്ര ഏജൻസികളും കേരളാ പോലീസുമാണ്. അത് കൈകാര്യം ചെയ്യുന്നവരെ മാറ്റി നിർത്തി മറ്റു ചിലരോടാണ് രോഷവും ദേഷ്യവും. നിങ്ങളൊക്കെ ആ പാവത്തെ പിടിപ്പിച്ചില്ലേ എന്നാണ് ചോദ്യം.

എമണ്ടൻ പത്രപ്രവർത്തകകേസരിക്കും അറസ്റ്റ് ചെയ്തവരോട് ഒരു വിദ്വേഷവുമില്ല. "ഇരുമ്പുക്കൈമായാവി "കഥകൾ രചിച്ചത്രേ !!
നാട്ടിൽ താൻ രചിക്കുന്ന "ചെമ്പുക്കൈ മായാവി "കഥകൾ മാത്രം മതിപോലും...

ഈ കേസ് രംഗത്തു വന്നതിനു ശേഷം നാലു മാസക്കാലം സ്വരാജ് - റഹിം - രാജേഷ്
ത്രിമൂർത്തികളുടെ നേതൃത്വത്തിൽ നടന്ന മുഖ്യ വാദം " അറസ്റ്റിലായവർ പത്ത് ലീഗ്, രണ്ട് കോൺഗ്രസ്, ഒരു ബിജെപി എന്ന മട്ടിലാണ് "ഞങ്ങളിലാരുമില്ല "എന്നായിരുന്നു.
എന്നു വച്ചാൽ ഒരുവലിയ കുറ്റകൃത്യം നടന്നു, അതിൽ പ്രതികൾ കോ...ലീ....ബിയാണ്, ഞങ്ങളില്ല എന്നായിരുന്നു .... എന്തേ അനിൽ നമ്പ്യാരെ പിടിക്കാത്തത് എന്നവർ ചോദിച്ചു.

ഇന്നിപ്പോൾ ശിവശങ്കരന്റെ ജാമ്യാപേക്ഷയിൽ കേന്ദ്ര ഏജൻസികൾ ബബ്ബബ്ബയടിച്ച് ശിവശങ്കരൻ പുറത്തു വരുന്നു.അതോടെ ശിവശങ്കരൻ പാവാടാ മുറജപമുയരുന്നു... പാവം ശിവശങ്കരനെ വേട്ടയാടി... ആര് വേട്ടയാടി? കേന്ദ്രവുമല്ല, NIA യുമല്ല, കസ്റ്റംസുമല്ല, ED യുമല്ല. CPIM ഉം ബി ജെ.പിയും അതിലില്ല ...

പിന്നെ അതിലുള്ളതാര്?

മാധ്യമങ്ങളും യു ഡി എഫും മാത്രം. നാവ് സ്വന്തം കൈയ്യിലായത് കൊണ്ട് എന്തും എങ്ങനെയും മാറ്റിപ്പറയാം ... യു ഡി എഫ് ആണോ കേസെടുത്തത്?

മാധ്യമക്കാരുടെ ജയിലിലാണോ ശിവശങ്കരനെയിട്ടത്?


അതൊന്നും ചോദിക്കരുത്.

ശിശങ്കരൻ traitor എന്ന് പറഞ്ഞതിൽ ജി.സുധാകരനും തോമസ് ഐസക്കും ബാലൻ മന്ത്രിയുമൊക്കെയില്ല?
ഞങ്ങളങ്ങനെ പറയും. എന്തും പറയും. ഞങ്ങൾക്കതിനവകാശമുണ്ട്.
നിങ്ങൾക്കത് പറയാനവകാശമില്ല...
ഞങ്ങൾ പറയും ,നിങ്ങൾ കേട്ടാൽ മതി...

അതിനകത്ത് യുക്തിയും പരസ്പര ബന്ധവും ചികയാൻ നിങ്ങൾക്കവകാശമില്ല.

ആരാണ് സ്വർണമയച്ചത്, ആർക്കാണ് കിട്ടിയത് എന്നത് കണ്ടു പിടിക്കണം എന്നതാണ് മുഖ്യവിഷയം എന്ന് അന്നു പറഞ്ഞു.
അതൊന്നും കണ്ടു പിടിക്കേണ്ട, ആരും സ്വർണമയച്ചിട്ടില്ല, ആർക്കും കിട്ടിയിട്ടുമില്ല, "ശിവശങ്കരൻ പാവാടാ" എന്നിന്നു പറയുന്നു.
നിങ്ങൾ കേട്ടാൽ മതി....

Report Page