*/

*/

Source
Tara Tojo Alex
ഫെബ്രുവരി 12
#ഷുഹൈബ്_രക്തസാക്ഷി_ദിനം എന്താണ് ഷുഹൈബ് സി.പി.എം നോട് ചെയ്ത തെറ്റ്? എന്തിനാണ് ഒരു ഗ്രാമത്തിന്റെ പ്രതീക്ഷ ആയിരുന്ന ആ യുവാവിനെ ക്രൂരമായി കൊല്ലാനുള്ള കാരണം?

എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്ന, യുവത്വത്തിന്റെ പ്രസരിപ്പുമായി ഓടി നടന്നിരുന്ന ആ യുവാവ് എന്ത് തെറ്റാണ് ചെയ്തത്?

മൂവർണ്ണ കൊടി നെഞ്ചോട് ചേർത്ത് പിടിച്ചതോ? കോൺഗ്രസ് എന്നാശയം വികാരമായി കൊണ്ടു നടന്നതോ? പാവങ്ങൾക്കും അശരണർക്കും താങ്ങായ് നിന്നതോ?

ആക്രമണം നടക്കുമ്പോൾ ഷുഹൈബിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് ആശുപത്രിയിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് വല്ലതും പറ്റിയോ എന്നാണ് ഷുഹൈബ് ചോദിച്ചത്.


അവൻ ഒരു നിമിഷം പോലും കരഞ്ഞില്ലയെന്നാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത്. വേദന കടിച്ചമർത്തി കൊണ്ടു കഷ്ണം കഷ്ണമായ തന്റെ കാലിലേക്കു നോക്കി കൊണ്ട് കാലില്ലാതെ എനിക്കു ജീവിക്കേണ്ട എന്നാണ് ആ ധീര പോരാളി അവസാനമായി പറഞ്ഞത്.

സി പി എം കാപാലികർ ഇല്ലാതാക്കിയത് ഒരു നാടിന്റെ വെളിച്ചത്തേയാണ്.


ആ നാട്ടിലെ പാവങ്ങളുടെ കൈതാങ്ങിനെയാണ്.. സാമൂഹ്യ സേവന രംഗത്ത് തിളങ്ങി നിൽക്കുന്ന യുവത്വത്തെയാണ്.

അശരണരുടെ തണലിനെയാണ് ഇല്ലാതാക്കിയത്..

അതിനൊകെ അപ്പുറം ഒരു കുടുംബത്തിന്റെ അത്താണിയെയാണ്.

മൂന്നു സഹോദരികളുടെ കൂടപിറപ്പിനെയാണ് ഇല്ലാതാക്കിയത്..

സ്വന്തം പാർട്ടി അണികളെപോലും ക്രൂരമായി കൊല ചെയ്ത ജോസഫ് സ്റ്റാലിനെയൊക്കെ ഇന്നും ആരാധിക്കുന്നവർക്ക് പാർട്ടി നടത്തുന്ന എന്തു ക്രൂരതയെയും ന്യായികരിക്കാനാകും.


എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സ്വന്തം ജനതയെ വെടിവെച്ചും ചുട്ടും കൊല്ലുന്ന ചൈനയല്ലെ കമ്യൂണിസ്റ്റുകളുടെ പുണ്യസ്ഥലം?
അവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളു. ഷുഹൈബിനെ വകവരുതിയത് കൊണ്ടൊന്നും കോൺഗ്രസ് എന്നാശയം ഇല്ലാതാകില്ല.. അവൻ ചിന്തിയ ചോരയിൽ നിന്നും ഒരായിരം ഷുഹൈബുമാർ ഉടലെടുക്കും.. കോൺഗ്രസിനെ വികാരമായി ... ജീവനായി.. കൊണ്ടു നടക്കുന്ന ഒരു യുവത്വം ഇവിടെയുണ്ട്..

ഒരു ജനതയുണ്ടിവിടെ...

അവർ നിങ്ങൾക്ക് മാപ്പു തരില്ല..

സമാധാനത്തിൽ വിശ്വസിക്കുന്ന.. അഹിംസയിലും പരസ്പര സ്നേഹത്തിലും വിശ്വസിക്കുന്ന കേരള ജനതയോട് സിപിഎം തീർച്ചയായും മറുപടി പറയേണ്ടി വരും.

രക്തസാക്ഷികൾ അമരന്മാർ. അമരന്മാർ അവർ ധീരന്മാർ. പ്രിയ ശുഹൈബിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ ഒരായിരം അഭിവാദ്യങ്ങൾ.

🧡🤍💚

Tara Tojo Alex

13 minutes ago · Public · in Profile PicturesView Full Size

Report Page