*/

*/

Source

കർഷക സമരം നോക്കൂ, അവർക്ക് ചുറ്റും അമേരിക്ക വളരുകയാണ്.

കാഫ്കയുടെ ദി ട്രയൽ (വിചാരണ ),ദി കാസ്ൽ (The Castle )തുടങ്ങിയ നോവലുകൾ ഒരുകാലത്ത് നാം ഏറെ സ്നേഹിച്ചു വായിച്ച കൃതികളാണ്. ഉച്ച ആധുനികതയുടെ (ഹൈ മോഡേനിസം )കാലത്ത് മലയാളമടക്ക മുള്ള ഭാഷകളിൽ നേരം പുലർന്നത് ഇത്തരം കൃതികളുടെ താളുകളിലൂടെയായിരുന്നു എന്നു പറഞ്ഞാൽ, അതിൽ അതിശയോക്തിയില്ല. കാഫ്ക്ക മരിക്കുന്ന കാലത്ത് (1924)നമ്മുടെ സാഹിത്യം നിയോ ക്ലാസിക്കൽ പ്രവണതകളിൽ നിന്നും ചിറകു വിടർത്തുന്നേയുള്ളൂ, എന്ന കാര്യമോർക്കുക. മെറ്റമോർഫോസിസ് എന്ന കഥയിലെ ഗ്രിഗർ സാംസായെ, എഴുപതുകളിലെ മലയാള കഥയിൽ പല രൂപത്തിൽ കാണുകയുണ്ടായി.

കാഫ്കയുടെ ജീവിതവും സാഹിത്യവും തമ്മിലുള്ള ബന്ധം രസകരമാണ്.സ്ലാവ് വംശജരുടെ ദേശീയമായ അന്യത്വം കഥകളുടെ അന്തർധരയാണ് . പ്രശസ്ത നോവലിസ്റ്റും സുഹൃത്തുമായ,മാക്സ് ബ്രോഡ് ആണ് കഫ്കയെ ശരിമട്ടിൽ കണ്ടെത്തുന്നത്.കമ്യുവിന്റെ കൃതികളെ അപേക്ഷിച്ചു വ്യക്തിയുടെ അന്തർലീന മായ സൂക്ഷ്മമായ അന്യത്വമാണ് കഫ്കയുടെ മുഖ്യ വിഷയം. ന്യൂനപക്ഷ സാഹിത്യം (Minor Lit )എന്ന ഗണത്തിൽ, ഈ കൃതികളുടെ സ്ഥാനം വലുതാണ്.

അമേരിക്ക കാണാത്ത കാഫ്‌ക, അമേരിക്കയെ സങ്കല്പിച്ചെഴുതുന്ന നോവലാണ്, അമേരിക്ക. മാതാപിതാക്കൾ അമേരിക്കയിലേയ്ക്ക് കയറ്റിയയച്ച കാൾ റോസ്മാൻ അവിടെയനുഭവിപ്പിക്കുന്ന പ്രദേശീയമായ അന്യത്വത്തിന്റെയും ശൈഥില്യത്തിന്റെയും ഈ കഥ, നമുക്ക് ചുറ്റും ഏതു നിമിഷവും വളർന്നു വരാവുന്ന ഒരു അമേരിക്കയുണ്ടെന്നു ഓർമിപ്പിക്കുന്നു. ജോൺ ബൈഡന്നു സ്തുതി.

Report Page