*/

*/

Source

പേര് : റിഹാന (റോബിൻ റിഹാന ഫെന്റി)
വയസ്സ് : 32

ആസ്തി: 600 മില്യൺ യുഎസ് ഡോളർ (44,07,71,10,000 രൂപ). അതായത് ഏകദേശം 4400 കോടി രൂപ. ഫോബ്‌സിന്റെ 2020 ൽ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി.

റിഹാനക്ക് 81 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ആരാധകരും 101 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്‌സും 90.3 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുണ്ട് സോഷ്യൽ മീഡിയയിൽ.

9 ഗ്രാമി അവാർഡുകൾ, 13 അമേരിക്കൻ മ്യൂസിക് അവാർഡുകൾ, 12 ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, 6 ഗിന്നസ് ലോക റെക്കോർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.. ലണ്ടനിലെ O2 അരീനയിൽ 10 കൊൺസർട്ടുകൾ അവതരിപ്പിച്ച ആദ്യത്തെ വനിതാ സോളോ ആർട്ടിസ്റ്റായി. അരങ്ങേറ്റം കുറിച്ചതിനുശേഷം ഈ പോപ്പ് താരം ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 14 നമ്പർ 1 ഹിറ്റുകൾ നേടി. കൂടാതെ ചാർട്ടിൽ 31ൽ മികച്ച 10 ഹിറ്റുകൾ നേടി.

സംഗീതത്തിന് പുറമെ അഭിനയരംഗത്തും റിഹാനയുണ്ട്. വലെറിയൻ, സിറ്റി ഓഫ് എ ആയിരം ഗ്രഹങ്ങൾ (2017), ഓഷ്യന്റെ 8 (2018) വാർഷിപ്പ് (2012) തുടങ്ങിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. തന്റെ നോൺ പ്രോഫിറ്റ് സംഘടനയായ ക്ലാര ലയണൽ ഫൗണ്ടേഷൻ വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

പറഞ്ഞു വന്നത്,
ഇന്ത്യയിലെ കർഷകരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതികരിച്ചതിനെ തുടർന്ന് ഈ അന്താരാഷ്ട്ര പോപ്പ് താരം സംഘികളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണല്ലോ. കഴിഞ്ഞ ദിവസം ബിജെപി അംഗത്വമെടുത്ത മലയാളി നടൻ കൃഷ്ണകുമാർ, റിഹാനയെ മാന്തുമെന്നോ.. വലിച്ചു കീറുമെന്നോ ഭീഷണി മുഴക്കിയാതായി അറിഞ്ഞു. അങ്കിളിന് ഫ്രീയായി ഒരു ഉപദേശം തരാം..

സ്വന്തമായി വ്യക്തിത്വമുള്ള ലോകം അംഗീകരിക്കുന്ന പെൺകരുത്താണ് റിഹാന. ചാണകകുഴിയിൽ വീണുകിടക്കുന്ന സംഘികളുമായി മാത്രം സമ്പർക്കം പുലർത്തുന്നവർക്ക് മേൽ പറഞ്ഞ അംഗീകാരങ്ങളുടെ ആഴമോ വ്യാപ്തിയോ പ്രാധാന്യതയോ മനസ്സിലാകണം എന്നില്ല.

അതുകൊണ്ട് താങ്കളുടെ കരച്ചിൽ

നിലാവത്ത് അമ്പിളിമാമനെ നോക്കി ആരോ ഓരിയിടുന്നത് പോലെയുണ്ട് എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു.

നന്ദി. നമസ്കാരം.

Report Page